അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 5
എഴുത്തുകാരി: റീനു ” ഏതായാലും ഇലക്ഷൻ വരികയല്ലേ…? ഈ സമയത്ത് അലക്സ് മത്സരിച്ചാൽ മതി…. അലക്സിന്റെ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചിരുന്നു…. അൽപം വേദനയോടെ ആണെങ്കിലും സിദ്ധാർഥും കൈയ്യടിച്ചു, എന്നലയാളുടെ മങ്ങിയ മുഖം അലക്സ് കണ്ടില്ല… അലക്സ് ചെറുചിരിയോടെ എഴുന്നേറ്റു വേദിയിലേക്ക് നടന്നു… ” എനിക്ക് സത്യം പറഞ്ഞാൽ മത്സരിക്കണം എന്നോ അധികാരം വേണമെന്നോ ഒന്നുമില്ല, പിന്നെ പാർട്ടി പറഞ്ഞാൽ ഞാൻ കേൾക്കും, അത്രേയുള്ളൂ…. അത്രയും പറഞ്ഞ് അലക്സ് വേദിയിൽ നിന്നും ഇറങ്ങി പോന്നിരുന്നു……..