Similar Posts
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 27
എഴുത്തുകാരി: റീനു പിറ്റേന്ന് ആഘോഷത്തോടെ ആയിരുന്നു ആ വീട് ഉണർന്ന്…. രാവിലെ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു ആൻസിയുടെ വീട്…. വാട മുല്ല നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച ജോർജറ്റിൻറെ സാരിയായിരുന്നു വിവാഹനിശ്ചയത്തിന് ആയി അവൾ തിരഞ്ഞെടുത്തിരുന്നത്…. മിതമായ ഒരുക്കങ്ങളിൽ അവൾ അതിസുന്ദരിയായി തിളങ്ങി… പള്ളിയിലെത്തി അച്ഛൻറെ ആശീർവാദങ്ങളും ഫോട്ടോഗ്രാഫറുടെ നിർദേശങ്ങൾക്ക് അനുസരിച്ച് അലക്സിന് ഒപ്പം നിൽക്കുമ്പോഴും ഹൃദയമിടിപ്പ് വർദ്ധിക്കുന്നത് ആൻസി അറിയുന്നുണ്ടായിരുന്നു… ഇടയ്ക്കിടെ പാറി എത്തുന്ന അവന്റെ നോട്ടങ്ങൾ അതിൻറെ അർത്ഥം തിരയുന്നുണ്ടായിരുന്നു അവൾ…വാട മുല്ല നിറത്തിലുള്ള കുർത്തയും…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 31
എഴുത്തുകാരി: റീനു സന്ധ്യ സമയമായപ്പോഴേക്കും എല്ലാ തിരക്കുകളും ഒഴിഞ്ഞു ആളുകൾ എല്ലാം പോയി തുടങ്ങി… ഇതിനിടെ വീട്ടിലേക്ക് വിളിച്ചു അവിടെയും കുറച്ച് ബന്ധുക്കളൊക്കെ ഉള്ളതുകൊണ്ട് ഒരുപാട് നേരം അപ്പച്ചനോട് സംസാരിക്കാൻ പറ്റിയില്ല… എങ്കിലും എബിയോടും സംസാരിച്ചാണ് നിർത്തിയത്… അപ്പോഴേക്കും അലക്സ് കുളികഴിഞ്ഞ് ഇറങ്ങി വന്നിരുന്നു, എല്ലാവർക്കും ചായയുമായി സൂസന്നയും എത്തി, ” അളിയൻ എന്തിയേടി.. ” ആശയുടെ മുഖത്തേക്ക് നോക്കിയാണു അലക്സ് ചോദിച്ചത്, ” ചേട്ടായി ഇങ്ങനെ കല്യാണം കഴിഞ്ഞിട്ട് കിടന്നുറങ്ങിക്കോ, എന്റെ ഇച്ചായൻ രാപകലില്ലാതെ കിടന്നു…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 13
എഴുത്തുകാരി: റീനു ഒരു നിമിഷം അവളുടെ കണ്ണുകൾ ഒന്നു കഴിഞ്ഞുപോയിരുന്നു താൻ കേട്ടത് സത്യമോ മിഥ്യയോ എന്ന ഭാവമായിരുന്നു….. ആ നിമിഷം അവളുടെ മുഖത്തെക്ക് കൊരുത്ത കണ്ണുകൾ, ഇടുപ്പിൽ അമർന്നിരിക്കുന്ന അലക്സിന്റെ കൈകൾ… അത് സത്യം തന്നെയാണ് എന്ന് അവളോട് പറയുന്നതുപോലെ….. ആ മുഖത്തേക്ക് തന്നെ ഇമവെട്ടാതെ അവളെ നോക്കി നിന്നു…. ” സത്യമാണോ പറഞ്ഞത്…. പതിഞ്ഞത് ആയിരുന്നു ശബ്ദം എങ്കിലും അതിൽ പ്രതീക്ഷയുടെ ഒരു കണിക നിറഞ്ഞുനിൽക്കുന്നത് അലക്സിന് മനസ്സിലാവുന്നുണ്ടായിരുന്നു….. ” എന്താ വേണ്ടേ…? ഒരു…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 6
എഴുത്തുകാരി: റീനു അവിടേക്ക് ആൻസി ചെന്നപ്പോൾ ആരും വന്നിട്ടുണ്ടായിരുന്നില്ല. നേരിയ തോതിൽ മഴ പൊടിഞ്ഞതുകൊണ്ട് തന്നെ അവൾ മില്ലിന്റെ അരികിൽ ഇരുന്നു…. ശക്തമായ മഴത്തുള്ളികൾ പെട്ടന്ന് മണ്ണിനെ പുണർന്ന വേളയിൽ തൂവാനം അവളിൽ ചിത്രപണികൾ തീർക്കാൻ തുടങ്ങിയപ്പോൾ പതുക്കെ ഓടി അകത്തേക്ക് കയറിയിരുന്നു അവൾ….. അതിന് ശേഷം ജീന പറഞ്ഞു തന്ന അനന്ദുവിന്റെ നമ്പറിൽ വിളിച്ചു വിവരങ്ങൾ പറഞ്ഞു, വരണ്ട എന്നും അറിയിച്ചു…… കുറേ വട്ടം ഫോൺ അടിക്കുന്നത് കേട്ടാണ് സിദ്ധാർത്ഥ് ഫോണെടുത്തത്, നോക്കിയപ്പോൾ അനന്തു ആണ്….
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 7
എഴുത്തുകാരി: റീനു അപ്പോഴേക്കും മിഴികൾ പെയ്തു തുടങ്ങിയിരുന്നു, ഒരു നിമിഷം മനസ്സും ഒന്ന് ഭയപ്പെട്ടു പോയിരുന്നു….. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സാധിച്ചിരുന്നില്ല എന്നതാണ് സത്യം, പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്ന് ഇറങ്ങിയതും അലക്സിന്റെ മുഖത്തേക്കൊന്ന് നോക്കി….. ഇരുവരും തമ്മിൽ പരിചയക്കാർ ആയിരുന്നു എങ്കിലും ഇത്രയും ആളുകൾക്കിടയിൽ ആയതിനാൽ അലക്സിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല. നിസ്സഹായമായ അയാളുടെ നോട്ടം അത് തന്നെയാണെന്ന് അലക്സിനു മനസ്സിലായിരുന്നു…. ഇൻസ്പേക്ടർക്ക് പരിചയമുള്ളതുകൊണ്ടു തന്നെ അലെക്സിന്റെ അരികിൽ എത്തിയാണ് ചോദിച്ചത്….. ”…
അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 18
എഴുത്തുകാരി: റീനു “എന്താടി എന്താ പറയാനുള്ളത്..? “സത്യമാണോ ചേട്ടായി പറഞ്ഞത്, “ചേട്ടായി എന്തു പറഞ്ഞു ” ചേട്ടായിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യം ആണെന്ന്, നിനക്ക് അങ്ങനെ ഒരു ഇഷ്ടം എൻറെ ചേട്ടയിയോട് ഉണ്ടോ…? മടിച്ചു മടിച്ചു ആണേലും ആകാംക്ഷ നിറഞ്ഞ മുഖത്തോടെ ആണ് അവൾ ചോദിക്കുന്നത്…. ” നിൻറെ ചേട്ടായിയൊടെ എന്നല്ല ആരോടും അങ്ങനെ ഒരു ഇഷ്ടം എനിക്ക് ഇല്ല…ഭയമാണ് എനിക്ക്…. ചാച്ചൻ അല്ലാതെ മറ്റാരും എനിക്ക് വിശ്വാസമില്ല…. കുറച്ചു കാലങ്ങൾ കൊണ്ട് അനുഭവിച്ചു അത്…