govt-jobs-22-june

ഗവൺമെന്റ് ഓഫീസുകളിലെ താത്കാലിക നിയമനങ്ങൾ| 22 June 2022

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ

വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012. ഇ-മെയിൽ: [email protected] ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 0495 2730459 എന്ന നമ്പറിൽ ബന്ധപ്പെടണം.

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്

തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: [email protected].

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ ഏഴിനകം സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ- 688501 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ നല്‍കണം. ഫോണ്‍: 9496043657

അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: [email protected].

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. [email protected] എന്ന ഇ-മെയിലിലും അയയ്ക്കാം.

വ്യാവസായിക പരിശീലന വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കിൽ ബി.ടെക് (കംപ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷൻ സെർവർ അഡ്മിനിസ്ട്രേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സർ്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30നു രാവിലെ 11ന് തിരുവനന്തപുരം വികാസ് ഭവനിലെ തൊഴിൽ ഭവനിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

പോളിടെക്‌നിക്കില്‍ താല്‍ക്കാലിക നിയമനം

ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്് , കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് വിഭാഗം ഡെമോണ്‍സ്‌ട്രേറ്റര്‍ ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമന യോഗ്യത. പോളിടെക്‌നിക് കോളജിലെ അധ്യാപന പരിചയം അഭിലഷണീയ യോഗ്യതയായി കണക്കാക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30നകം [email protected] ലേക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കണം.

Similar Posts