അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 29
എഴുത്തുകാരി: റീനു “ഇച്ചായൻ എന്താണ് ഇവിടെ…? ചെറുചിരിയോടെ അരികിൽ വന്ന് ഉള്ളിലെ കള്ളം മറച്ചുവെച്ച് അവൻ ചോദിച്ചു.. ” ഞാനോ..? ഇവിടെ ഞാൻ രണ്ട് ഷർട്ടിന് തുണി എടുക്കാൻ വന്നതാ, തമാശപോലെ അവൻ പറഞ്ഞപ്പോൾ സിദ്ധാർഥ് ചിരിച്ചു എന്ന് വരുത്തി. ” ഇപ്പോൾ ഞാൻ അങ്ങനെ കാണാറില്ലല്ലോ… ” നിന്നെ അല്ലേ കാണാൻ കിട്ടാത്തത്..? നീ വലിയ സ്ഥാനാർത്ഥിയായി കഴിഞ്ഞപ്പോൾ എനിക്ക് കാണാൻ പോലും കിട്ടുന്നില്ലല്ലോ, ” അത് പിന്നെ ഇലക്ഷൻ തിരക്കാ… ഇച്ചായന് എന്നോട് ദേഷ്യം…