anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 28

എഴുത്തുകാരി: റീനു

” ചെല്ലടോ തന്റെ വുഡ്‌ബി അല്ലേ വിളിക്കുന്നത്, ഡോക്ടർ പറഞ്ഞപ്പോൾ ആ മുഖത്ത് നാണം വിരിയുന്നതും അലക്സ്‌ ഒരു നിമിഷം കൗതുകത്തോടെ കണ്ടിരുന്നു, ==========**========== പെട്ടെന്ന് ഡോക്ടർക്ക് ഫോൺ കോൾ വരികയും അയാളത് അടുത്ത് സംസാരിക്കുകയും ചെയ്തപ്പോൾ.. എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ആൻസി…..

ഒരിക്കൽക്കൂടി അലക്സ് വിളിച്ചപ്പോൾ നിരസിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല….. ചുരിദാറിന്റെ മുകളിലിടുന്ന വെള്ള കോട്ട് ഊരി മാറ്റി ഷോള് ശരിയായി ഇട്ടതിനു ശേഷം അലക്സിനെ അവൾ അനുഗമിച്ചിരുന്നു…… കാറിൻറെ പുറകുവശം തുറക്കാൻ സമയത്ത് മുൻപിലത്തെ സീറ്റ് തുറന്നവൻ നൽകി….. അല്പം പരിഭ്രമം തോന്നിയിരുന്നുവെങ്കിലും അവൻ തുറന്നു പിടിച്ച് സീറ്റിലേക്ക് തന്നെ കയറിയിരുന്നു, ” ഇന്ന് അവധി എടുക്കാമായിരുന്നില്ലേ….?

മനസ്സ് ചോദ്യം കഴിഞ്ഞു ഇന്ന് തന്നെ ജോലിക്ക് വരേണ്ടിയിരുന്നില്ല….. ഡ്രൈവിങ്ങിൽ കേന്ദ്രികരീച്ച് അവൻ പറഞ്ഞു…. ” വീട്ടിൽ ഇരുന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ, വിവാഹത്തിനും ഒക്കെ ആയി അവധി എടുക്കേണ്ടി വരുല്ലോ, മാത്രമല്ല ഞാനന്ന് ആശുപത്രിയിൽ ഒക്കെ ആയ സമയത്ത് ഒരുപാട് ലീവ് എടുത്തിരുന്നു, ചേട്ടായിയോട് ഉള്ള താൽപര്യകൊണ്ടാകും ഡോക്ടർ ഒന്നും പറയാത്തത്,

എങ്കിലും അത് ശരിയല്ലല്ലോ… ആൻസി പറഞ്ഞു… ” സാധാരണ കല്യാണം ഉറപ്പിച്ച പെൺപിള്ളേരെ വീട്ടിലിരുന്ന് മുഖസൗന്ദര്യവും ഒക്കെ വർധിപ്പിക്കുന്ന സമയമാണ്, ഇങ്ങനെ ജോലിക്ക് വരുന്ന ഞാൻ ആരെയും കാണാറില്ല….. അതുകൊണ്ട് ചോദിച്ചതാ, ചിരിയോടെ അവൻ പറഞ്ഞു… ” എനിക്ക് അതിലൊന്നും വലിയ വിശ്വാസമില്ല ചേട്ടായി, ” എന്ത് കല്യാണിത്തിലോ…?

ഒരു കുസൃതിയോട് അവൻ പറഞ്ഞു…! “അയ്യോ അതല്ല, മുഖ സൗന്ദര്യത്തിൽ… കേൾക്കാൻ ഇഷ്ട്ടപെടാത്ത എന്തൊ കേട്ട പോലെ അവൾ പെട്ടന്ന് പറഞ്ഞു….! ആ മുഖത്ത് നിറഞ്ഞു വന്ന ഉത്കണ്ഠ, കണ്ണുകളുടെ പിടച്ചിൽ അതൊക്കെ അലക്സ്‌ വ്യക്തമായി ശ്രെദ്ധിച്ചു…. ” എനിക്കും…..! പൂർണ തൃപ്തിയോടെ ആയിരുന്നു അവൻ അത് പറഞ്ഞത്, അത് കേട്ട നിമിഷം അവളും ഒന്ന് പുഞ്ചിരിച്ചു……

വീണ്ടും ഇരുവർക്കുമിടയിൽ സുഖകരമായ മൗനം ഇടംപിടിച്ചു, എന്ത് സംസാരിക്കണം എന്ന് അറിയാതെ രണ്ട് ഹൃദയങ്ങളും ഉലഞ്ഞു… മൗനം ആയിരുന്നു ഇരുവർക്കും ഇടയിൽ എങ്കിലും ഹൃദയം വാചാലമായിരുന്നു…മൗനത്തിന്റെ ഭാഷയ്ക്കും അഴക്കുണ്ടെന്ന് മനസിലാക്കിയ നിമികൾ…! നിന്നോട് ഇഷ്ട്ടം എന്ന് മൊഴിയാൻ ഇരു ഹൃദയങ്ങളും വ്യഗ്രത പൂണ്ട് ഹൃദയത്തെ വീർപ്പുമുട്ടിക്കുന്നു അനുരാഗം, പക്ഷെ വാക്കുകൾ പുറത്തേക്ക് വരുന്നില്ല….! ” ചേട്ടായി വീട്ടിൽ പോയില്ലേ….? ”

ഞാൻ എന്നും ഉച്ചയ്ക്ക് വീട്ടിൽ പോകാറില്ല, ഉച്ചയ്ക്ക് എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ഇങ്ങനെ ഉണ്ടാവും…. ഇന്ന് ഇപ്പൊൾ വീട്ടിൽ പോകാൻ വേണ്ടി ഇരുന്നതാ, അപ്പോഴാണ് താൻ ഫുഡ്‌ കൊണ്ടിവന്നില്ല എന്ന് പറഞ്ഞത്, അപ്പോൾ ഞാനും ഊണ് കഴിച്ചില്ല, എങ്കിൽ പിന്നെ ഒരുമിച്ച് കഴിക്കാം എന്ന് ഓർത്തു… ആ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് സന്തോഷം തോന്നി….! ” ഊണ് കഴിച്ചില്ല എങ്കിൽ പിന്നെ ചേട്ടായി വീട്ടിൽ പൊയ്ക്കോ, ഞാൻ എന്തേലും വാങ്ങിക്കോളാം… ”

ഇനിയിപ്പോൾ ഭക്ഷണം കഴിച്ചിട്ടേ പോകുന്നുള്ളൂ… അവന്റെ ആ മറുപടി അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി സമ്മാനിച്ചു…. ഒരു ഹോട്ടലിനു മുൻപിൽ അവൻ വണ്ടി നിർത്തിയപ്പോൾ അവനൊപ്പം തന്നെ അവൾ ഇറങ്ങിയിരുന്നു…. അകത്തേക്ക് കയറിയപ്പോഴേക്കും പരിചിതരെപോലെ ആയിരുന്നു എല്ലാവരും അലക്സിനോട് പെരുമാറിയിരുന്നത്…..

ചെറുചിരിയോടെ എല്ലാവരും മറുപടി പറയുന്നുണ്ട്, അലക്സിന് പിന്നാലെ വരുന്ന തന്നെയും ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട്, രണ്ടുപേർക്ക് മാത്രം ഇരിക്കാവുന്ന ഒരു കോർണറിലേക്ക് അവൻ ഇരിപ്പുറപ്പിച്ചു….. അതിനുശേഷം ഫോണിലെ നോക്കുകയും ചെയ്തു, അപ്പോഴേക്കും ഒരു പയ്യൻ വന്നിരുന്നു… ” എന്താണ് ഇച്ചായ കഴിക്കാൻ വേണ്ടത്…..? ” ചോറ് പോരേ….? അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു, അതെ എന്നർത്ഥത്തിൽ അവൾ തലയാട്ടിരുന്നു…. ” ചോറ് തീർന്നല്ലോ ഇച്ചായ….. ”

പിന്നെ എന്താ ഉള്ളത്….? ” ബിരിയാണി ഉണ്ട്…. ” ആൻസി ബിരിയാണി കഴിക്കുകമാല്ലോ…. അതിനും അവൾ സമ്മതം അറിയിച്ചു…. ” എന്ത് ബിരിയാണി ആണെടാ ഉള്ളത്….? പരിചിതനെ പോലെ വെയിറ്ററോട് അലക്സ്‌ പറഞ്ഞു… ” എല്ലാം ഉണ്ട് ചിക്കൻ, മട്ടൻ ഫിഷർ ” ആൻസിക്ക് ഏതാ വേണ്ടത്…? ” എന്താണെങ്കിലും കുഴപ്പമില്ല, ” തനിക്കിഷ്ടമുള്ളത് പറയെടോ… ” ചിക്കൻ മതി, ” ഒരു ചിക്കൻബിരിയാണി, ഒരു ഫിഷ് ബിരിയാണി…. അലക്സ് പറഞ്ഞപ്പോഴേക്കും ഒരു ചിരി സമ്മാനിച്ച് പയ്യൻ പോയ്ക്കഴിഞ്ഞിരുന്നു…. ”

എനിക്ക് ഫിഷിനോട് ഒരു പ്രത്യേക താൽപര്യമുണ്ട്, അത്‌ പറഞ്ഞു അലക്സ്‌ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നത്, വിയർപ്പുകണങ്ങൾ ആവരണം തീർത്തിരിക്കുന്ന ചൊടി നന്നായി പരിഭ്രമം ഉണ്ടെന്ന് എടുത്തുകാണിച്ചു….. ” എസി കൂട്ടി ഇടണോ….? നന്നായി വിയർക്കുന്നല്ലോ… ചിരിയോടെയാണ് അലക്സ് ചോദിച്ചത്, അവൾ നിഷേധാർത്ഥത്തിൽ തല ചലിപിച്ചു…. ” എന്താ ഇത്ര ടെൻഷൻ….? പെട്ടെന്നുള്ള അവൻറെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു, ഒരു നിമിഷം മിഴികൾ തമ്മിൽ കോർത്തു ”

നമ്മുടെ ഒറ്റയ്ക്ക് ആദ്യായിട്ട് ഇങ്ങനെ, ആരെങ്കിലും കണ്ടാലോ എന്ന് കരുതി….. ” കണ്ടാലെന്താ നാലഞ്ചു ദിവസം കൂടി കഴിയുമ്പോൾ തൻറെ കഴുത്തിൽ മിന്നുകെട്ടുന്നത് ഞാൻ തന്നെയല്ലേ……? ആ ചോദ്യം കേട്ട് അവന്റെ മുഖത്തേക്ക് അവൾ ഒന്ന് നോക്കി…. ആ നിമിഷം ആണ് ഹോട്ടലിൽ പ്ലേ ചെയ്ത ഗാനം കേട്ടത്. “പറയേണ്ടത് ഒക്കെ പറഞ്ഞു കഴിഞ്ഞല്ലോ, പിന്നെ ഇനിയിപ്പോ പറഞ്ഞിട്ടും കാര്യമില്ല, ഒരാഴ്ചയും കൂടെ കഴിഞ്ഞോ എൻറെ വീട്ടിൽ നിൽക്കാൻ ഉള്ള പെൺകൊച്ചിനെ കുറിച്ച് എന്തുപറയാനാ….

മറ്റാർക്കും ഒപ്പം അല്ല എനിക്കൊപ്പം അല്ലേ… അവളിൽ നിന്ന് ദൃഷ്ട്ടി മാറ്റി അവൻ പറഞ്ഞപ്പോൾ അവളുടെ ഉള്ളം ഒന്ന് തണുത്തിരുന്നു….. തനിക്ക് ആ ഹൃദയത്തിൽ ഒരു സ്ഥാനം ഉണ്ടെന്നല്ലേ ആ പറഞ്ഞതിനർത്ഥം….? അപ്പോഴേക്കും ബിരിയാണി എത്തിയിരുന്നു, ഭക്ഷണം കഴിക്കുന്നതിനിടയിൽ സലാഡും അച്ചാറും ഒക്കെ അവൾക്കരികിലേക്ക് നീക്കിവെച്ചു കൊണ്ട് ഇടയ്ക്കിടെ കഴിക്കാൻ ഓർമിപ്പിക്കുന്നുണ്ട് ഭക്ഷണം……

കഴിച്ച് കഴിയുന്നതുവരെ ഇടവിട്ടിടവിട്ട് അലക്സിന്റെ ഫോണിൽ ഓരോ കോളുകൾ വന്നിരുന്നു…. വളരെ ക്ഷമയോടെ ഓരോ ഫോണെടുത്ത് സംസാരിക്കുന്നുണ്ടായിരുന്നുളളൂ…. ഭക്ഷണം കഴിച്ച് കൈകഴുകി ഇറങ്ങിയപ്പോൾ ഹോട്ടലുടമ പരിചയത്തോടെ അലക്സിന്നോട് സംസാരിച്ചു….. ” ഇച്ചായോ ഇപ്പൊ ഇങ്ങോട്ട് കാണാനില്ലല്ലോ….. ഇന്ന് രാവിലെ ഓർത്തതേ ഉള്ളൂ, ” അതാണ് നീ ഓർക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടാകും…. ”

കല്ല്യാണം ആണെന്ന് അറിഞ്ഞല്ലോ, നമ്മളെയൊന്നും വിളിക്കുന്നില്ലേ…..? ” വിളിച്ചില്ലേ…? സണ്ണിയോട് ഞാൻ നിൻറെ പേര് പറഞ്ഞല്ലോ, ” സണ്ണിചായൻ വിളിച്ചു കുറിയും തന്നു, എങ്കിലും ചേട്ടായി വന്നു വിളിച്ചില്ലല്ലോ, നമ്മളെ ഒക്കെ നേരിട്ടുവന്ന് വിളിക്കേണ്ട ഒരു മര്യാദ വേണ്ടേ… ” ഞാൻ ഓരോ തിരക്കിൽ ആണെടാ…. ” ഞാൻ ചുമ്മാ പറഞ്ഞതാ, ഇച്ചായൻ അത്‌ കാര്യം ആക്കിയോ…? എവിടുന്ന് ഇച്ചായാ പെണ്ണ്… ” ദാ ഇതു തന്നെ ആള്….! അടുത്തു നിൽക്കുന്ന ആൻസിയെ ചുണ്ട് പറഞ്ഞപ്പോൾ ഒരു നിമിഷം ആൻസിയും പരിഭ്രമിച്ചു പോയിരുന്നു….. ”

ആഹാ രണ്ടു പേരും കറങ്ങാൻ ഇറങ്ങിയതാല്ലേ…. ” പിന്നെ കറങ്ങാൻ ഇറങ്ങാൻ പറ്റിയ സമയം ആണല്ലോ, ഒന്ന് പോടാ.. നീ ബില്ല് എടുത്തേ….. ” ബില്ലോ….? കല്യാണം ആയിട്ട് ആദ്യമായിട്ട് നിങ്ങൾ രണ്ടുപേരും കൂടെ ഇവിടെ വന്ന് ഭക്ഷണം കഴിച്ചതിന് ബില്ലോ….? ഒരു കാര്യം ചെയ്തോ കല്യാണം കഴിഞ്ഞാൽ ഞാൻ തരാർ ഉദ്ദേശിച്ചിരിക്കുന്ന രണ്ടാമത്തെ വിരുന്നിൽ നിന്ന് ഇത് കുറച്ച് മതി….. ” തമാശ പറയാതെ ബില്ല് വാങ്ങിക്ക് നാസറെ, ” ഇച്ചായൻ എന്തൊക്കെ പറഞ്ഞാലും ഇതിന് ഞാൻ ബില്ല് വാങ്ങിക്കില്ലേ….?

ഇച്ചായൻ ചെല്ല് വീട്ടിൽ കല്യാണത്തിന് തിരക്കൊക്കെ കാണില്ലേ…? ചേച്ചി എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്, ഒരു പരിചിതനെ പോലെ ആൻസിയുടെ മുഖത്തേക്ക് നോക്കി അയാൾ ചോദിച്ചപ്പോൾ എന്ത് പറയണം എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു… ഒന്ന് പുഞ്ചിരിച്ചു അവൾ… ” അതെ ചേച്ചി ഒന്നും അല്ല, നിൻറെ പകുതി പ്രായം പോലും ഇല്ല, അലക്സ്‌ പറഞ്ഞു… ” പ്രായത്തെ അല്ലല്ലോ ഇച്ചായ…

നമ്മൾ ഒരാൾക്ക് ബഹുമാനം കൊടുക്കുന്നതല്ലേ, ഇച്ചായന്റെ പെണ്ണ് എന്നു പറയുമ്പോ അത് നമുക്ക് ചേച്ചിയല്ലേ…. ചിരിയോടെ നാസർ അത് പറഞ്ഞപ്പോൾ അഭിമാനം തോന്നിയിരുന്നു ആൻസിക്ക്, മറ്റുള്ളവർക്കിടയിൽ അവൻ ഉള്ള സ്ഥാനം…. ബന്ധങ്ങൾ കാത്തു സൂക്ഷിക്കുവാൻ അവൻ അറിയാമെന്ന് അവൾക്ക് നേരത്തെ തോന്നിയിരുന്നു…. നാസറിനോട്‌ കുറച്ചുസമയം കൂടി സംസാരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു വാഹനത്തിൽ നിന്നും സിദ്ധാർത്ദ് ഇറങ്ങിവരുന്നത്…. ഒരു നിമിഷം അലക്സിനെ കണ്ടപ്പോൾ അവൻ ഒന്നു പകച്ചിരുന്നു, കള്ളം ചെയ്യുന്ന ഒരു കുട്ടിയെപ്പോലെ… തുടരും..…കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts