അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 34
എഴുത്തുകാരി: റീനു ആൻസി അവനിൽ നിന്ന് മിഴികൾ വേർതിരിച്ചു… അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി, ചെറുചിരിയോടെ അവളെ അനുഗമിച്ചവനും, ” എത്ര നേരമായി സമയമെന്നാണ് നിന്റെ വിചാരം, നീ വരാഞ്ഞിട്ടാണ് ആ കൊച്ചു കഴിക്കാഞ്ഞത്, നിന്നെ നോക്കിയിരുന്നത് ആണ്… ഇപ്പോൾ തന്നെ മണി ഒമ്പത് മുക്കാലായി…. ഗ്രേസി മകനെ കുറ്റപ്പെടുത്തി… ” മോള് വീട്ടില് നേരത്തെ കഴിക്കുമായിരിക്കുമല്ലേ… ആൻസിയോട് ആയി ചോദിച്ചു, ” അങ്ങനെയൊന്നുമില്ല അമ്മച്ചി, പ്രത്യേകിച്ച് ജോലിക്ക് പോകുന്നത് കൊണ്ട്…