അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 2
എഴുത്തുകാരി: റീനു പിന്നീട് ചാച്ചൻ ടിവി കാണാൻ ആയി എഴുന്നേറ്റപ്പോൾ എല്ലാരുടെയും മുഷിഞ്ഞ കുറെ തുണികളുമായി നേരെ വീടിൻറെ പിന്നാമ്പുറം ചേർന്നുള്ള തോട്ടിലേക്ക് ഇറങ്ങി….. സോപ്പ് പൊടിയിൽ തുണിയെല്ലാം മുക്കിവെച്ച് ഓരോന്നായി നനയ്ക്കാൻ തുടങ്ങി…. ഞായറാഴ്ച ദിവസമാണ് ഇതിനു വേണ്ടി സമയം കളയുന്നത്, അമ്മച്ചി വന്നപ്പോഴേക്കും അത്യാവശ്യ പണികൾ എല്ലാം ഒതുക്കി, അതുകൊണ്ടുതന്നെ അമ്മച്ചി പെട്ടെന്ന് പാചകത്തിന് കയറി….. ഞാൻ ആണെങ്കിൽ തുണി വിരിച്ച് വന്നതിനുശേഷം എബിയുടെ അരികിലേക്ക് ചെന്നു, അവനാണെങ്കിൽ ഓരോ വിശേഷങ്ങളും എണ്ണി പറയുന്ന…