anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 9

എഴുത്തുകാരി: റീനു

പോലീസ് ഓഫീസർ തന്നെയാണ് പുറത്തേക്കിറങ്ങി മീഡിയയെ കണ്ടത്…. പ്രതീക്ഷിച്ചതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അതിനോടകം തന്നെ ന്യൂസ് ഫ്ലാഷുകൾ മിന്നിമറഞ്ഞിരുന്നു… ” ഇനിയിപ്പോൾ ഇവിടുത്തെ പ്രൊസീജർ എന്തൊക്കെയാണ് സാർ….? സണ്ണി ആണ് ചോദിച്ചത്,. ” പ്രത്യേകിച്ചൊന്നുമില്ല, അലക്സ് അറിയാലോ മെഡിക്കൽ ഒക്കെ നെഗറ്റീവ് ആയതു കൊണ്ട് ഇനി രണ്ടുപേർക്കും പോകാം, മീഡിയ ഒക്കെ ഒതുങ്ങിയിട്ട് പൊയ്ക്കോളൂ, കുറച്ച് സമയം കൂടി പോലീസ് സ്റ്റേഷനിൽ ഇരുന്നിരുന്നു അവർ, ആ സമയമത്രയും കണ്ണുനീർ പോലും വറ്റിയ ആ പെണ്ണിൻറെ മുഖമായിരുന്നു അലക്സിന്റെ മിഴികൾ നിറയെ….

എന്തുപറഞ്ഞവളെ ആശ്വസിപ്പിക്കണം എന്ന് പോലും അറിയില്ലായിരുന്നു…. മീഡിയക്കാർ എല്ലാം പോലീസ് സ്റ്റേഷനിലെ പരിസരം പൂർണമായും പോയി എന്ന് മനസ്സിലാക്കിയ നിമിഷം നിർവികാരതയോടെ ഇരിക്കുന്നവളുടെ അരികിൽ ഒരു കോൺസ്റ്റബിൾ വന്നിരുന്നു, ” കൊച്ചു പൊയ്ക്കോ, വീട്ടീന്ന് ആരെയെങ്കിലും വിളിക്കാം… ” ആരും വിളിക്കേണ്ട ഞാൻ പൊക്കോളാം, നിറഞ്ഞ മിഴികളോടെ അവളത് പറഞ്ഞപ്പോൾ ഒന്നും ചെയ്യാനാവാതെ അലക്സ്‌ അവളുടെ മുഖത്തേക്ക് നോക്കി…. ”

എങ്കിൽ ഞാൻ കൊണ്ടു വിടാം, അലക്സ്‌ പറഞ്ഞു… ” വേണ്ട ചേട്ടായി, ഞാൻ പൊയ്ക്കോളാം… ” എങ്ങനെ പോകും, ഈ സംഭവങ്ങളൊക്കെ ഇപ്പോ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും, ഇപ്പൊൾ കൊച്ച് തന്നെ പോകണ്ട, ഞാൻ വീട്ടിൽ കൊണ്ടാക്കാം, ” അലക്സ് ഒരു മിനിറ്റ്… പെട്ടെന്ന് സണ്ണി വിളിച്ചപ്പോഴും അലക്സ് അരികിലേക്ക് ചെന്നിരുന്നു…. ” ഇപ്പോൾ നീ ആ പെങ്കൊച്ചിനെ കൊണ്ട് എങ്ങോട്ടും പോകണ്ട, ഇപ്പൊൾ തന്നെ നാട്ടുകാർ ഓരോന്നൊക്കെ പറയാൻ തുടങ്ങും, അതിന്റെ കൂടെ നീ അതിനെ കൊണ്ട് പോയാൽ പൂർത്തിയാകും…. ” എന്നുവെച്ച് അതിനെ ഇവിടെ തന്നെ ഉപേക്ഷിച്ച് പോകാൻ പറ്റുമോ….? അലക്സിന് ദേഷ്യം വന്നു…. ” അതു വേണ്ട ഞാൻ കൊണ്ടു വിടാം, സണ്ണി പറഞ്ഞു… ”

എന്നാൽ അളിയൻ കൊണ്ട് വിട്, അപ്പോ നീ എങ്ങനെ പോകും ” അളിയൻറെ വണ്ടി പുറത്തു കിടപ്പുണ്ടല്ലോ, ഞാൻ അതിൽ പൊയ്ക്കോളാം… അവളുടെ വീട്ടിൽ കയറി കാര്യങ്ങളൊക്കെ ഒന്ന് പറയണം പാവങ്ങൾ ആണ് അവരൊക്കെ, ഇതുകേട്ട് പേടിച്ചിട്ടുണ്ടാവും… ” അതോർത്തു നീ ടെൻഷനടിക്കേണ്ട, ഞാൻ ഹാൻഡിൽ ചെയ്തോളാം, നീ നേരെ വീട്ടിലേക്ക് അല്ലേ…? ” അതേ, അങ്ങോട്ട് ചെല്ല്, അമ്മച്ചിയും പിള്ളേരൊക്കെ പേടിച്ചിരിക്കാണ്, ” ശരി…. “കൊച്ച് കയറ്, തന്നെ ഞാൻ കൊണ്ടുവിടാം, സണ്ണി പറഞ്ഞു… ” എൻറെ ചേച്ചിയുടെ ഭർത്താവ് ആണ് സണ്ണി, അലക്സ്‌ പറഞ്ഞു…

യാന്ത്രികമായി സണ്ണിക്കൊപ്പം പോകുമ്പോൾ അവളുടെ മിഴികൾ നനഞ്ഞിരുന്നത് അലക്സ് കണ്ടിരുന്നു….. സണ്ണിക്ക് ഒപ്പം കാറിൽ കയറുമ്പോഴാണ് പോലീസ് സ്റ്റേഷന്റെ അരികിലെ ഒരു മരത്തിന് താഴെ സർവ്വം തകർന്നത് പോലെ ഇരുന്ന ആ രൂപത്തെ അവൾ കണ്ടത്…. ” ചാച്ചാ….! അവളുടെ വാക്കുകൾ കേട്ടതും സണ്ണിയും അവിടേക്ക് നോക്കിയിരുന്നു, അയാൾ ഈ ലോകത്ത് അല്ല എന്ന് സണ്ണിയ്ക്ക് തോന്നി…. നിർവികാരതയോടെ ഇരിക്കുകയാണ് അയാൾ, അവളുടെ ഒപ്പം സണ്ണിയും അയാൾക്ക് അരികിലേക്ക് എത്തി…. അവളെ കണ്ട് പെട്ടെന്ന് അയാൾ ഞെട്ടിയുണർന്നു…..

പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി… ” മോളെ…. നെഞ്ചുപൊട്ടി വിളിച്ചപ്പോഴും അവള് ആ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു… ” ഞാൻ അലക്സിന്റെ അളിയൻ… ” അറിയാം, അവൻറെ മുഖത്തേക്ക് നോക്കിയയാൾ പറഞ്ഞു…. ” വീട്ടിൽ ചെന്നിട്ട് സംസാരിക്കാം, ഇവിടെ നിന്ന് എല്ലാവരും ശ്രദ്ധിക്കും, വണ്ടിയിലേക്ക് കയറു… സണ്ണി പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ ഇരുവരും കാറിലേക്ക് കയറി…. കാറിൽ കയറി ചാച്ചൻറെ മടിയിൽ വിശ്രമം കൊള്ളുന്നവളുടെ മിഴികൾ തോരാതെ പെയ്തു…. ഇനി ഒരു തുള്ളി കണ്ണുനീർ പോലും കരയാൻ ബാക്കിയില്ല എന്ന് തോന്നി….. ഈ ഒരു ദിവസം താൻ അനുഭവിച്ച അവഹേളനങ്ങൾക്ക് കാരണം ആരാണ്…? താൻ ചെയ്ത തെറ്റ് എന്ത് ആണെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു…..

അറിഞ്ഞുകൊണ്ട് ഈ നിമിഷം വരെ ഒരാളെയും വേദനിപ്പിച്ചിട്ടില്ല, എന്നിട്ട് എന്തിനാണ് ഈശ്വരൻ തന്നോട് ഇങ്ങനെയൊരു തെറ്റ് ചെയ്തത് എന്നായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്ന ചോദ്യം….! ” ആരോ കുടുക്കിയത് ആണ്… അലെക്സിനോട്‌ ദേഷ്യമുള്ള ആരോ ആണ്…. ഇലക്ഷൻ വരികയല്ലേ, അത് കരുതിക്കൂട്ടി ചെയ്തത് ആണ്….. ” ഈ കൊച്ച് അതിൽ പെട്ടു പോയത് ആണ്… അയാൾ ഒന്നും മറുപടി പറഞ്ഞിരുന്നില്ല, രണ്ടുപേരും തകർന്ന നിലയിൽ ആണെന്ന് തോന്നിയിരുന്നു സണ്ണിക്ക്…. വീട്ടിന്റെ മുറ്റത്ത് വണ്ടി കൊണ്ട് നിർത്തിയപ്പോൾ ആരെയും നോക്കാതെ ഇറങ്ങിപ്പോകുകയായിരുന്നു ആൻസി ചെയ്തത്, അയൽവക്കത്തെ വീടുകളിൽ നിന്നും മറ്റും പലതരത്തിലുള്ള നോട്ടങ്ങളും കളിയാക്കലുകളും അവൾ കണ്ടില്ല എന്ന് നടിച്ചു….

വീട്ടിനുള്ളിലേക്ക് കയറിയപ്പോൾ തന്നെ കണ്ടിരുന്നു കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുന്ന അമ്മയെ…. അമ്മയുടെ അരികിലിരുന്ന് ആശ്വസിപ്പിക്കുന്ന എബിയെ, രണ്ടുപേരെയും നോക്കാതെ മുറിക്കുള്ളിലേക്ക് പോയി, അവർക്ക് പിന്നാലെ പോകാൻ തുടങ്ങിയ അമ്മച്ചിയെ സണ്ണി ആണ് തടഞ്ഞത്… ” കുറച്ച് നേരം ഒറ്റക്ക് ഇരിക്കട്ടെ, സംഭവിച്ച കാര്യങ്ങളെല്ലാം ചുരുക്കി സണ്ണി പറഞ്ഞപ്പോൾ കുറച്ച് ആശ്വാസം ഔസേപ്പിനും തോന്നിയിരുന്നു….. തൻറെ മകൾ അറിഞ്ഞുകൊണ്ട് യാതൊരു തെറ്റും ചെയ്തിട്ടില്ല എന്നത് മറ്റൊരാശ്വാസം ആയിരുന്നു… ”

ഞാനും അലക്സും കൂടി വരാം, അവളെ ഒന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ, സണ്ണി പറഞ്ഞു… ” എൻറെ കൊച്ച് അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ടിവിയിൽ ഒക്കെ വന്ന സ്ഥിതിക്ക്, ആ പിതൃഹൃദയം തപിച്ചു… ” എനിക്ക് മനസ്സിലാവും, തൽക്കാലം നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ, ഞാൻ അങ്ങോട്ടു ചെല്ലട്ടെ…. ” ശരി… സണ്ണി യാത്ര പറഞ്ഞിറങ്ങിയപ്പോൾ അയാൾ അവളുടെ മുറിയിലേക്ക് ചെന്നു….. ചെന്നപ്പോൾ തലയിണയിൽ മുഖമമർത്തി കരയുകയാണ് അവൾ എന്ന് അയാൾക്ക് മനസ്സിലായിരുന്നു…. അരികിലിരുന്ന് ആ മുടിയിഴകളിൽ ഒന്ന് തഴുകി….. ”

ചാച്ചൻറെ കൊച്ച് ഒരു തെറ്റും ചെയ്തിട്ടില്ല, പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്….? ” എന്നാലും എല്ലാവരോടും നമുക്ക് ഇതു ചെന്ന് പറയാൻ പറ്റില്ല, എല്ലാവരും അറിഞ്ഞില്ലേ…? ഞാൻ ഒരു ചീത്ത പെണ്ണാണ് എന്ന് അല്ലേ എല്ലാരും വിചാരിക്കു, ” അങ്ങനെയൊന്നും ആരും വിചാരിക്കാൻ പോകുന്നില്ല, അല്ലെങ്കിൽ തന്നെ അങ്ങനെ വിചാരിക്കേണ്ട കാര്യം എന്താ…? എൻറെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല, അത് ഞങ്ങൾക്ക് അറിയാം…. ഇനിയിപ്പോൾ അങ്ങനെ അല്ലാതെ വിചാരിക്കുന്നവർ അങ്ങനെ വിചാരിചോട്ടെ, എനിക്ക് ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല ചാച്ചാ….. ”

മോൾ വിഷമിക്കണ്ട, കാത്തിരിക്കാം…. അവള് അങ്ങനെ ആശ്വസിപ്പിക്കുമ്പോഴും, നിനയാതെ വന്നുഭവിച്ച ഈയൊരു നാണക്കേടിന് എങ്ങനെ പരിഹാരം കാണണം എന്ന് അറിയാതെ ഉരുകുകയായിരുന്നു അയാളും…. ആ രാത്രി ആ കുടുംബത്തിന് നിദ്ര ഇല്ലാത്തതായിരുന്നു…. എല്ലാ ദിവസവും ജപമാല മണികൾ മുഴങ്ങുന്നു ആ വീട്ടിൽ ആ ദിവസം മെഴുകുതിരി തെളിഞ്ഞില്ല…. ഒരു പ്രാർത്ഥന സ്തുതികളും കടന്നുവന്നില്ല, മൂകം ആയിരുന്ന ആ വീട്,നാലു ജന്മങ്ങൾ ആ പഴയ വീട്ടിൽ മച്ച് നോക്കി കിടന്നു… പിറ്റേന്ന് രാവിലെ ജോലിക്ക് പോകാതെ മടിച്ചിരുന്നവളെ ആരും നിർബന്ധിച്ചില്ല, ആശ്വാസവാക്കുകളുമായി എല്ലാവരും അവൾക്കൊപ്പമുണ്ടായിരുന്നു…

അതിരാവിലെ മീനുമായി ഭാനുവിന് പക്ഷേ പറയാനുണ്ടായിരുന്നത് വേദനിപ്പിക്കുന്ന ഒരു കഥയായിരുന്നു….. ഒരു ചുവരിനപ്പുറത്ത് അത്‌ കേട്ട് അവളുടെ മിഴികളിൽ നിന്നും നീർ ഒഴുകിവരുന്നു…. നാട്ടിലെല്ലാം പോസ്റ്റർ അടിച്ചിട്ടുണ്ടത്ര, അലക്സിന്റെയും ആൻസിയുടെയും ചിത്രം വെച്ചിട്ടാണ്, ആൻസിയെപ്പറ്റി മോശമായ വാക്കുകളിൽ ഓരോ കല്ലിങ്കലും എഴുതിവച്ചിട്ടുണ്ട് എന്ന് വളരെ വേദനയോടെ ആയിരുന്നു അവർ പറഞ്ഞത്…. എന്നാൽ ഒരു ചുവരിനപ്പുറത്തെ കേട്ട് അവൾ തകർന്നു പോയിരുന്നു….

രാവിലെ കവലയിൽ പോയി തിരികെ വന്നാ ഔസേപ്പും ഈ കാഴ്ച കണ്ടിരുന്നു എന്ന് അവൾക്ക് മനസ്സിലായി, അതായിരുന്നു രാവിലെ ചാച്ചന്റെ ഉന്മേഷം ഇല്ലാത്ത മുഖത്തിന് കാരണം… വെറുതെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ പോലും അയൽപക്കത്തുള്ളവർ ഒളിഞ്ഞു നോക്കുകയാണ്….സന്ധ്യാസമയങ്ങളിൽ അരികിലൂടെ പോകുന്ന ആളുകളുടെ ചൂളം വിളിയും കൂക്കിവിളിയും തന്നെ മറ്റൊരു പെണ്ണാക്കി മാറ്റിയത് പോലെ ആൻസിക്ക് തോന്നിയിരുന്നു….. താൻ കാരണം വേദനിക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ എല്ലാ വേദനയും ഉള്ളിൽ ഒതുക്കുകയാണ് ചാച്ചനും അമ്മച്ചിയും, വീട്ടിലേക്ക് വന്ന അലക്സിന്റെ അവസ്ഥയിൽ മറ്റൊന്നായിരുന്നില്ല,

എല്ലാവരുടെയും പദം പറച്ചിലും സങ്കടവും എല്ലാം കേട്ടെങ്കിലും ആരോടും ഒന്നും സംസാരിക്കാൻ ഉള്ള മാനസികാവസ്ഥയിലായിരുന്നില്ല അവനും…. പിറ്റേദിവസം തന്നെ ഒന്ന് ആൻസിയുടെ വീട് വരെ പോകണം എന്ന് സണ്ണി യോട് അലക്സ് പറഞ്ഞിരുന്നു…. പിറ്റേന്ന് സണ്ണിയും ഒരുമിച്ച് അവിടേക്ക് പോകാൻ ഇറങ്ങി….. വണ്ടി കൊണ്ട് വന്നു നിർത്തിയപ്പോൾ തന്നെ അടുത്തുള്ള വീടുകളിൽ നിന്നും ഓരോരുത്തരായി നോക്കാൻ തുടങ്ങിയിരുന്നു, അലക്സിനെ കണ്ട് ഒരു നിമിഷം ഔസേപ്പും ഒന്ന് ഞെട്ടിരുന്നു…. ” അകത്തേക്ക് കേറി വരാമോ അച്ചായാ…

ഔസേപ്പിന്റെ മുഖത്തേക്ക് നോക്കി അലക്സ് ചോദിച്ചു… ” കേറി വായോ അലക്സ്…. അകത്തേക്ക് കയറിയപ്പോഴേക്കും പുറത്തുള്ള വീടുകളുടെ മുറ്റത്ത് ആളുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി…. എന്താണ് നടക്കുന്നത് എന്നറിയാൻ ആയി പലരും പല ജോലികളിലും ആയി പരിസരങ്ങളിൽ നിറഞ്ഞുനിന്നു…. ” ആൻസി എന്തിയേ…?. നടു മുറിയിലിരുന്നു കൊണ്ടാണ് അലക്സ് അത് ചോദിച്ചത്… ” ഞാൻ വിളിക്കാം, എബി പറഞ്ഞു… ” മോളെ ഒന്നു വന്നേടി, എടി ഔസപ്പ് അകത്തേക്ക് നോക്കി വിളിച്ചു…. പുറത്തേക്ക് വന്നവളുടെ കോലം കണ്ട് ഞെട്ടി അലക്സ്‌…

അവളുടെ എന്ന് തോന്നിപ്പിക്കുന്ന ഒരു രൂപം, രണ്ട് ദിവസം കൊണ്ട് അവൾ വല്ലാതെ ക്ഷീണിച്ചു പോയതായി അലക്സിനു തോന്നിയിരുന്നു…. ഐശ്വര്യം മാത്രം തെളിഞ്ഞു നിന്ന ആ മുഖം ഇന്ന് വിഷാദത്തിന് അടിമപ്പെട്ടിരിക്കുകയാണ്…. ” വഴിയിലൊക്കെ പോസ്റ്റർ ആണ്…. എൻറെ കൊച്ചിനെ വെളിയിലിറങ്ങാൻ വയ്യ അലക്സെ, എന്താ ചെയ്യുന്നത്…. വേദനയോടെ അയാൾ ചോദിച്ചു… ” നിങ്ങളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ല, ഞങ്ങൾ രണ്ടുപേരും അറിഞ്ഞു ചെയ്ത തെറ്റ് അല്ലല്ലോ, പക്ഷേ അതിൻറെ പേരിൽ കൊച്ച് വീട്ടിൽ കയറി ഇരിക്കുമ്പോൾ സത്യമുണ്ട് എന്ന് നാളുകൾക്ക് തോന്നുന്നത്, നാളെ മുതൽ ജോലിക്ക് പോണം, ഡോക്ടറോഡ് ഞാൻ പറഞ്ഞിട്ടുണ്ട്, പുള്ളി ഒരു പ്രശ്നം ഉണ്ടാകില്ല…

മറ്റുള്ളവരെ എന്തൊക്കെ പറഞ്ഞാലും അതിനെ അതിജീവിക്കണം… നമ്മൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ആരെയും പേടിക്കേണ്ട കാര്യമില്ല, കൊച്ച് ഇങ്ങനെ ചടഞ്ഞു കൂടി വീടിനകത്ത് ഇരിക്കുമ്പോഴാണ് നാട്ടുകാർക്ക് ഓരോ കഥകൾ ഉണ്ടാകുന്നത്…. ഞാൻ കണ്ടില്ലേ പുറത്തിറങ്ങി നടക്കുന്നത്, അങ്ങനെ ആണെങ്കിൽ എനിക്ക് അല്ലേ ഏറ്റവും കൂടുതൽ പ്രശ്നം… ഇന്ന് പാർട്ടി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്… ചിലപ്പോൾ പാർട്ടി എന്നെ പുറത്താക്കും, എന്നാലും ഞാൻ തളരില്ല, നമ്മൾ തെറ്റ് ചെയ്യാത്തടത്തോളം ആരുടെ മുമ്പിലും നമ്മുടെ തല കുനിയേണ്ട കാര്യമില്ല,

പറയുന്നവർ എന്തും പറഞ്ഞോട്ടെ അലക്സ്‌ പറഞ്ഞു… ” അങ്ങനെയൊക്കെ പറയാം അലക്സെ, എൻറെ കൊച്ചിനെ ഇനി നല്ലൊരു ആലോചന വരുമോ..? അത്‌ ഓർക്കുമ്പോഴാണ് എനിക്ക് പേടി… ഔസേപ്പ് പറഞ്ഞ വാക്കിന് ഒരു നിമിഷം എന്ത് മറുപടി പറയണമെന്ന് അലക്സിനും അറിയില്ലായിരുന്നു.. കാത്തിരിക്കൂ… അഭിപ്രായം പറയണേ…

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts