anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 26

എഴുത്തുകാരി: റീനു

കല്യാണസാരി അല്ലാതെ ഉള്ള സാധനങ്ങൾ വേണ്ടേ, കല്യാണം കഴിഞ്ഞ പള്ളിയിലേക്ക് പോകാനും ഒക്കെ ഡ്രസ്സ്‌ വേണ്ടേ…? അതു നോക്കണ്ടേ…? ചുരിദാർ നോക്കാമല്ലേ…? ആശയാണ് ആൻസിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചത്…. ” സാരി അല്ലേ കുറച്ചുകൂടി നല്ലത്….! അലക്സിന്റെ ആ ചോദ്യത്തിൽ എല്ലാവരും ഒരു നിമിഷം ഒന്ന് നിശബ്ദരായി പോയിരുന്നു… പെട്ടെന്നു നിലനിന്ന നിശബ്ദതയ്ക്ക് ശേഷം ജീനയാണ് ആദ്യം പൊട്ടിച്ചിരിച്ചത്, പുറകെ ആശയുടെയും സണ്ണിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ആൻസി മാത്രം ഒരു അത്ഭുതത്തിൽ പെട്ടത് പോലെ നിൽക്കുകയാണ്, ” ചേട്ടായിക്ക് സാരി ആണോ ഇഷ്ടം….?

ജീന തന്നെയാണ് ചോദിച്ചത്, ” അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത് പൊതുവേ സാരി ആണല്ലോ നല്ലത്… അങ്ങനെ പറഞ്ഞത്, നിങ്ങൾ എന്താണെന്ന് വെച്ചാൽ തെരഞ്ഞെടുക്കുക… ഞാൻ പോകാൻ തുടങ്ങുവാ, തിരക്ക് ഉണ്ട്… ഉള്ളിലെ ചമ്മൽ മറച്ചു പറഞ്ഞ് എല്ലാരേം നോക്കി അലക്സ്‌ നടന്ന് പോയപ്പോൾ സണ്ണിയുടെ ചുണ്ടിൽ മാത്രം ആ പുഞ്ചിരി ബാക്കിയായി, ” വാ നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം….. ആശയാണ് പറഞ്ഞത്, ആൻസി അപ്പോഴും ആ ഒരു ലോകത്തിൽ തന്നെ ആയിരുന്നു…. ഗ്രൗണ്ട് ഫ്ലോറിൽ എത്തി ഔസേപ്പിനെയും ഗ്രേസിയെയും എബിയേയും കണ്ടു സംസാരിച്ചാണ് അലക്സ് ഇറങ്ങിയത്….

അങ്ങോട്ട് തിരിച്ചുപോകുമ്പോൾ യാത്രകളിൽ തലോടി എത്തിയ കാറ്റിന്റെ അകമ്പടിയോടെ ആൻസിയുടെ മുഖം തെളിഞ്ഞുവരുന്നത് അലക്സ് അറിഞ്ഞു… അതിനുള്ള കാരണം അവനും അജ്ഞാതമായിരുന്നു. ഹൃദയതന്ത്രി മീട്ടി ഉയിരിനോട് അടുത്ത് ഒരുവൾ നില്കും പോലെ…! വർഷങ്ങൾക്കുശേഷമാണ് സംഗീത അല്ലാതെ മറ്റൊരു പെണ്ണ് തന്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത്… തനിക്കും അവൾക്കും ഇടയിൽ ഉണ്ടായ ഒരു നിമിത്തമായിരുന്നു ആ സംഭവമെന്ന് അവൻ ഓർത്തു… ആ ദിവസം മുതൽ ഇന്ന് വരെ അവളെപ്പറ്റി താൻ ചിന്തിക്കാതിരുന്നീട്ടില്ല…

പലവട്ടം തൻറെ മനസ്സിൽ അവളുടെ മുഖം തെളിഞ്ഞു വന്നിരുന്നു, ഒരു പാവം പെൺകുട്ടിയോടുള്ള സഹതാപമായിരുന്നു ആദ്യം തോന്നിയിരുന്നത്…ഇപ്പോഴോ…? മറ്റു കാരണങ്ങൾ എന്തൊ ആ മുഖത്തോടെ തോന്നിന്നില്ലേ..? ഈ യൗവനകാലത്ത് ഹൃദയം തന്നെ ഒരു കൗമാരകാരൻ ആകുന്നുണ്ടോ..? മനസിന്റെ ഉള്ളിൽ എവിടെയോ ആ മുഖം സ്ഥാനം പിടിച്ചോ.? ഒരു നറു ചിരി ആയി അവൾ ചൊടികളിൽ ഉദിച്ചിരിക്കുന്നു…. അവൾക്ക് വേണ്ടി ഒരു വസന്തം ഉള്ളിൽ ഉണരാൻ വെമ്പി നില്കുന്നത് അവൻ അറിഞ്ഞു …ദൂരെ ഏതോ കാതരാമാം പക്ഷി പ്രണയഗീതികൾ പാടി പറന്നു…! നേരെ പാർട്ടി ഓഫീസിലേക്ക് ആണ് അവൻ ചേന്നത്….

അവനെ കണ്ടപ്പോഴേക്കും അനിരുദ്ധ് ഇറങ്ങി വന്നിരുന്നു, ” എന്തായടാ…. ” ” അവന്റെ അമ്മാവന്റെ വീടിനുചുറ്റും നമ്മുടെ ആൾക്കാരെ നിർത്തിയിട്ടുണ്ട് ഇച്ചായാ,പക്ഷേ അവൻ ഇതുവരെ എത്തിയിട്ടില്ല… ” നോക്കാം അവൻ എത്ര വരെ ഒളിച്ചിരിക്കുന്നു എന്ന്, എന്താണെങ്കിലും അവന് വരാതിരിക്കാൻ പറ്റില്ലല്ലോ….. കോളേജ് തുറക്കുന്നത് വരെ അല്ലേ ഇങ്ങനെ ഒളിച്ചിരിക്കു, കോളേജിലേക്ക് ടിസിക്കോ മറ്റോ വന്നോ…,? അലക്സ്‌ ചോദിച്ചു… ” ആ വഴിയിലെല്ലാം അന്വേഷണം നടക്കുന്നുണ്ട് ഇച്ചായ…! ഇച്ചായൻ പറഞ്ഞതു കൊണ്ട് മറ്റാരോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടില്ല, സിദ്ധാർദ് സാറിനോട് പോലും….

എൻറെ പരിചയത്തിലുള്ള രണ്ടുമൂന്ന് പിള്ളേര് അവന്റെ വീടിന്റെ പരിസരത്തു നിൽപ്പുണ്ട്, ഫോൺ വിളിക്കുന്നുണ്ടെന്ന് ഒക്കെ അറിഞ്ഞു… ആ നമ്പർ സംഘടിപ്പിക്കാൻ നോക്കുന്നുണ്ട്…. ” വേണ്ട ഇനി അങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വേണ്ട, നമ്മൾ ഇത് വിട്ടു എന്ന് വിചാരിക്കട്ടെ…. നമ്മൾ അവനെ മറന്നു എന്ന് തോന്നുമ്പോൾ ഇനി വരട്ടെ….. അവൻ വന്നിട്ട് വേണം അവനെ നമുക്ക് വിശദമായി ഒന്നു കാണാൻ, മറ്റാരും അറിയേണ്ട എന്ന് ഞാന് നിന്നോട് പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല….. എനിക്ക് ഉറപ്പാണ് നമുക്കിടയിൽ നിന്നാണ് ഒരാൾ ഇത്‌ കാണിച്ചിരിക്കുന്നത്… അത്‌ ആരാണെന്ന് കണ്ടുപിടിക്കണം എങ്കിൽ അവനെ കിട്ടിയേ പറ്റൂ…. ”

ഇച്ചായൻ പറഞ്ഞതുപോലെ വരും വരാതിരിക്കാൻ അവനും കഴിയില്ലല്ലോ… നാളെ ഏതായാലും കോളേജിലെ ഒന്നുകൂടി ഒന്ന് തിരക്കാ, പ്രിൻസിപ്പാൾ നമുക്ക് പരിചയമുള്ള ആയതുകൊണ്ട് കാര്യങ്ങളെപ്പറ്റി ഒക്കെ പറയും.. ” അവൻറെ വീട്ടിൽ തിരക്കിയോ…? അവൻ അവിടെ ഉണ്ടോന്ന് അറിയണമല്ലോ…. ” ഇല്ല ഇച്ചായ അവിടെ ഒന്നുമില്ല, അവിടെ നമ്മുടെ പിള്ളേര് ആദ്യം തന്നെ പോയത് ആണ്, ” അതൊക്കെ ഞാൻ നോക്കിക്കോളാം, ഇച്ചായൻറെ കല്യാണമല്ലേ ശനിയാഴ്ച, ” ആ അതെ അല്പം ചമ്മലോടെ അലക്സ്‌ പറഞ്ഞു… ” നന്നായി ഇച്ചായ….

ആ പെങ്കൊച്ചിനോട് ഇച്ചായൻ കാണിച്ചത് വല്യ മനസ് ആണ്…. പിന്നെ ഇച്ചായൻ ഒന്ന് കല്യാണം കഴിക്കണമെന്ന് എത്രകാലം ആയി ആഗ്രഹിക്കാന്ന് അറിയോ ഇച്ചായനെ സ്നേഹിക്കുന്നോർ… ഇച്ചായന്റെ അമ്മച്ചി എപ്പോഴും കാണുമ്പോൾ പറയും ഇക്കാര്യം പറയണം എന്ന്, ഇതിപ്പോ എനിക്ക് ഇച്ചായനോട് പറയാനുള്ള സ്വാതന്ത്ര്യം കൊണ്ട് ഞാൻ പറയുന്നത്, ആ കുട്ടിയും നല്ല കുട്ടിയാ…. ” നല്ല കുട്ടിയാടാ, അതാണ് എന്റെയും പ്രശ്നം… അലക്സ്‌ പറഞ്ഞു…! ” എന്താ ഇച്ചായ… ” അത്രയും നല്ലൊരു കുട്ടിക്ക് വേറെ ആളെ കിട്ടില്ലേ ഡാ, എന്നെ അല്ലാതെ ” ഇച്ചായൻ എന്താ ഇപ്പോൾ കുഴപ്പം..? ഇച്ചായൻ മുത്തല്ലേ…?

ചെറുചിരിയോടെ അനിരുദ്ധ് പറഞ്ഞപ്പോൾ ചിരിച്ചു പോയിരുന്നു അലക്സ്‌…. * ” ഇനി എന്തെങ്കിലും വാങ്ങാൻ ഉണ്ടോ ആൻസി… ആശയാണ് ആൻസിയോട് ചോദിച്ചത്…. ” രണ്ട് സാരി നോക്കാം, അവളത് പറഞ്ഞപ്പോൾ ജീനയും ആശയും പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു… ” ചേട്ടായി പറഞ്ഞോണ്ട് ആണോ . ചോദിച്ചത് ആശ ആണ്.. ” അല്ല ചേച്ചി എനിക്ക് സാരി ഉടുക്കുന്ന ഇഷ്ടം ആണ്.. ” ഇനിയിപ്പോ ഇഷ്ടമല്ലെങ്കിലും നിനക്ക് ഇഷ്ടം ആകുമല്ലോ, അങ്ങനെയാണല്ലോ കാര്യങ്ങളുടെ കിടപ്പ്…. ജീന പറഞ്ഞു… ” നീ ഒന്നും മിണ്ടാതിരിക്കു, സാരി നോക്കാം ആൻസി വാ…

ആശയമാണ് അവളോടൊപ്പം ചെന്നത്, കല്യാണത്തലേന്ന് ബന്ധുക്കളെ കൊണ്ട് അലക്സിന്റെ വീട് നിറഞ്ഞിരുന്നു…. എല്ലാവർക്കും ഒരു ഉത്സവം തന്നെയായിരുന്നു അവന്റെ വിവാഹം… കുറേക്കാലമായി കുടുംബത്തിലെ എല്ലാവരും കാത്തിരുന്ന ആഘോഷം, അത്‌ എല്ലാ മുഖങ്ങളിലും തെളിഞ്ഞു നിന്നു, അത്രത്തോളം ആഡംബരം ഇല്ലെങ്കിലും ആൻസിയുടെ വീടും കല്യാണത്തിനായി ഒരുങ്ങിയിരുന്നു…. കല്യാണ തലേന്ന് അയൽക്കാരും ബന്ധുക്കളും ഒക്കെ വീട്ടിലേക്ക് ഓടിയെത്തി,ചിലരൊക്കെ കുത്തി പറഞ്ഞു മറ്റു ചിലർ നല്ലത് പറഞ്ഞും ആ സായാഹ്നം വർണാഭമാക്കി….

എല്ലാവർക്കും ഇടയിൽ അവളുടെ അരികിലേക്ക് ഓടി വന്നു ആ മുഖം മാത്രം ആൻസിയുടെ കണ്ണിൽ നിറഞ്ഞു നിന്നു…. സംഗീത..! നഷ്ടബോധമോ നിരാശയോ ആ മുഖത്ത് ഉണ്ടോ എന്ന് അവൾ പലവുരു ശ്രദ്ധിച്ചു നോക്കി, പൊതുവേ ചേച്ചിയുടെ മുഖത്ത് നിറഞ്ഞു നിൽക്കുന്ന ആ വിഷാദഭാവം തന്നെയാണ് ഇപ്പോഴും മുഖത്ത് ഉള്ളത്… ഭക്ഷണം കഴിഞ്ഞ് അവളോട് യാത്ര പറയാൻ വന്നപ്പോൾ അറിയാതെ അവൾ സംഗീതയുടെ മുഖത്തേക്ക് തന്നെ നോക്കി പോയിരുന്നു, ” എന്താണ് നീ ഇങ്ങനെ നോക്കുന്നത്…? സംഗീത ചോദിച്ചപോൾ അവൾ വല്ലാതെ ആയി… ”

ചുമ്മാ, ചേച്ചി നാളെ വിവാഹത്തിന് വരില്ലേ…? ” അതെന്താ അങ്ങനെ ചോദിച്ചത്, ” അല്ല ചേച്ചി രാവിലെ പോകുവാണെന്ന് അറിഞ്ഞു… ” നല്ലൊരു ജീവിതത്തിലേക്ക് കടക്കാൻ പോവാണ്, മറ്റൊന്നും മനസ്സിൽ വയ്ക്കരുത്, ” ചേച്ചി എന്താ ഉദ്ദേശിച്ചത്…? ” നീ എന്താണ് ഉദ്ദേശിച്ചത് അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്, ” നമ്മുടെ കൗമാരപ്രായത്തിൽ നമുക്ക് ചില ഇഷ്ടങ്ങളും താൽപര്യങ്ങളും ഒക്കെ ഉണ്ടാവും… പക്ഷേ ജീവിതത്തിൽ നമ്മെ കാത്തിരിക്കുന്നത് അത്‌ ആയിരിക്കണമെന്നില്ല, നിനക്ക് എല്ലാം അറിയാം എന്ന് എനിക്കറിയാം… അതുകൊണ്ടാ ഞാൻ ഇത് പറയുന്നത്, ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഞാൻ ഒരു പ്രശ്നം ആവരുത്….

നിങ്ങളുടെ വിവാഹം ഉറപ്പിച്ച ശേഷം നീ എന്നെ ഇങ്ങനെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് ഉള്ളതുകൊണ്ട് ഞാൻ പറഞ്ഞത്… ” അയ്യോ ചേച്ചി തെറ്റിദ്ധരിക്കരുത്, വെറുതെ ഒരു ആകാംക്ഷയോടെ പുറത്ത് ഞാൻ ചേച്ചിയെ നോക്കിയതാ, ചേച്ചിക്ക് വിഷമമുണ്ടോ ചേട്ടായി എന്നെ കല്യാണം കഴിക്കുന്നതിൽ…? ” എന്തിനാ വിഷമം, ” ഒരിക്കൽ ചേച്ചി ആഗ്രഹിച്ചത് എന്തോ ഞാൻ തട്ടിയെടുത്തു എന്ന് തോന്നുന്നുണ്ടോ…,? ” ഇതിൽ എവിടെയാടി തട്ടിയെടുക്കുന്നത്, ” ആഗ്രഹിച്ചിരുന്നു പക്ഷേ അത് സ്വന്തമാക്കാൻ എനിക്ക് കഴിവുണ്ടായിരുന്നില്ല…

നഷ്ടപ്പെടുത്തി കളഞ്ഞത് അത് അമൂല്യമായ ഒന്നായിരുന്നു എന്ന് എനിക്ക് അറിയാം, പക്ഷേ അന്ന് അതിൻറെ മൂല്യം ഞാൻ തിരിച്ചറിഞ്ഞില്ല,അതെന്റെ തെറ്റാണ്… അതിൽ ഇപ്പോൾ ഞാൻ നിരാശ പൂണ്ടിട്ട് എന്ത് കാര്യം, നിന്റെ ഭാഗ്യം ആണ്, എനിക്ക് അതേ, പറയാനുള്ളത്,വിവാഹത്തിന് ഞാൻ വരില്ല, തെറ്റിദ്ധരിക്കരുത്, ഇപ്പോഴും മനസ്സിൽ കൊണ്ടു നടക്കുന്നതും കൊണ്ടൊന്നുമല്ല, ഞാൻ വേണ്ട അവിടെ എന്ന് തോന്നിയിട്ടാണ്… അത് പറഞ്ഞപ്പോഴേക്കും സംഗീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു, ഒന്നും മിണ്ടാതെ അവിടെ ഇറങ്ങി പോയപ്പോൾ മനസ്സ് കലങ്ങുന്നത് ആൻസിയും അറിഞ്ഞിരുന്നു, അതിനർത്ഥം ഇപ്പോഴും സംഗീത അലക്സിനെ മനസ്സിൽ സ്നേഹിക്കുന്നുണ്ടെന്ന് അല്ലേ…? അവളുടെ മനസ്സിൽ നിറഞ്ഞുനിന്ന ചോദ്യം അതായിരുന്നു.…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts