anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 5

എഴുത്തുകാരി: റീനു

” ഏതായാലും ഇലക്ഷൻ വരികയല്ലേ…? ഈ സമയത്ത് അലക്സ് മത്സരിച്ചാൽ മതി…. അലക്സിന്റെ പേര് പറഞ്ഞപ്പോൾ തന്നെ എല്ലാവരും കൈ അടിച്ചിരുന്നു…. അൽപം വേദനയോടെ ആണെങ്കിലും സിദ്ധാർഥും കൈയ്യടിച്ചു, എന്നലയാളുടെ മങ്ങിയ മുഖം അലക്സ്‌ കണ്ടില്ല… അലക്സ്‌ ചെറുചിരിയോടെ എഴുന്നേറ്റു വേദിയിലേക്ക് നടന്നു… ” എനിക്ക് സത്യം പറഞ്ഞാൽ മത്സരിക്കണം എന്നോ അധികാരം വേണമെന്നോ ഒന്നുമില്ല, പിന്നെ പാർട്ടി പറഞ്ഞാൽ ഞാൻ കേൾക്കും, അത്രേയുള്ളൂ…. അത്രയും പറഞ്ഞ് അലക്സ് വേദിയിൽ നിന്നും ഇറങ്ങി പോന്നിരുന്നു….. ”

നമ്മുടെ സ്ഥാനാർഥി അലക്സ് തന്നെ… തോമസ് അത് ഒരിക്കൽ കൂടി അടിവര ഇട്ട് പറഞ്ഞപ്പോൾ സിദ്ധാർദ്ധ് മുഖത്ത് വീണ്ടും മങ്ങലേൽക്കുന്നുണ്ടായിരുന്നു…. ” തനിക്ക് എന്താണെങ്കിലും വോട്ട് കിട്ടും എന്നുള്ള കാര്യം ഉറപ്പാണ്….. പരിപാടിയെല്ലാം കഴിഞ്ഞു തോളിൽ തട്ടി തോമസ് പറഞ്ഞു….അരികിൽ നിന്ന സിദ്ധാർദിനു അസ്വസ്ഥത തോന്നി…. ” ഒരു സെക്കൻഡ്, ഒരു ഫോൺ വരുന്നു…. അലക്സ്‌ ഫോണുമായി അല്പം നീങ്ങി നിന്നു….. ആ സമയത്ത് തന്നെ അരികിൽനിന്ന് രഞ്ജിത്തിനെ വിളിച്ചുകൊണ്ട് സിദ്ധാർത്ഥ് പുറത്തേക്ക് പോയി….. “ഇനി എന്ത് ചെയ്യും സാറെ… സർ മത്സരിക്കണമെന്ന ആയിരുന്നു എൻറെ ആഗ്രഹം…..

സിദ്ധാർഥിന്റെ ഉള്ളിലെ അഗ്നിയിലേക്ക് കുറച്ചു എണ്ണ പകർന്നു രഞ്ജിത്ത്… ” സമയമുണ്ടല്ലോ രഞ്ജിത്തേ, ഒരു തീരുമാനം മാറിമറിയാൻ ഒരുപാട് സമയമൊന്നും വേണ്ടല്ലോ…. കുടിലതയൊടെ സിദ്ധാർത്ഥ് പറഞ്ഞു…. ” എങ്ങനെ…? അതിനൊക്കെ വഴിയുണ്ട്,ഞാൻ ഇതൊക്കെ നേരത്തെ മുന്നിൽ കണ്ടത് ആണ്…. അവൻറെ പെങ്ങൾ കൊച്ചില്ലേ, ജീനാ, അവളെ വെച്ചൊരു കളി ഉണ്ട്…… മുഖത്തെ താടി രോമങ്ങളിൽ തഴുകി സിദ്ധാർഥ് പറഞ്ഞു…! ” സർ ഒന്ന് തെളിച്ചു പറ, ” ഞാനൊരു ഫോൺ ചെയ്തിട്ട് വരാം, അതുവരെ അലക്സിന് സംശയം ഒന്നും തോന്നരുത്… സിദ്ധാർദ് പറഞ്ഞു… ” ഇല്ല ഒന്നും മനസിലാകാതെ രഞ്ജിത് പറഞ്ഞു..

കുറച്ച് കഴിഞ്ഞ് തെളിഞ്ഞ മുഖത്തോടെ ആണ് സിദ്ധാർഥ് വന്നത്… ” എന്താ സാറെ എനിക്കൊന്നും. മനസിലാവുന്നില്ല… ” നീ വാ പറയാം, തൽക്കാലം നീയും ഞാനും മാത്രം അറിഞ്ഞാൽ മതി…. വേറെ ആരും അറിയണ്ട, ആരെ വിശ്വസിക്കും എന്ന് നമുക്ക് പറയാൻ പറ്റില്ല…. ” ഇല്ല സാറേ…. ” എങ്കിൽ വാ, ഇവിടെ വച്ച് പറഞ്ഞാൽ ശരിയാകില്ല, നമുക്ക് ബാറിൽ പോയി ഇരുന്ന് സംസാരിക്കാം… ബാറിലെ അരണ്ട വെള്ളിച്ചതിന്റെ മെമ്പൊടിയോടെ തന്റെ ഉള്ളിൽ ഉള്ള പദ്ധതിയെ കുറിച്ച് സിദ്ധാർദ്ധ് പറയുന്നത് കേട്ടപ്പോൾ അത് നല്ല കാര്യമാണെന്ന് രഞ്ജിത്തിനും തോന്നി…. ” പക്ഷേ ചെക്കൻ ഇടയ്ക്ക് വച്ച് നമ്മുക്ക് ഇട്ട് പണി തരുമോ സിദ്ധുസാറെ…. ” ഹേയ് അതില്ല….

എങ്ങോട്ട് വേണമെങ്കിലും ചായ്യുന്ന ടൈപ്പ് അല്ല അവൻ…. ഇതു പക്ഷേ ഞാൻ അവിചാരിതമായ മനസ്സിലാക്കിയത് ആണ്…ഞാൻ ചോദിച്ചപ്പോൾ ചെക്കന് ഒരു ടൈംപാസ് മാത്രമേയുള്ളൂ, അവളെ കെട്ടാൻ ഉള്ള ഉദ്ദേശം ഒന്നും അവനില്ല,അപ്പോൾ ഞാൻ എൻറെ ആവശ്യം അങ്ങോട്ട് പറഞ്ഞു, ഞാൻ കുറച്ചു കാശ് കൊടുക്കാങ്കിൽ സമ്മതിക്കാമെന്ന് അവൻ പറഞ്ഞു, 75,000 രൂപ ചെറുക്കന്റെ കൈയിൽ വെച്ച് കൊടുത്തപ്പോൾ ഞാൻ പറയുന്നതുപോലെ ചെയ്യാം എന്ന് അവൻ പറഞ്ഞു… അരികിൽ ഇരുന്ന മദ്യം ഒന്ന് സിപ്പ് ചെയ്തു സിദ്ധാർഥ് പറഞ്ഞു… ” ഇതു പക്ഷേ അലക്സിന് എങ്ങനെയാ തിരിച്ചടിയാകുന്നത്…? ” അങ്ങനെ ഒന്നും പറയാൻ പറ്റത്തില്ല, സ്വന്തം പെങ്ങളെ നന്നാക്കാൻ പറ്റാത്തവൻ നാട് നന്നാകൂമോന്ന് നമുക്ക് ചോദിക്കാം….. ”

അത് ശരിയാ… എന്റെ സാറെ എന്തൊരു ബുദ്ധി… രഞ്ജിത്ത് സിദ്ധാർത്ഥിനെ നന്നായെന്നു പുകഴ്ത്തി…. അപ്പോൾ തന്നെ അവൻ ഒന്ന് ചിരിച്ച് കഴിഞ്ഞിരുന്നു, ” കുറെ കാലായി ഞാൻ സ്വപ്നം കാണുന്നത് ആണ് അലക്സിനെ എങ്ങനെയെങ്കിലും ഒന്ന് പിടിച്ചു താഴ്ത്തണം എന്ന്…. എന്റെ രാഷ്ട്രീയ ഭാവിക്ക് മങ്ങൽ ഏൽപ്പിക്കുന്നത് അവൻ ഒരൊറ്റയാൾ ആണ്…. തോമസ് സാറിനെ പിന്നെ അലക്സ് മതി, ” അത് ശരിയാ സിദ്ധാർദ്ധ് സർ പാർട്ടിയിൽ കേറിയാൽ എനിക്ക് എന്തെങ്കിലും ഗുണം ഉണ്ടാകു…. അലക്സ്‌ സർ ആണെങ്കിൽ ഒരു രൂപ പോലും ആരോടും കൈക്കൂലി പോലും വാങ്ങുന്ന സാധനം അല്ല, ” നമുക്ക് ശരിയാക്കാം നീ വിഷമിക്കാതെ, ചെറുചിരിയോടെ സിദ്ധാർത്ഥ് പറഞ്ഞപ്പോൾ ഗ്ലാസിലിരുന്ന ബാക്കി മദ്യം കൂടി ഒറ്റവലിക്ക് കുടിച്ചു തീർത്തു രഞ്ജിത്ത്….

ക്ലിനിക്കിൽ നിന്നും വീട്ടിലെത്തി സീരിയൽ കണ്ടു കൊണ്ടിരിക്കുന്നതിനിടയിലാണ് ഫോൺ ബെൽ അടിച്ചത് ആൻസി അറിഞ്ഞത്….. ജീനയാണ്, പെട്ടെന്ന് തന്നെ എടുത്തു… ” ഡീ ഞാൻ വന്നു…. എടുത്തപ്പോഴേ ഒറ്റ ശ്വാസത്തിൽ പറഞ്ഞു… ” വന്നോ, ഒരുപാട് നാൾ ഒന്നും ആയില്ലല്ലോ പോയിട്ട് നിനക്ക് ഇത്രയും പെട്ടെന്ന് ലീവ് ഒക്കെ കിട്ടിയോ…? ” അത് ഞാൻ എനിക്ക് പനിയാണെന്ന് പറഞ്ഞു പറ്റിച്ചല്ലേ വന്നേ…. ” അമ്പടി… ” ജോലിയൊക്കെ എങ്ങനെ പോകുന്നുഡി… ” നല്ല ജോലി ആണെടി, ബുദ്ധിമുട്ടൊന്നുമില്ല…. ആരെങ്കിലും വന്നാൽ മരുന്ന് എടുത്തു കൊടുക്കണം, അവർക്ക് ഇഞ്ചക്ഷൻ കൊടുക്കണം…. അത്രേയുള്ളൂ, അല്ലാതെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ…. ”

ഇത്‌ വല്ലോം മതിയായിരുന്നു, എനിക്ക് എന്തൊരു കഷ്ടപ്പാടാണ് എന്ന് നിനക്കറിയാമോ…? ഉറങ്ങിയ ദിവസം മറന്നു, ” ഞാൻ നിന്നോട് പറഞ്ഞതല്ലേ, ഇവിടെ നില്കാൻ, അപ്പോൾ നിനക്ക് ചേട്ടായിയുടെ അടുത്തു നിന്ന് രക്ഷപ്പെടണം, ചെന്നൈ പോകണം ബാംഗ്ലൂർ പോണം, എന്തായിരുന്നു, ” പിന്നെ നാളെ രാവിലെ നീ കുർബാനയ്ക്ക് പോകുന്നുണ്ടോ…? ” ഇല്ലടി, ജോലിക്ക് പോയി തുടങ്ങിയിട്ട് പിന്നെ ഞാൻ ഇട ദിവസങ്ങളുടെ കുർബാന നിർത്തി, എല്ലാത്തിനും കൂടെ സമയം തികയുന്നില്ല, ” ആണോ ഞാൻ നാളെ കുർബാനയ്ക്ക് വരുന്നുണ്ടായിരുന്നു, നീ വരുന്നുണ്ടോ എന്നറിയാനായിരുന്നു…. ” നാളെ ഞാൻ വരാം, ” വേണ്ട നിൻറെ സമയം കളയണ്ട, ഞാൻ നിന്നെ വിളിച്ചോളാം….

ഏതായാലും പോകുന്നതിനു മുമ്പ് ഞാൻ നിന്നെ കാണാൻ വീട്ടിലേക്ക് വരുന്നുണ്ട്, പിന്നെ അവൾ ചെന്നൈ വിശേഷങ്ങളൊക്കെ പറഞ്ഞതിനു ശേഷമാണ് അവസാനിച്ചത്… പതിവുപോലെ ഡിസ്പെൻസറിയിൽ നിൽക്കുകയായിരുന്നു ആൻസി, അപ്പോഴാണ് തുരുതുരാ ഫോൺ വൈബ്രേറ്റ് ചെയ്ത ശബ്ദം കേട്ടത്, അത്യാവശ്യക്കാർ ആണെന്നു തോന്നിയതുകൊണ്ടാണ് അവൾ ഫോൺ എടുത്തു നോക്കിയത്… അപ്പോൾ ജീനയുടെ വീട്ടിലെ നമ്പർ, ഡിസ്പെൻസറി അത്യാവശ്യം തിരക്കുള്ളതുകൊണ്ടുതന്നെ ആദ്യം ഫോണെടുത്തില്ല…. വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തു… ” ഹലോ… ” ജീനയാടി… ” എന്താടി…. ”

നീ എനിക്ക് ഒരു ഹെൽപ് ചെയ്തെ പറ്റൂ ” എന്താടി ” അത് പിന്നെ ഞാൻ നിന്നോട് പറയാം, പക്ഷേ നീ പറ്റില്ല എന്ന് മാത്രം പറയരുത്…. ” നീ കാര്യം പറ, ” നമ്മുടെ അനന്തു ഇല്ലേ..? ” ഏത് അനന്തു..? ” നമ്മുടെ സീനിയറായി പഠിച്ച പ്ലസ് ടുവിലെ അനന്ദു, ” അവന് എന്തുപറ്റി…? ” അവന് ഒന്നും പറ്റിയില്ല, ഞാനും അവനും കൂടെ ഒരു മൂന്നുവർഷം ആയി ഇഷ്ടത്തിലാണ്…. ” ദൈവമേ അതൊക്കെ എപ്പോൾ….?നിന്റെ വീട്ടിൽ സമ്മതിക്കുമോ…? ” അതൊക്കെ ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചേനെ, പക്ഷേ അതല്ല ഞാൻ ഒരു അത്യാവശ്യ കാര്യത്തിന് വേണ്ടി വന്നത് ആണ് എന്ന് നിന്നോട് പറഞ്ഞില്ലേ…? അത് അനന്തുവിന് ഒരു ജോലി ശരിയായി, അവൻ പോവാ ദുബായ്, പോയി കഴിഞ്ഞാൽ ഇനി മൂന്നുവർഷം കഴിഞ്ഞ് കാണാൻ പറ്റൂ…

അതുകൊണ്ടാണ് ഞാൻ വന്നത്, അവനെ കണ്ടിട്ട് പോകാൻ വേണ്ടി, ഞങ്ങൾ ഇന്ന് കാണും എന്നാണ് പറഞ്ഞത്, പക്ഷേ ഞാൻ അവനോട് സംസാരിക്കുന്നത് ചേട്ടായി കേട്ടു, ആരാണെന്നും ചേട്ടായിക്ക് മനസ്സിലായിട്ടില്ല, കുറെ പ്രാവശ്യം എന്നെ ചോദ്യം ചെയ്തു, ഞാൻ പറഞ്ഞത് നിന്നോട് സംസാരിക്കാണെന്ന് ആണ്, അതുകൊണ്ട് നീ എനിക്ക് ഒരു ഹെൽപ്പ് ചെയ്യുമോ എന്ന് ചോദിച്ചത്….? ” അത്രയേ ഉള്ളു, ചേട്ടായി എന്നോട് ചോദിക്കാണെങ്കിൽ നീ എന്നോട് ആണ് സംസാരിച്ചത് എന്ന് ഞാൻ പറയാം… ” അതല്ല ഇന്നുച്ചയ്ക്ക് ഞാനും അവനും തമ്മിൽ കാണാം എന്ന് പറഞ്ഞിരുന്നു, അപ്പൊൾ ഞങ്ങൾ കാണാം എന്ന് പറഞ്ഞ സ്ഥലം ചേട്ടായി കേട്ടു…..

ചേട്ടായിക്ക് സംശയം ഉണ്ട്… അതുകൊണ്ട് അവിടേക്ക് വരും, അപ്പോൾ നിന്നെ അവിടെ കണ്ടാൽ ചേട്ടായിക്ക് സംശയമുണ്ടാവില്ല….. നീ നിൻറെ കയ്യിലിരിക്കുന്ന ഏതെങ്കിലും ഒരു പുസ്തകം എടുത്തിട്ടു അവിടേക്ക് പോകണം…. ” എവിടെ …? ” ഞങ്ങളുടെ പഴയ മിൽ ഇല്ലെ…? ” ആ കാടുപിടിച്ച സ്ഥലത്തെ മില്ലോ…? ” അത്‌ തന്നെ, അവിടെ വച്ച് കാണാം എന്ന് ഞാൻ പറഞ്ഞത്…അപ്പൊൾ ആണ് ചേട്ടായി വന്നു ഫോൺ പിടിച്ചുവാങ്ങിയത്…. ഞാൻ പറഞ്ഞു നിന്നോട് സംസാരിച്ചു എന്ന്, നീ എനിക്ക് നിൻറെ പഴയ ഒരു പുസ്തകമായി അവിടേക്ക് വരുമെന്ന് ഞാൻ പറഞ്ഞത്, നീ അവിടെ ഒരു പുസ്തകം ആയിട്ട് ചെല്ലാമോ പ്ലീസ്, അങ്ങനെ ആണെങ്കിൽ ചേട്ടായിക്ക് സംശയം ഒക്കെ മാറിയേനെ….

അത് മാത്രമല്ല ഞാൻ ചേട്ടായി വരുമ്പോൾ അനന്ദു അവിടെ ഉണ്ടാകാൻ പാടില്ല, അവനെ ചേട്ടായി കാണരുത്, എന്തെങ്കിലും സംശയം തോന്നിയാൽ നിനക്കറിയാമല്ലോ ചേട്ടായിയുടെ സ്വഭാവത്തിന് എൻറെ കല്യാണം നടത്തി കളയും…. ” അതിനിപ്പോൾ ഞാനെന്ത് ചെയ്യാനാ…. നീ അവിടെ ഒന്ന് പോണം, അവിടെ ചെന്നിട്ട് അനന്ദുവിനെ ഒന്ന് വിളിക്കണം…. ഞാൻ നമ്പർ തരാം, എന്നിട്ട് അവനോട് പറയണം ഞാൻ ഫോണിൽ സംസാരിച്ചത് ചേട്ടായി കേട്ടു, തിരികെ പൊക്കോളാൻ, പിന്നെ ഞാൻ വിളിക്കാതെ ഇനി എന്നെ ഇങ്ങോട്ടേക്ക് വിളിക്കരുത് എന്ന് പറയണം…. എന്നിട്ട് കുറച്ചു നേരം വെയിറ്റ് ചെയ്തു ചേട്ടായി വരുമ്പോൾ ബുക്ക്‌ കയ്യിൽ കൊടുത്തു വിടണം….

ഇല്ലെങ്കിൽ ചേട്ടായിക്ക് സംശയം ആകും…. സംശയം തോന്നി കഴിഞ്ഞാൽ പിന്നെ ചേട്ടായി എന്ന് ഇവിടെ ഇട്ട് പൂട്ടും…. അതുകൊണ്ടാ…. ” ഞാൻ നോക്കട്ടെ ഇവിടെ നിന്ന് ഇറങ്ങാൻ പറ്റുമോ എന്ന് അറിയില്ല… ” നീ ഒന്ന് ശ്രമിച്ചു നോക്കഡി… ” ഒക്കെ വിളിക്കാം അവളോട് മറുത്ത് പറയാൻ പറ്റില്ലായിരുന്നു, ഒരുപാട് സഹായങ്ങൾ കുട്ടിക്കാലം മുതൽ ചെയ്തിട്ടുള്ള ആളാണ്…. നേരെ ഡോക്ടറുടെ മുറിയിലേക്ക് ചെന്നു, ” എന്താ ആൻസി… ” ഡോക്ടർ എനിക്ക് ചെറിയ അത്യാവശ്യം ഉണ്ടായിരുന്നു, വീട് വരെ ഒന്ന് പോണമാ യിരുന്നു… പോന്നിട്ട് ഞാൻ പെട്ടെന്ന് വരാം, ഒരു മണിക്കൂറിനുള്ളിൽ വരാം… ”

ഒക്കെ പൊയ്ക്കോളൂ… ഡോക്ടർടെ അനുമതി കിട്ടിയതോടെ നേരെ അവിടെ നിന്നും വീട്ടിലേക്ക് ബസ് കയറി…. പതിവില്ലാത്ത സമയത്ത് എന്നെ കണ്ടപ്പോൾ അമ്മച്ചി ഒന്ന് ഞെട്ടിയിരുന്നു….. ഒരു പുസ്തകം എടുക്കാൻ ആണെന്ന് പറഞ്ഞു, എൻറെ പഴയ ഫസ്റ്റ് ഇയർ ജനറൽ നേഴ്സിങ് പുസ്തകവുമെടുത്ത് ബാഗിൽ വച്ച് ജീന പറഞ്ഞടുത്തേക്ക് നടന്നു…. ആ മില്ല് അറിയാമെങ്കിലും അവിടെയെല്ലാം ഇപ്പോൾ ഉപയോഗമില്ലാതെ കാട് കയറി കിടക്കുന്നത് കൊണ്ട് ചെറിയൊരു ഭയം തോന്നിയിരുന്നു…. അവിടേക്ക് നടക്കുമ്പോഴും മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ എന്തോ വലിയൊരു അപകടം എന്നേ കാത്തിരിക്കുന്നുവെന്ന്… കാത്തിരിക്കൂ…❤️…… തുടരും…❤️

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts