അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 31
എഴുത്തുകാരി: റീനു സന്ധ്യ സമയമായപ്പോഴേക്കും എല്ലാ തിരക്കുകളും ഒഴിഞ്ഞു ആളുകൾ എല്ലാം പോയി തുടങ്ങി… ഇതിനിടെ വീട്ടിലേക്ക് വിളിച്ചു അവിടെയും കുറച്ച് ബന്ധുക്കളൊക്കെ ഉള്ളതുകൊണ്ട് ഒരുപാട് നേരം അപ്പച്ചനോട് സംസാരിക്കാൻ പറ്റിയില്ല… എങ്കിലും എബിയോടും സംസാരിച്ചാണ് നിർത്തിയത്… അപ്പോഴേക്കും അലക്സ് കുളികഴിഞ്ഞ് ഇറങ്ങി വന്നിരുന്നു, എല്ലാവർക്കും ചായയുമായി സൂസന്നയും എത്തി, ” അളിയൻ എന്തിയേടി.. ” ആശയുടെ മുഖത്തേക്ക് നോക്കിയാണു അലക്സ് ചോദിച്ചത്, ” ചേട്ടായി ഇങ്ങനെ കല്യാണം കഴിഞ്ഞിട്ട് കിടന്നുറങ്ങിക്കോ, എന്റെ ഇച്ചായൻ രാപകലില്ലാതെ കിടന്നു…