anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 25

എഴുത്തുകാരി: റീനു

” എന്താടി ഇതുവരെ ഒരുക്കം തീർന്നില്ലേ…..? അകത്തേക്ക് കയറി വന്ന് ജീനയാണ് ചോദിച്ചത്… ” അല്ലടി ചുരിദാർ കണ്ടില്ല, അതാ ഞാൻ… അവൾ പരുങ്ങി… ” എന്നിട്ട് കിട്ടിയോ….? ” ആഹ്.. കിട്ടി അല്പം ചമ്മലോടെ പറഞ്ഞവൾ… ” എനിക്ക് സന്തോഷമായടീ…..! നീ കല്യാണത്തിന് സമ്മതിക്കുമെന്ന് വിചാരിച്ചില്ല ഞാൻ…! “അതെന്താ….? ” അതിൻറെ കാരണം ഞാന് നിന്നോട് പറഞ്ഞില്ലേ…? ” നല്ല ആളല്ലേ ചേട്ടായി, അതുപോലെ ഒരാളെ വിവാഹം കഴിക്കാൻ പറ്റിയാൽ അത്‌ അത് ഭാഗ്യം അല്ലേ… സ്വയം മറന്നവൾ പറഞ്ഞു….. ” ഓഹോ….!

അവിടം വരെ എത്തി കാര്യങ്ങൾ, പിന്നെ നീ ഇത്രയും സമയം ഒരുങ്ങേണ്ട കാര്യമൊന്നുമില്ല, ചേട്ടായി വരുന്നുമില്ല…. ഒരു നിമിഷം അവളുടെ ആ വാക്കുകളിൽ ആൻസിയുടെ മുഖത്ത് നിരാശ നിറഞ്ഞിരുന്നു…. പെട്ടെന്നാണ് ജീനയുടെ ഫോൺ അടിച്ചത്… ” ചേട്ടായിയാണ്….! പ്രകാശം അണഞ്ഞ ആ മുഖം നിമി നേരം കൊണ്ട് അരുണാഭം ആയത് ജീന തിരിച്ചറിഞ്ഞിരുന്നു…! ” എന്താണ് ചേട്ടായി… അവൾ ഫോൺ എടുത്തു ആൻസിയുടെ തോളിൽ കൈയ്യിട്ട് ചോദിച്ചു….! ” ഒന്നുല്ല….! നിങ്ങളെ കടയിൽ എത്തിയോ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ….. ”

ഇല്ല അവൾ വന്നതേയുള്ളൂ, കുളി ഒക്കെ കഴിഞ്ഞിട്ട് ഇപ്പൊ ഇറങ്ങാൻ പോകുന്നതേയുള്ളൂ… പിന്നെ ചേട്ടായി എവിടെയാ…? ” ഞാന് ഒരു തിരക്കിൽ നിൽക്കുവാ എന്താ, ” ഒന്നൂല്ല ചേട്ടായി വരുന്നില്ല എന്നറിഞ്ഞപ്പോൾ ഇവിടെ ഒരാളുടെ ക്ഷീണം മുഖത്ത് ഭയങ്കര വിഷമം, അവളാണെങ്കിൽ ഒരൊന്നൊന്നര മണിക്കൂർ ആയിട്ട് മുറിയിൽ കയറി ഒരുക്കമാ, അവസാനം ഞാൻ അവളെ പിടിച്ചു കൊണ്ടു പോകാൻ വേണ്ടി വന്നതാ… അപ്പോൾ ഞാൻ പറഞ്ഞത് ഒരുങ്ങുക ഒന്നും വേണ്ട, ചേട്ടായി വരുന്നില്ലെന്ന്…. അത് കേട്ടപ്പോൾ തൊട്ട് പെണ്ണിൻറെ മുഖത്ത് വല്ലാത്ത ഒരു വിഷമം…

അതുകൊണ്ട് ചേട്ടായി വരുമൊന്നു ഞാൻ ചോദിച്ചത്…. ഒരു നിമിഷം ജീന പറഞ്ഞത് കേട്ടപ്പോൾ ഞെട്ടി പോയിരുന്നു ആൻസി,മറുഭാഗത്ത് എന്താണ് മറുപടി പറഞ്ഞത് എന്ന് അറിയാനുള്ള ആകാംക്ഷ ഉള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അവള് പറഞ്ഞതിന്റെ ഞെട്ടലിൽ തന്നെയായിരുന്നു ആൻസി…. കൂർപ്പിച്ച അവളെയൊന്നു നോക്കുവാനും മറന്നിരുന്നില്ല, ഫോൺ വെച്ചു കഴിഞ്ഞാൽ ജീനയുടെ മുഖത്തേക്ക് ദേഷ്യത്തോടെ തന്നെയാണ് ആൻസി നോക്കിയത്… ”

നീ എന്തിനാ അങ്ങനെ പറയാൻ പോയത്… ചേട്ടായി എന്നെപ്പറ്റി എന്തു വിചാരിച്ചു കാണും….. ” ഇനിയിപ്പോ ചേട്ടായി നിന്നെപ്പറ്റി എന്ത് വിചാരിച്ചാൽ എന്താ….. രണ്ടു മൂന്നാഴ്ച കഴിയുമ്പോൾ നിന്നെ കല്യാണം കഴിക്കാൻ പോവല്ലേ, ” എങ്കിലും വേണ്ടായിരുന്നു… മോശമായിപ്പോയി, ” ഒരു മോശവുമില്ല സത്യം പറഞ്ഞാൽ നീ അതിനല്ലേ ഇവിടെ നിന്ന് ഒരുങ്ങിയത്…. ചേട്ടായി വരുന്നില്ലെന്ന് കണ്ടപ്പോൾ നിൻറെ മുഖത്ത് നിരാശ വ്യക്തമായിട്ട് ഞാൻ കണ്ടത് ആണ്….

ജീനയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ ഒരു ചെറുപുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞിരുന്നു…. ” വേഗം വാ സമയം പോകും… അതും പറഞ്ഞു അവളെയും കൂട്ടി ജീന ഉമ്മറത്തേക്ക് എത്തിയപ്പോൾ എല്ലാവരും പോകാൻ തയ്യാറായിരുന്നു, എല്ലാരും പോകാനുള്ള തയ്യാറെടുപ്പിൽ തന്നെയാണ്… എല്ലാവർക്കും ഒരുമിച്ച് പോകാൻ കാറിൽ സൗകര്യം ഉണ്ടായിരുന്നു… അങ്ങോട്ടുള്ള യാത്രയിൽ ജീന പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ… താനും ആഗ്രഹിച്ചിരുന്നോ..? ഒന്ന് കാണാൻ, പലവട്ടം അവള് ആ ചോദ്യം മനസ്സിൽ ചോദിച്ചു….

അറിയാതെ അവനെ അറിയാൻ ഉള്ളം കൊതിച്ചിരുന്നോ..? ഉണ്ടായിരിക്കാം എപ്പോഴൊക്കെയൊ ആഗ്രഹിച്ചിട്ട് ഉണ്ടാവും, അതുകൊണ്ടാണല്ലോ വരുന്നില്ല എന്ന് അറിഞ്ഞപ്പോൾ ഒരു നോവ് ഹൃദയത്തിൽ പടർന്നത്, അവൾ പറഞ്ഞതുപോലെ തന്നെ മനസ്സിനെ നിരാശ മൂടിയത്….. അല്ലെങ്കിലും ആളു വരും എന്ന് കരുതി ആയിരുന്നുവല്ലോ കുറച്ചു മുൻപേ നിലക്കണ്ണാടിക്ക് മുൻപിൽ നിന്ന് കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ എല്ലാം….. അതൊക്കെ ഓർത്തപ്പോൾ അവൾക്ക് ചിരിവന്നു പോയിരുന്നു…. ഒരു കൗമാരക്കാരിയിലേക്ക് എത്രപെട്ടെന്നാണ് താൻ മാറിപ്പോയത് എന്ന് അവൾ ചിന്തിച്ചിരുന്നു…..

ആദ്യം ടെക്സ്റ്റൈൽ ഷോപ്പിലേക്ക് ആണ് പോയത്, അവിടെ നിന്നും നല്ലൊരു സാരിയാണ് മനസമ്മതിനു വേണ്ടി എടുത്തത്, വാടാമുല്ല നിറത്തിലുള്ള വലിയ വർക്കുകൾ ഒന്നും വെക്കാത്ത നെറ്റിന്റെ ഒരു സാരിയായിരുന്നു അത്‌…. ലാച്ചയും ലഹങ്കയും വാങ്ങുവാൻ ആശ ചേച്ചിയും ജീനയും നിർബന്ധിച്ചെങ്കിലും അവൾക്ക് സാരിയൊടെ ആയിരുന്നു താൽപര്യം…. ചാച്ചനും അമ്മച്ചിയും പിന്നെ തന്റെ ഇഷ്ടത്തിന് പ്രാധാന്യം നൽകി, എബിക്ക് ഈ കാര്യത്തിൽ പ്രേത്യകിച്ച് അഭിപ്രായം ഇല്ല….

അതുകൊണ്ട് അത് സാരി തന്നെ എടുത്തു…. എല്ലാവർക്കും അത് ഇഷ്ടമാവുകയും ചെയ്തിരുന്നു, ” അപ്പോൾ ആ നിറത്തിലുള്ള ഒരു ഷർട്ട് തന്നെ അളിയനും നോക്കാം, സണ്ണി തന്നെയാണ് മറുപടി പറഞ്ഞത്, ചിരിയോടെ എല്ലാവരും അത് സമ്മതിച്ചിരുന്നു…. പിന്നീടാണ് കല്യാണസാരി നോക്കാനായി എല്ലാവരും എത്തിയത്, ഒരുപാട് കല്ലുകൾ പതിപ്പിച്ച് കുറെ സാരികൾ എടുത്തിട്ടു എങ്കിലും അതൊന്നും ആൻസിക്ക് ഇഷ്ടമായിരുന്നില്ല ഗോൾഡൻ നിറത്തിൽ കല്ലുകൾ വളരെ കുറച്ചു പതിപ്പിച്ച എടുത്തു നിൽക്കുന്ന വലിയ അലങ്കാരങ്ങൾ ഒന്നുമില്ലാത്ത ഒരു സാരി ആയിരുന്നു അവൾ തിരഞ്ഞത്,

അവസാനം തേടിയത് എന്തോ കണ്ടു കിട്ടിയതുപോലെ ഏറ്റവും അവസാന റാക്കിൽ ഇരുന്ന് ഒരു സാരിയിലേക്ക് വിരൽചൂണ്ടി,ഒരുപാട് അലങ്കാരങ്ങൾ ഒന്നുമില്ലെങ്കിലും അവൾക്ക് അത് നന്നായി ചേരും എന്ന് തോന്നിയിരുന്നു… അത്‌ മാറ്റി വച്ച് ബാക്കി തിരഞ്ഞുകൊണ്ടിരിക്കുന്നു സമയത്താണ് സണ്ണിയുടെ ഒപ്പം കയറി വരുന്ന ആളെ ഒരു നിമിഷം ആൻസി കണ്ടത്, പെട്ടെന്ന് അവൾ പോലുമറിയാതെ ഹൃദയത്തിൻറെ പ്രവർത്തനം നിൽക്കുന്നത് അവൾ അറിഞ്ഞു…. ശ്വാസം എടുക്കാൻ പോലും മറന്നുപോയ നിമിഷം….

ആ കാഴ്ച അവളുടെ കണ്ണുകളിൽ അത്രമേൽ പതിഞ്ഞു പോയിരുന്നു, ക്ഷീണിച്ച് വിയർത്ത് സണ്ണിയ്ക്കൊപ്പം കയറി വരുന്ന ആളെ ഒരുവട്ടത്തിൽ കൂടുതൽ നോക്കാൻ അവൾക്ക് തോന്നിയില്ല…. പെട്ടെന്ന് അലക്സിനെ കണ്ടപ്പോൾ ആശയ്ക്കും ജീനയ്ക്കും അത്ഭുതം തോന്നിയിരുന്നു… ” ചേട്ടായിക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞിട്ട്….. ആശയാണ് ചോദിച്ചത്…! ” ഞാൻ ഇവിടെ ഉണ്ടായിരുന്നു, അപ്പോൾ പിന്നെ ഇവിടെ വന്ന് കയറിയിട്ട് പോകാം എന്ന് കരുതി… അല്പം ചമ്മലോടെ ആയിരുന്നു അലക്സ് മറുപടി പറഞ്ഞത് ” നമ്മൾ പറയുമ്പോൾ അല്ലേ ചേട്ടായിയ്ക്ക് വരാൻ പറ്റാത്തത്…?

പറയേണ്ടവർ പറയുമ്പോൾ വരേണ്ടി വരും… ചെറുചിരിയോടെ ജീന പറഞ്ഞപ്പോൾ കൂടെ നിന്നവർക്ക് ആർക്കും അതിൻറെ അർത്ഥം മനസ്സിലായില്ലെങ്കിലും ആൻസിക്കും അലക്സിനും അത്‌ മനസ്സിലായിരുന്നു…. ഒരു നിമിഷം രണ്ടുപേരും ഒരുമിച്ച് അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…. ആ നിമിഷം തന്നെ ഇരു മിഴികളും തമ്മിൽ കോരുത്തിരുന്നു….. ” ഏതായാലും ചേട്ടായി വന്നത് കാര്യമായി, മന്ത്രക്കോടി എടുക്കാൻ പോവുക ആയിരുന്നു ഞങ്ങൾ, എല്ലാവരും ഓരോന്ന് സെലക്ട് ചെയ്തു വച്ചിട്ടുണ്ട് … ഇനി ചേട്ടായിയുടെ ഇഷ്ടം കൂടി പറ….! ആശ പറഞ്ഞു…! ”

ഇതൊക്കെ ഞങ്ങൾ സെലക്ട്‌ ചെയ്തു വച്ചതാ, ഇതിൽ ഒരെണ്ണം ആൻസിക്ക് ഇഷ്ട്ടം ആയതാ, ഇനി ഇതിൽ ഇഷ്ട്ടപെട്ട ഒന്ന് ചേട്ടായി പറ, നിങ്ങൾക്ക് രണ്ടുപേർക്കും ഒരേ ടേസ്റ്റ് ആണോന്ന് നോക്കാലോ… ആശ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചിരുന്നു…. ” അതേ നിങ്ങളുടെ മനപ്പൊരുത്തം മനസ്സിലാക്കുന്ന ഒരു ടാസ്ക് ആയിക്കോട്ടെ…… ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട് ചെയ്യ് അളിയാ.. സണ്ണി ആണ് പറഞ്ഞത്… ” അതിൻറെ ആവശ്യമില്ല…! ആൻസിക്ക് ഇഷ്ടപ്പെടുന്നത് ഏതാണ് എന്ന് വെച്ചാൽ അത്‌ എടുക്കട്ടെ….

അതിനിപ്പോ ഞാനെന്ത് അഭിപ്രായം പറയാനാണ്, ഇടുന്നവരുടെ കംഫർട്ടബിളാണ് മുഖ്യം…. അലക്സ്‌ പറഞ്ഞു… ” അങ്ങനെയല്ല നീ ഒന്ന് നോക്ക്, നിനക്ക് ഇഷ്ട്ടം ആയ ഒരെണ്ണം…. അതിന് കുഴപ്പമില്ലല്ലോ വീണ്ടും സണ്ണി പ്രോത്സാഹിപ്പിച്ചപ്പോൾ അൽപ്പം ചമ്മലോടെ ആണെങ്കിലും കുറച്ചു സമയം സാരി എല്ലാം നോക്കി ഇഷ്ടപ്പെട്ട ഒരു സാരി യിലേക്ക് അലക്സ് വിരൽചൂണ്ടി….. ഒരുനിമിഷം എല്ലാ മുഖങ്ങളിലും നിറഞ്ഞുനിന്ന പുഞ്ചിരി അവനേ അൽഭുതപെടുത്തിയിരുന്നു… അതോടൊപ്പം തന്നെ ആൻസിയുടെ മുഖത്തെ തൃപ്തി നിറഞ്ഞ ഭാവവും അവനുള്ള ഉത്തരം നൽകി…… ”

ഫസ്റ്റ് ടാസ്ക് സക്സസ്… ജീന പറഞ്ഞു… ” ഇത് തന്നെയാ ആൻസിയും എടുത്തത്….. ആശ പറഞ്ഞപ്പോൾ ഒരു പുഞ്ചിരി അലക്സിന്റെ ചൊടിയിലും നിറഞ്ഞുനിന്നിരുന്നു.. ” ഇനി ബാക്കി കാര്യങ്ങളൊക്കെ നിങ്ങൾ നോക്കിയാൽ മതി ഞാൻ പോട്ടെ, എനിക്ക് പെണ്ണുങ്ങളുടെ കൂടെ ഇങ്ങനത്തെ കാര്യങ്ങൾ വന്നു തീരെ പരിചയം ഇല്ല….. പോകാൻ എന്നതുപോലെ അലക്സ് പറഞ്ഞു, പോകാൻ തുടങ്ങിയവന്റെ കൈയ്യിൽ കയറി അപ്പോഴേക്കും ജീന പിടുത്തം ഇട്ടിരുന്നു… ” എന്തായാലും വന്ന സ്ഥിതിക്ക് കുറച്ചുനേരം കൂടി ഇവിടെ നിന്നിട്ട് പോയാൽ മതി….. ”

അച്ചായൻ എവിടെ….? ആൻസിയുടെ മുഖത്തേക്ക് നോക്കിയാണ് അലക്സ് ചോദിച്ചത്…. ” ചാച്ചൻ താഴെ അമ്മയ്ക്ക് സാരി നോക്കി കൊണ്ടിരിക്കുകയാണ്, ” കല്യാണസാരി അല്ലാതെ ഉള്ള സാധനങ്ങൾ വേണ്ടേ, കല്യാണം കഴിഞ്ഞ പള്ളിയിലേക്ക് പോകാനും ഒക്കെ ഡ്രസ്സ്‌ വേണ്ടേ…? അതു നോക്കണ്ടേ…? ചുരിദാർ നോക്കാമല്ലേ…? ആശയാണ് ആൻസിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചത്…. ” സാരി അല്ലേ കുറച്ചുകൂടി നല്ലത്….! അലക്സിന്റെ ആ ചോദ്യത്തിൽ എല്ലാവരും ഒരു നിമിഷം ഒന്ന് നിശബ്ദരായി പോയിരുന്നു…?…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts