അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 14
എഴുത്തുകാരി: റീനു പുറത്തു നിന്നും സണ്ണിയുടെ വിളിയാണ് ഓർമ്മകളിൽ നിന്നും തിരികെ കൊണ്ടുവന്നത്….. ഒന്ന് എഴുന്നേറ്റ് മുഖം നന്നായി കഴുകി തുടച്ചു….. താൻ പോലുമറിയാതെ കണ്ണിൽ നിന്നും പൊടിഞ്ഞ മിഴിനീർ…. അലക്സ് പിന്നെ മെല്ലെ മുറി ലക്ഷ്യമാക്കി നടന്നു…. മുറി തുറന്നപ്പോൾ സണ്ണി വെളിയിൽ നിൽപ്പുണ്ട്… ” എന്നാ അളിയാ….!! ആകാംഷയോടെ ചോദിച്ചു… ” ആശുപത്രിയിൽ നിന്ന് വിവരമറിഞ്ഞു…..! ” എന്തായി…? ” അപകടനില തരണം ചെയ്തു, ബോധം തെളിഞ്ഞിട്ടുണ്ട്…. ഇപ്പോൾ കുഴപ്പമൊന്നുമില്ല….! കുറച്ചു ബ്ലഡ് വേണമെന്നേ…