അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 4
എഴുത്തുകാരി: റീനു താനും പോകാൻ തയ്യാറായി… ആ സമയത്താണ് അലക്സ് ചേട്ടായി തന്നെ കണ്ടത്, ചിരിച്ചു കാണിച്ചു, കൈയ്യാട്ടി അടുത്തേക്ക് വിളിച്ചു…. ഞാൻ മെല്ലെ അരികിലേക്ക് ചെന്നു…. ” അച്ചായൻ വീട്ടിൽ ഇല്ലേ…? ചേട്ടായി ചോദിച്ചു… ” ഇല്ല ചാച്ചൻ ജോലിക്ക് പോയി, ” നാളെ തൊട്ടു ആശുപത്രിയിൽ പോകേണ്ടത് ആണ്…. ഡോക്ടർ പറഞ്ഞിട്ടുണ്ട്, അച്ചായന് സന്തോഷം ആയിട്ടുണ്ടാവും… ചെറു ചിരിയോടെ അലക്സ് പറഞ്ഞു ..! ” ഒരുപാട്….! ഞാൻ ചേട്ടായിയെ കാണാൻ വരാൻ വേണ്ടി ഇരിക്കുകയായിരുന്നു……..