anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 35

എഴുത്തുകാരി: റീനു

മൂന്നുവട്ടം ശക്തമായി അവളുടെ കണ്ണുകളിൽ ഊതിയതിനു ശേഷം അവളിൽ നിന്ന് അവന് അകന്നുമാറി, എന്നാൽ ആ നിമിഷവും മിഴികൾ തമ്മിൽ പിരിയാൻ വയ്യാത്ത പോലെ കോരുത്തിരിക്കുകയായിരുന്നു, ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ അവനും സൂക്ഷിച്ചുനോക്കി…. അവനെ അഭിമുഖീകരിക്കാൻ കഴിയാതെ ചുരിദാറും ആയവൾ പുറത്തേക്ക് നടന്നു, ആ സമയത്താണ് പുറത്തുനിൽക്കുന്ന സണ്ണിയെ അവൻ കണ്ടത്… സണ്ണിയുടെ മുഖഭാവം കണ്ടപ്പോൾ അവൻ തന്നെ എന്തോ തെറ്റ് ധരിച്ചതായി തോന്നിയിരുന്നു, ചെറുചിരിയോടെ മുറിയിലേക്ക് കയറിവന്നു സണ്ണി… ”

എന്നാലും എൻറെ അളിയാ കല്യാണം കഴിഞ്ഞ് കേവലം ഒരു രാത്രി കഴിഞ്ഞതല്ലേ ഉള്ളൂ, ഇതിനൊക്കെ ഒരു ഒളിയും മറയും വേണ്ടേ…? ഒന്നുമല്ലെങ്കിലും നിനക്ക് ഈ കതക് ഒന്ന് ചാരി ഇട്ടുകൂടെ, അല്പം തമാശയോടെ തന്നെ സണ്ണി അത് പറഞ്ഞപ്പോൾ രൂക്ഷമായി ഒന്ന് നോക്കിയിരുന്നു അലക്സ്… ” നീ എന്റെ അളിയൻ ആയിപ്പോയി, ഇല്ലായിരുന്നെങ്കിൽ ഇതിനു ഞാൻ മറുപടി പറഞ്ഞേനെ, ചിരിയോടെ സണ്ണി പറഞ്ഞു. ” ഒരു അളിയൻ കാണേണ്ട കാഴ്ചയാണ് അളിയാ ഞാൻ ഇപ്പോൾ കണ്ടത്, ”

എൻറെ പൊന്നു സണ്ണി നീ വിചാരിക്കുന്നതുപോലെ ഒന്നുമില്ല, ആ കൊച്ചിന്റെ കണ്ണിൽ എന്തോ പൊടി പോയത് ഞാൻ എടുത്തു കൊടുത്തതാ, ” നീ ഇങ്ങനെ എല്ലാരുടെയും കണ്ണിൽ പൊടി ഇട്ടു പ്രേമിച്ചോ ,അങ്ങനെ എൻറെ കണ്ണിൽ പൊടിയിടാൻ നീ നോക്കേണ്ട അലക്സേ… ഇതൊക്കെ കണ്ടാൽ എനിക്ക് മനസ്സിലാകും, ” നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല… അതും പറഞ്ഞ് സണ്ണിയുടെ അരികിൽ നിന്നും അലക്സ് പുറത്തേക്ക് പോയിരുന്നു, ആ നിമിഷം അവൻറെ ചൊടിയിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു…. ആശയം സണ്ണിയും കുട്ടികളും പോയതോടെ വീട്ടിലെ ഒച്ചയും അനക്കവും കുറഞ്ഞത് ആൻസി അറിഞ്ഞിരുന്നു,

അമ്മച്ചിയും ജീനയും തമ്മിൽ എപ്പോഴും എന്തെങ്കിലും പറഞ്ഞ് വഴക്കാണ്, ജീന കൂടുതൽ സമയം ടിവിക്ക് മുൻപിൽ മറ്റുമായിരുന്നു, ആൻസി ഇടയ്ക്ക് വീട്ടിൽ വിളിച്ച് അപ്പച്ചനോട് സംസാരിക്കാറുണ്ട്, സണ്ണി പോയതോടെ പുറത്തേക്ക് ഒക്കെ പോകാൻ തുടങ്ങി അലക്സ്‌, കാറെടുത്ത് പോയാൽ പിന്നീട് വൈകുന്നേരം ഒക്കെയാണ് തിരിച്ചുവരുന്നത്, കഴിവതും അലക്സിന്റെ അരികിൽ വരാതെ ആണ് ആൻസി നിന്നത്, അവനെ കാണുമ്പോൾ അവനോട് സംസാരിക്കുമ്പോൾ ഒരു വല്ലാത്ത പരിഭ്രാന്തി അവളിൽ നിറഞ്ഞിരുന്നു, ഉള്ളിൽ തിങ്ങിനിറയുന്ന പ്രണയമാണ് അതിന് കാരണമെന്ന് അവൾക്കറിയാമായിരുന്നു,

അലക്സ് വന്നപ്പോൾ ഗ്രേസി ആണ് ചായ എടുത്തു ആൻസിയുടെ കൈകളിലേക്ക് കൊടുത്തത്, ചായയുമായി അരികിലേക്ക് പോകുമ്പോൾ ഹൃദയം വല്ലാതെ ഇടിക്കുന്നത് അവൾ അറിഞ്ഞിരുന്നു, ” നാളെ രാവിലെ ആൻസിയുടെ വീട്ടിലേക്ക് പോകുന്നില്ലേ….? ഗ്രേസി ചോദിച്ചപ്പോൾ പ്രതീക്ഷയോടെ ആൻസിയും അലക്സിന്റെ മുഖത്തേക്ക് നോക്കി, ” പോകുന്നുണ്ട്, ചായകുടിച്ച് ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ പറഞ്ഞപ്പോൾ അവളുടെ മുഖവും ഒന്ന് തെളിഞ്ഞിരുന്നു…

രാത്രിയിൽ ഗ്രേസിക്കൊപ്പം നിന്ന് ഭക്ഷണം ഉണ്ടാക്കുവാൻ ആൻസിയും കൂടിയിരുന്നു, എല്ലാവരും ഭക്ഷണം കഴിച്ച് മുറിയിലേക്ക് എത്തിയപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് എന്തോ ഫയൽ നോക്കുകയാണ് അലക്സ്, അവൾ അകത്തേക്ക് കയറി വന്നപ്പോൾ തന്നെ മിഴികൾ പിടയ്ക്കുന്നത് അറിഞ്ഞിരുന്നു, അവളെ നോക്കാതെ തന്നെ അവൻ പറഞ്ഞു, ” ആ കതക് കൂടി അടച്ചേക്ക്… തലയാട്ടി സമ്മതിച്ചവൾ കതക് അടച്ചു അകത്തേക്ക് കയറി… വീണ്ടും എന്തു സംസാരിക്കും എന്ന് അവൾക്ക് അറിയില്ലായിരുന്നു, മുടി പിന്നി മെടഞ്ഞിട്ടു കൊണ്ടവൾ ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ടായിരുന്നു, അവളുടെ ഇടക്കിടെയുള്ള നോട്ടം അവനും കാണുന്നുണ്ടായിരുന്നു,

ചെറുചിരിയോടെ പെട്ടെന്ന് അവൻ അവളുടെ മുഖത്തേക്ക് നോക്കി… അപ്പോൾ അവൾക്ക് ജാള്യത തോന്നിയിരുന്നു, പെട്ടെന്ന് അവനിൽ നിന്നും മുഖമൊളിപ്പിച്ചവൾ കണ്ണാടിയിലേക്ക് നോക്കി, ” ഒന്ന് നോക്കി എന്ന് വച്ച് ഞാൻ ഒന്നും പറയില്ലെടോ, എന്തിനാ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നേ, നേരെ നോക്കി കൂടെ, ഒന്നുമില്ലെങ്കിലും ഞാൻ കെട്ടിയ മിന്ന് അല്ലേ ആ കഴുത്തിൽ കിടക്കുന്നത്, രണ്ട് ദിവസമായിട്ട് ഈ ഒളിച്ചുകളി ഞാൻ കാണുന്നുണ്ട് കേട്ടോ, ചെറു ചിരിയോടെ തുറന്നുള്ള അവൻറെ മറുപടിയിൽ അവൾക്കു വല്ലാത്തൊരു നാണം തോന്നിയിരുന്നു, അതോടൊപ്പം തന്നെ ഒരു പുഞ്ചിരി ചൊടിയിൽ ഇടംപിടിച്ചു, ” ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ,

അവന് വിളിച്ചപ്പോൾ അല്പം മടിയോടെ ആണെങ്കിലും അവന്റെ അരികിലേക്ക് വന്നു അവൾ… ” ഇവിടെ ഇരിക്കടോ, ഞാൻ പിടിച്ചു തിന്നതൊന്നും ഇല്ല, അവൻ പറഞ്ഞപ്പോൾ കട്ടിലിനു അരികിൽ അവനിൽ നിന്നും അല്പമകലമിട്ട് ആണ് അവൾ ഇരുന്നത്, ” നാളെ വീട്ടിലേക്ക് പോകണ്ടേ..? അവളുടെ മുഖത്തേക്ക് നോക്കി ആണ് അവൻ ചോദിച്ചത്, അവൾ മെല്ലെ തല അനക്കി… ” ഞാൻ അച്ചായനെ വിളിച്ചായിരുന്നു, തനിക്ക് വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കണം എന്ന് ഒക്കെ ഒരു ആഗ്രഹമുണ്ടായിരിക്കും എന്ന് എനിക്കറിയാം, 4 ദിവസം നിൽക്കണം എന്നാണ് നമ്മുടെ ചടങ്ങ്,

ആൻസിക്ക് അറിയാല്ലോ ഞാനെങ്ങനെ ഇവിടുന്ന് മാറിയിട്ടില്ല, എനിക്ക് മറ്റെന്നാൾ അത്യാവശ്യമായി എറണാകുളം വരെ ഒന്ന് പോണം. നമുക്ക് നാളെ പോയിട്ട് മറ്റന്നാൾ രാവിലെ ഇങ്ങ് വരത്തില്ലേ…? അവൻറെ ചോദ്യം അല്പം നൊമ്പരം അവളിൽ ഉണർത്തിയിരുന്നു എങ്കിലും, അവസ്ഥ അവൾക്കറിയാമായിരുന്നു… ഒരുപാട് ആരോടും സംസാരിക്കുന്ന ആളു പോലുമല്ല, അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് മറ്റൊരു വീട്ടിൽ നാല് ദിവസം ഒരുമിച്ച് നിൽക്കുന്നത്, അത് അവനെ സംബന്ധിച്ചിടത്തോളം വലിയൊരു ഉദ്യമം ആയിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു…

“ഇതൊക്കെ ഓരോ നിയമം എന്നേയുള്ളൂ, കല്യാണം കഴിഞ്ഞ് സണ്ണി ഇവിടെ വന്ന് ഒരു ദിവസം പോലും നിന്നിട്ടില്ലായിരുന്നു ആദ്യമൊന്നും, പിന്നെ ഇപ്പോൾ പിള്ളേരൊക്കെ ആയപ്പോഴാ നിൽക്കുന്, കല്യാണം കഴിഞ്ഞ് അവനും ആശയും കൂടെ വന്ന ഉച്ച കഴിഞ്ഞപ്പോൾ തിരിച്ചുപോന്നു, തനിക്ക് വിഷമമാകും എങ്കിൽ…. അവനൊന്നു നിർത്തി. ” ഇല്ല ഇച്ചായ… എനിക്ക് മനസ്സിലാവും, ” നമ്മൾ ഒരു നാട്ടിൽ ജീവിക്കുന്നവരല്ലേ എന്തിനാ ഇങ്ങനെ ഒരു നാല് ദിവസത്തെ കണക്കൊക്കെ വെക്കുന്ന, ത് എനിക്ക് എപ്പോൾ വേണമെങ്കിലും അവിടെ താമസിക്കാലോ, ഈ കല്യാണത്തിന് ചടങ്ങുകളും കാര്യങ്ങൾ ഒക്കെ കഴിഞ്ഞിട്ട് കുറച്ചു ദിവസം താൻ അവിടെ പോയി നിന്നോ,

ഇടയ്ക്ക് ഞാനും വരാം, അതുപോലെ എനിക്ക് ഇങ്ങനെ കല്യാണത്തിന്റെ ചടങ്ങിന്റെ പേരിൽ എങ്ങും പോകുന്നതും ഇഷ്ടമല്ല, തുറന്നുള്ള അവൻറെ പറച്ചിലിൽ അവൾക്ക് ചിരി കൂടി വന്നിരുന്നു, ” അച്ചായന് അറിയാം, ഞാൻ പറഞ്ഞിട്ടുണ്ട്… ഇത് തന്നോട് എങ്ങനെ പറയുമെന്നതായിരുന്നു എനിക്ക് ടെൻഷൻ ഉള്ള കാര്യം, “എന്നോട് ഒന്നും പറയാൻ ടെൻഷൻ ഒന്നും വേണ്ട, എനിക്ക് മനസ്സിലാവും ” താനാണ് മനസ്സിലാക്കേണ്ടത്, ആര് മനസിലാക്കിയില്ല എങ്കിലും ഇനി താൻ വേണം മനസിലാക്കാൻ… അവന്റെ ആ മറുപടി ഒരുപാട് അർഥങ്ങൾ ഉള്ളത് ആയിരുന്നു…

അവളുടെ ഹൃദയം നിറച്ച മറുപടി… ” എങ്കിപ്പിന്നെ കിടക്കാം, നമുക്ക് രാവിലെ പോകാനുള്ളതല്ലേ, ഒരു കട്ടിലിന്റെ ഓരങ്ങളിൽ ആയി നിറഞ്ഞ മനസോടെ അവർ കിടന്നു… കാലത്തെ നേരത്തെ തന്നെ രണ്ടുപേരും എഴുന്നേറ്റിരുന്നു, കുറേസമയം അവനൊപ്പം പൂന്തോട്ടത്തിലും മറ്റും വെള്ളം ഒഴിക്കാനും മറ്റുമായി അവളും കൂടി, അത് കഴിഞ്ഞു അലക്സ് നേരെ കുളിക്കാനായി പോയപ്പോൾ അടുക്കളയിൽ ഗ്രേസിക്കൊപ്പം കൂടിയിരുന്നു ആൻസി, ജീനയും വന്നു, മൂന്നുപേരും കൂടി ഭക്ഷണമെല്ലാം ഉണ്ടാക്കിയപ്പോൾ അവനുവേണ്ടി പഴങ്കഞ്ഞി അവൾ എടുത്ത ഡൈനിംഗ് ടേബിളിൽ വച്ചിരുന്നു… ” ഇനി മോള് പോയി റെഡി ആയിക്കോ…രാവിലെ നേരത്തെ പോകാൻ നോക്ക്….

ഗ്രേസി പറഞ്ഞപ്പോൾ സന്തോഷത്തോടെ അവൾ മുറിയിലേക്ക് ചെന്നു, അപ്പോഴേക്കും അലക്സ് തയ്യാറായി കഴിഞ്ഞിരുന്നു, ഒരു നേവി ബ്ലൂ നിറത്തിലുള്ള ഷർട്ടും അതിനു ചേരുന്ന കരയിലുള്ള മുണ്ടുമാണ്, അവളെ കണ്ടതും ഒരു ചെറിയ പുഞ്ചിരി നൽകി അവൻ നന്നായി മുടി ചീകാൻ തുടങ്ങി, അലമാരി തുറന്ന് ഡ്രസ്സ്‌ തിരയുന്നവളോ ട് മുഖത്തേക്ക് നോക്കാതെ ചെയ്യുന്ന ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്നെ അവൻ പറഞ്ഞു, ” സാരിയുടുക്കഡോ, അത്‌ തനിക്ക് നന്നായി ചേരും, അവിടെ ആ പുതിയ കവറിൽ വച്ചിരിക്കുന്ന സാരി ഞാൻ വാങ്ങിയത് ആണ്.. അതിഷ്ടമായെങ്കിൽ ഉടുക്ക്, അതും പറഞ്ഞു ചെറുചിരിയോടെ അവൻ മുറിക്ക് പുറത്തേക്കിറങ്ങി.. അപ്പോഴും അവൾ അത്ഭുതത്തോടെയാണ് നോക്കി നിന്നത്… കാത്തിരിക്കൂ.. ?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts