anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 10

എഴുത്തുകാരി: റീനു

” അങ്ങനെയൊന്നും ചിന്തിക്കേണ്ട അച്ചായ, നമ്മുടെ നാട്ടുകാരല്ലേ അവരിതൊക്കെ മറക്കും, മറ്റൊരു വാർത്ത കേൾക്കുമ്പോൾ ഇതൊക്കെ അങ്ങ് മറക്കും…. നാളെ രാവിലെ ഏതായാലും ഇവളെ കെട്ടിക്കാൻ ഒന്നും പോകുന്നില്ലല്ലോ, നമ്മൾ തെറ്റ് ചെയ്യാത്തടത്തോളം കാലം ആരെയും പേടിക്കേണ്ട കാര്യമില്ല, എങ്കിലും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്….

ഒരു ആശ്വാസ വാക്കും എനിക്ക് പറയാനുമില്ല, അവൾക്ക് വന്ന നഷ്ടത്തിന് ഞങ്ങൾ എന്തു പകരം തന്നാലും അത് പരിഹാരമാവുകയും ഇല്ല….! പക്ഷേ എന്റെ ഒരു സമാധാനത്തിന് അവളെ പഠിപ്പിക്കാൻ എടുത്ത് ലോൺ ഞാൻ അടച്ചുതീർക്കട്ടെ അച്ചായ, അങ്ങനെ ഒരു സഹായം എങ്കിലും നിങ്ങൾക്ക് വേണ്ടി ഞാൻ ചെയ്യാം…. അലക്സ്‌ അല്പം മടിയോടെ പറഞ്ഞു…! ” അയ്യോ അതൊന്നും വേണ്ട…! അത്രയൊന്നും അലക്സ് ചെയ്യേണ്ട, അരുതാത്ത എന്തോ കേട്ടപോലെ ആ വൃദ്ധന്റെ കണ്ണുകൾ മിഴിഞ്ഞു…. ” നഷ്ടപരിഹാരം ഒന്നുമല്ല അച്ചായ, അവൾക്കുണ്ടായ വിഷമം മറ്റാമെന്ന് കരുതി, ലോൺ മുഴുവൻ അടച്ചിട്ട് അവൾക്ക് നല്ലൊരു ജോലി ശരിയാക്കി കൊടുക്കാം ഡൽഹിയിൽ….

സണ്ണിച്ചന്റെ പരിചയമുള്ള ഒരു ആശുപത്രി അവിടെ ഉണ്ട്…. അവിടെ നമുക്ക് ഇവളെ പറഞ്ഞുവിടാം… എല്ലാം ഒന്ന് ഒഴിഞ്ഞു കഴിയുമ്പോഴേക്കും അവൾ വന്നാൽ മതി, ഒരു രണ്ടു മൂന്നു വർഷം അവിടെ നിൽക്കട്ടെ…. ഇപ്പൊൾ ലോൺ ഉള്ളതുകൊണ്ടല്ലേ വെളിയിലേക്ക് പോകാൻ അവൾക്ക് ഒരു ബുദ്ധിമുട്ട്….. അത് തീർന്നു കഴിഞ്ഞാൽ പിന്നെ പേടിക്കാനൊന്നുമില്ല അച്ചായാ, അലക്സ്‌ അപേക്ഷ പോലെ പറഞ്ഞു…! ” വേണ്ട അലക്സ് അത് ശരിയാവില്ല, എൻറെ കൊച്ചിനോട് അലക്സ് ഒരു തെറ്റും ചെയ്തിട്ടില്ല….!

ഞങ്ങളങ്ങനെ കരുതിയിട്ടില്ല, പിന്നെ ഉണ്ടായ മാനക്കേട് അതിനി തേച്ചാലും മായിച്ചാലും പോകില്ല, അത് അവളുടെ തലയിൽ വരച്ചിട്ട് ഉള്ളതിനാൽ ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും ക്രൂശിക്കപെടണം, അങ്ങനെ ഉടയതമ്പുരാൻ വിധിച്ചാൽ അത്‌ മാറ്റാൻ നമ്മുക്ക് പറ്റുവോ..? എനിക്ക് സഹായം മാത്രമേ അലക്സ്‌ ചെയ്തിട്ടുള്ളൂ….. ഞങ്ങൾക്ക് അലക്സിനോട് ഒരു പിണക്കവുമില്ല, തളർന്നു പോയവന് വലിയ ഒരു ആശ്വാസം ആയിരുന്നു അയാളുടെ വാക്കുകൾ, ചുട്ട് പോളുന്ന വേനലിൽ പെയ്ത മഴപോലെ…. ” അങ്ങനെ ആണെങ്കിൽ ഇങ്ങനെ ചടഞ്ഞു കുത്തി ഇരിക്കാതെ നാളെമുതൽ ജോലിക്കു പോണം ആൻസി, ആരും ഒന്നും പറയാൻ പോകുന്നില്ല….

ഇനി അഥവാ ആരെങ്കിലും എന്തെങ്കിലും പറയുകയാണെങ്കിൽ തന്നെ അതിന് ചുട്ട മറുപടി കൊടുക്കുക, അത്രയേ ഉള്ളൂ…. ആയിരം കുടത്തിന്റെ വായ മൂടി കെട്ടാം, പക്ഷെ നാട്ടുകാരുടെ സംസാരം നിൽക്കില്ല…. ഞാൻ പറഞ്ഞത് കൊച്ചിന് മനസ്സിലാവുന്നുണ്ടോ….? അവളുടെ അരികിലേക്ക് നീങ്ങി നിന്നു കൊണ്ടാണ് അലക്സ് ചോദിച്ചത്…..യാന്ത്രികമായി അവളതിന് തലയനക്കിയത്….. നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല, അത്‌ ടിവിക്കാർ തന്നെ തുറന്നു പറഞ്ഞ കാര്യമാണ്, പിന്നെയും അത് അംഗീകരിച്ചു തരാൻ സമ്മതിക്കാതെ ബാക്കിയുള്ള കാര്യങ്ങൾ സംസാരിക്കുന്നവർ മനപ്പൂർവം കരിവാരിത്തേക്കാൻ വേണ്ടി മാത്രം പറയുന്നത് ആണ്…..

അങ്ങനെ തോൽപ്പിക്കാൻ നിൽക്കുന്നവരുടെ മുമ്പിൽ തോറ്റു കൊടുക്കാൻ പാടില്ല, അതുകൊണ്ട് കൊച്ച് ജോലിക്ക് പോകണം….ഞാൻ ഡോക്ടറോട് പറഞ്ഞിട്ടുണ്ട്….. പുള്ളിക്ക് ഒരു കുഴപ്പവുമില്ല, അവൾ മെല്ലെ തലയാട്ടിയിരുന്നു…. ” എന്നാ പിന്നെ ഞങ്ങൾ ഇറങ്ങിക്കോട്ടേ അച്ചായാ….? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് പറയാൻ മടിക്കരുത്…. സമ്മതത്തോടെ ഔസപ്പ് തലയാട്ടി… ” ചെല്ലട്ടെ…. അതും പറഞ്ഞു സണ്ണിയും അലക്സും ഇറങ്ങിയിരുന്നു…. പുറത്തേക്കിറങ്ങുമ്പോൾ തന്നെ കണ്ടിരുന്നു അയൽവീടുകളിലെ ആളുകളുടെ എണ്ണം വർദ്ധിക്കുന്നത്….. എല്ലാവരുടെയും നോട്ടം ഇവിടേക്ക് തന്നെയാണ്, ഒരു നിമിഷം സണ്ണിയും അലക്സും മുഖത്തോടുമുഖം നോക്കിയിരുന്നു…..

ആരെയും ഗൗനിക്കാതെ അലക്സ് ഇറങ്ങി കാറിൽ കയറാൻ ഒരുങ്ങി…. ” അതെ ഇപ്പൊൾ ആരും കാണാതെ ഉള്ള പരിപാടി വീട്ടിൽ കയറി ആണോ….? ഈ ഏർപ്പാടൊക്കെ ഈ നാട്ടിൽ നടക്കില്ല അലക്സ്‌ സാറെ… മാനം മര്യാദ ഉള്ളോർ താമസിക്കുന്ന ഇടം ആണ് ഇത്‌… കൂട്ടത്തിൽ ഏതോ ഒരുവൻ വിളിച്ച് ചോദിച്ചപ്പോൾ മുഷ്ടിചുരുട്ടിയിരുന്നു അലക്സ്‌…. പിന്നെ അല്പം ദേഷ്യത്തോടെ തന്നെ ആ ജനക്കൂട്ടത്തിൽ നോക്കി പറഞ്ഞു… ” ഏതവനാടാ ചോദിക്കാൻ…. ധൈര്യം ഉള്ളവന്മാർ നേർക്ക് നേരെ വന്നു ചോദിക്കടാ , മുഖത്തോടുമുഖം നോക്കി…. ഒറ്റ തന്തയ്ക്കു പിറന്നവൻ ആണെങ്കിൽ നേരെ വാടാ….കൂട്ടത്തിന് ഇടയിൽ കിടന്ന് കൊഞ്ഞനം കുത്താതെ….

അലക്സ്‌ അത്രയും പറഞ്ഞപ്പോഴേക്കും അവിടെ കൂടിയിരുന്ന ആൾക്കൂട്ടത്തിൽ എല്ലാം ഒരു മൗനം കൈ വന്നതുപോലെ…. ദേഷ്യത്തോടെ നിൽക്കുന്ന അലക്സിനെ കണ്ട രംഗം പന്തിയല്ലെന്നു തോന്നി സണ്ണിയാണ് വണ്ടിയിലേക്ക് കയറ്റിയത്, തിരികെയുള്ള യാത്രയിലും അയാൾ അസ്വസ്ഥനാണ് എന്ന് സണ്ണിക്ക് തോന്നിയിരുന്നു…. ” ഇനിയിപ്പോൾ ആ കൊച്ചിന്റെ പേരുദോഷം എന്താണെങ്കിലും പോകാൻ പോകുന്നില്ല അലക്സെ,അത് ഒരു വലിയ നഷ്ടം തന്നെ ആണ്, സണ്ണി പറഞ്ഞു…. ” അതെ അളിയാ ഞാൻ തന്നെ ഓർക്കുന്നത് ഇനിയിപ്പോ എന്താ ചെയ്യുന്നത്….

എന്താ നമ്മൾ അവർക്ക് പരിഹാരം നൽകുന്നത്…? അവൾക്ക് പറ്റിയ ഒരു ചെറുക്കനെ നമുക്ക് കണ്ടുപിടിക്കണം അളിയാ, എന്നിട്ട് കല്യാണം നടത്തണം,ഔസേപ്പച്ചായന്റെ ഏറ്റവും വലിയ പ്രയാസം അതാണെന്നു തോന്നുന്നു…. അലക്സ്‌ പറഞ്ഞു… ” അത് പിന്നെ വരാതിരിക്കുമോ, പ്രായം തികഞ്ഞു നിൽക്കുന്ന ഒരു പെൺകൊച്ച്, ഏത് അപ്പച്ചന് ആണ് ആ ഒരു വിഷമം ഉണ്ടാവാതിരിക്കുക…. എന്റെ കൊച്ചിന് 8 വയസ്സേയുള്ളൂ, എന്നിട്ട് പോലും ഇപ്പോഴേ അവളെപ്പറ്റി ഓർക്കുമ്പോൾ എനിക്ക് ആധിയാണ്… അപ്പൊൾ ഇരുപത്തിരണ്ട് വയസ്സുള്ള ഒരു പെൺകൊച്ചിന്റെ അപ്പന് അത് കാണാതിരിക്കുമോ…?

ഡ്രൈവിങ്ങിൽ ശ്രേദ്ധ കേന്ദ്രീകരിച്ചു സണ്ണി പറഞ്ഞു… ” ഏതു നശിച്ച നേരത്താണോ എനിക്കവിടെ പോകാൻ തോന്നിയത്…. അലക്സ്‌ ദേഷ്യത്തോടെ പറഞ്ഞു…! ” നമുക്ക് എന്തെങ്കിലും വഴി കാണാം അലക്സ്, ഞാനേതായാലും ആശയോട് കൂടി ഒന്ന് ആലോചിക്കട്ടെ…. എന്താണ് സണ്ണി അവസാനം പറഞ്ഞതിന്റെ അർത്ഥമെന്ന് മനസ്സിലായില്ലെങ്കിലും അലക്സ് വീണ്ടും ചിന്തകളിൽ തന്നെ മുഴുകി ഇരുന്ന് പോയിരുന്നു…. സ്വർണ്ണം നിറം വാരി വിതറി ഇളം വെയിലിന്റെ അകമ്പടിയോടെ പുതു ദിനം വരവായ്….

മലനിരകൾക്ക് ഇടയിലൂടെ ഒഴുകി ഇറങ്ങിയ മന്ദമാരുതൻ ആ പുലർവേളയെ കുളിരാർന്നത് ആക്കി, എന്നാൽ പുല്നാമ്പുകളിൽ ബാക്കി ആയ തുഷാരം പോലെ ഒരു തുള്ളി ആ പുലരിയിലും അവളുടെ മിഴിക്കോണിൽ ബാക്കി നിന്നു…. അലക്സ് പറഞ്ഞതുകൊണ്ടാണ് ജോലിക്കായി ആൻസി എത്തിയിരുന്നത്, ബസ്സിൽ മുതൽ ക്ലിനിക്കിലേക്ക് നടക്കുന്ന സ്ഥലങ്ങളിൽ വരെ പലതരത്തിലുള്ള തുറിച്ചു തോട്ടങ്ങളും കളിയാക്കലുകളും അവൾ കണ്ടിരുന്നു…. ചിലതൊക്കെ കണ്ടില്ലെന്നു നടിച്ചു, എങ്കിലും എപ്പോഴോ ഒക്കെ മിഴിനീർ കണങ്ങൾ പൊഴിഞ്ഞു….

ക്ലിനിക്കിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ ആദ്യമൊന്ന് ഡോക്ടറെ കണ്ടിരുന്നു… തന്നെ കണ്ടിട്ടും ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ചിരിയോടെയാണ് ഡോക്ടർ വരവേറ്റത്, അത്‌ തന്നെ പകുതി ആശ്വാസമായിരുന്നു, ” ലീലാമ്മ സിസ്റ്റർ ഇന്ന് ലീവ് ആണെന്ന് തോന്നുന്നു…. അതുകൊണ്ട് ഡിസ്‌പെൻസറി കുറച്ചു തിരക്ക് കാണും, ഡോക്ടറോഡ് സമ്മതം അറിയിച്ച നേരെ ഡിസ്പെൻസറിലേക്ക് പോയിരുന്നു…. അവിടെ ഓരോ രോഗികളും വരുമ്പോഴും ചിലർ അവജ്ഞയോടെ മറ്റുചിലർ പരിഹാസത്തോടെ തന്നെ നോക്കുന്നത് കണ്ട് ഒരു വേദന തോന്നിയിരുന്നു…..

അവസാനം ഇഞ്ചക്ഷൻ എടുക്കുന്ന സമയമായപ്പോൾ ഒരു അമ്മൂമ്മ കൈ തട്ടി നീക്കി ശേഷം അവജ്ഞയോടെ തന്നെ നോക്കി എന്തോ പിറുപിറുത്ത് കൊണ്ട് അവിടെ നിന്നും ഇറങ്ങി പോകുന്നത് കണ്ടപ്പോൾ വളരെ മോശമായ ഒരു പെൺകുട്ടിയായി താൻ മാറിയെന്ന് അവൾക്ക് തന്നെ തോന്നിയിരുന്നു….. സങ്കടം സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല തലവേദനയാണെന്നും തീരെ സുഖമില്ലെന്നും ഡോക്ടറോട് പറഞ്ഞു…. തന്റെ അവസ്ഥ മനസിലാക്കി ആയിരിക്കാം ഡോക്ടർ എങ്ങനെയോ അഞ്ചു മണിയായപ്പോൾ തന്നെ പോകാൻ പറഞ്ഞു…. തിരികെ കവലയിൽ വന്ന് വീട്ടിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു ഓട്ടോക്കാരുടെ കൂക്കുവിളികൾ… ” എന്താമോളെ….

വീട്ടിൽ കൊണ്ടു വിടണോ..? വഷളൻ ചിരിയുമായി ഒരാൾ ഓട്ടോ നിർത്തി അരികിലേക്ക് വന്നു ചോദിച്ചപ്പോൾ ഇന്നലെവരെ തന്നോട് മാന്യമായി ഇടപെട്ടവർ ആയിരുന്നു അവർ എന്ന് ഓർക്കുകയായിരുന്നു അവൾ… ” വേണമെങ്കിൽ കേറിക്കോ, മില്ലിന്റെ അവിടെ കൂടിയ പോകുന്നത് ആ കാടുപിടിച്ച് സ്ഥലമാണ് ഇഷ്ടമെങ്കിൽ അവിടെ വരെ ഒന്ന് പോകാം… അർത്ഥത്തോടെ അയാൾ പറഞ്ഞപ്പോഴേക്കും കണ്ണുകളിൽ നിന്നും മിഴിനീർ കണങ്ങൾ ഒഴുകിയിരുന്നു….. ഒരു ആശ്രയത്തിൽ എങ്ങും ഇല്ലാതെ ഒറ്റപ്പെട്ടുപോയി ദൂരത്തിലാണ് താൻ അവൾക്ക് തോന്നി….

അതിനും മാത്രം താൻ എന്ത് തെറ്റാണ് ചെയ്തത്…..അന്തിച്ചോപ്പ് മാഞ്ഞു തുടങ്ങി,പകലോൻ അവന്റെ വിട വാങ്ങലിനായി തയ്യാറായി… അതുപോലെ തന്റെ മനസിലും പകൽ മാഞ്ഞു ഇരുൾ നിറയുന്നത് അവൾ അറിഞ്ഞു…. ഈ സംഭവത്തിനുശേഷം ഫോൺ ആക്കിയിട്ട് പോലുമില്ല…..പലവട്ടം ജീന വിളിച്ചിട്ട് ഉണ്ടാകും എന്ന് അറിയാം, അവളോട് പിണക്കം ഉണ്ടായിട്ടില്ല അവൾ ഒന്നും അറിഞ്ഞില്ലല്ലോ…. എന്തുകൊണ്ടോ ആരോടും സംസാരിക്കാൻ ഹൃദയം സമ്മതിക്കുന്നുണ്ടായിരുന്നില്ല….. ഇന്നോളം അഭിമാനത്തോടെ മാത്രം നടന്നു പോയിട്ടുള്ളടതൂടെ അപമാനിതയായി നടന്നു പോകേണ്ടത് എത്ര വലിയ വേദനയാണ് ആൻസി മനസ്സിലാക്കുകയായിരുന്നു…..

തുടർ ദിവസങ്ങളിലും ഇവയെല്ലാം തുടർന്നുകൊണ്ടേയിരുന്നു….. പലരും അർദ്ദം വച്ച് രീതിയിൽ സംസാരിക്കുകയും നോക്കുകയും ചെയ്തു, പുരുഷന്മാരുടെ നോട്ടമായിരുന്നു ഒട്ടും സഹിക്കാൻ പറ്റാത്തത്….. ശരീരത്തിൽ വസ്ത്രം ഉണ്ടായിട്ടുപോലും അതിനെയും തുളച്ച് അകത്തു കയറുന്നത് പോലെയാണ് ചില നോട്ടങ്ങൾ….. എത്ര വികലമായി ആണ് ഒരു സമൂഹം ചില ആളുകളെ കാണുന്നത് എന്ന് ചിന്തിച്ചു നോക്കിയിരുന്നു…. നമ്മൾ ദിനംപ്രതി അറിയുന്ന വാർത്തകളിൽ പലതും സത്യം ഇല്ല എന്ന് ഒരു കാര്യം കൂടി ആൻസി മനസ്സിലാക്കുകയായിരുന്നു …. എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ സമൂഹം ക്രൂശിക്കുന്നത്….

അങ്ങനെ ഇരുന്ന സമയത്താണ് ചാച്ചനും ഒപ്പം ഹോട്ടൽ മുതലാളിയും കൂടി വീട്ടിലേക്ക് വന്നത്…. തന്നെ ആശ്വസിപ്പിക്കാൻ ആണെന്ന് രീതിയിലായിരുന്നു അയാൾ എത്തിയിരുന്നത്, എങ്കിലും താൻ വെള്ളം കൊടുത്ത സമയം മനപ്പൂർവം എന്ന രീതിയിൽ തന്നെ തൻറെ വിരലുകളിൽ അയാൾ സ്പർശിച്ചത് അറിഞ്ഞു .. ചാച്ചൻ ആണെങ്കിൽ ഒന്നും ശ്രദ്ധിക്കാതെ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി വേദനയോടെ അയാളുടെ വിവരിക്കുകയാണ്…. അയാൾ ആണെങ്കിൽ ഒരു വഷളൻ ചിരിയോടെ തന്നെ നോക്കുകയാണ്, ചാച്ചൻ അത് കാണുന്നു പോലുമില്ല ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആൻസിക്ക് തോന്നിയിരുന്നു…..

അവളുടെ മനസ്സിനെ തകർക്കാൻ സാധിക്കുന്ന ഒരു സംഭവം ആയിരുന്നു അത്, അന്ന് രാത്രിയിൽ എന്തുകൊണ്ടോ അവൾക്ക് ഉറങ്ങാൻ തോന്നിയിരുന്നില്ല, പുറത്ത് കനത്ത ഇരുട്ട് പോലെ തന്നെ തന്നിലും തമസ്സ്‌ പടർന്നു എന്ന് അവൾക്ക് തോന്നി … എന്തിനാണ് ഇങ്ങനെ ജീവിച്ചിരിക്കുന്നത് എന്ന ചിന്ത അവളിൽ വല്ലാതെ നിറഞ്ഞിരുന്നു…. എബി ആണെങ്കിൽ പലവട്ടം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, പലരും അവനെയും കളിയാക്കുന്നുണ്ട് എന്നറിയാം എങ്കിലും അതെല്ലാം മറന്ന് തന്നെ ആശ്വസിപ്പിക്കാൻ ആണ് അവൻ ശ്രമിക്കുന്നത്…..

ഒന്നും സംസാരിക്കാൻ സാധിക്കില്ലെങ്കിലും അമ്മച്ചി അനുഭവിക്കുന്ന മാനസിക വിഷമം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാകും, അയൽവക്കത്തുള്ള സ്ത്രീകളൊക്കെ അമ്മച്ചിയെ നോക്കുന്നത് എന്തോ അന്യഗ്രഹ ജീവിയെ കണ്ടത് പോലെയാണ്, മൊത്തത്തിൽ താനിപ്പോൾ ഈ വീടിൻറെ തന്നെ ഒരു അപമാനമാണ് എന്ന് അവൾക്ക് തോന്നി…. ഒരു നിമിഷത്തെ കൈവിട്ട ചിന്തയിൽ അവൾ ആദ്യം കണ്ടത് ബ്ലേഡ് ആണ്….. പിന്നെ ഒന്നും നോക്കിയില്ല അതെടുത്ത് കൈ ഞരമ്പിന്റെ അരികിലേക്ക് അമർത്തി ഒന്നു വരഞ്ഞു …. കട്ട ചോര കൈകളിലൂടെ ഒഴുകി ഇറങ്ങുമ്പോഴും ഒരുതരം ലഹരിയോടെ അവൾ അതിനെ കണ്ടു…. കാത്തിരിക്കൂ…?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts