അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 28
എഴുത്തുകാരി: റീനു ” ചെല്ലടോ തന്റെ വുഡ്‌ബി അല്ലേ വിളിക്കുന്നത്, ഡോക്ടർ പറഞ്ഞപ്പോൾ ആ മുഖത്ത് നാണം വിരിയുന്നതും അലക്സ് ഒരു നിമിഷം കൗതുകത്തോടെ കണ്ടിരുന്നു, ==========**========== പെട്ടെന്ന് ഡോക്ടർക്ക് ഫോൺ കോൾ വരികയും അയാളത് അടുത്ത് സംസാരിക്കുകയും ചെയ്തപ്പോൾ.. എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു ആൻസി….. ഒരിക്കൽക്കൂടി അലക്സ് വിളിച്ചപ്പോൾ നിരസിക്കാൻ അവൾക്ക് തോന്നിയിരുന്നില്ല….. ചുരിദാറിന്റെ മുകളിലിടുന്ന വെള്ള കോട്ട് ഊരി മാറ്റി ഷോള് ശരിയായി ഇട്ടതിനു ശേഷം അലക്സിനെ അവൾ അനുഗമിച്ചിരുന്നു…… കാറിൻറെ പുറകുവശം തുറക്കാൻ സമയത്ത്…