anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 34

എഴുത്തുകാരി: റീനു

 ആൻസി അവനിൽ നിന്ന് മിഴികൾ വേർതിരിച്ചു… അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി, ചെറുചിരിയോടെ അവളെ അനുഗമിച്ചവനും, ” എത്ര നേരമായി സമയമെന്നാണ് നിന്റെ വിചാരം, നീ വരാഞ്ഞിട്ടാണ് ആ കൊച്ചു കഴിക്കാഞ്ഞത്, നിന്നെ നോക്കിയിരുന്നത് ആണ്… ഇപ്പോൾ തന്നെ മണി ഒമ്പത് മുക്കാലായി…. ഗ്രേസി മകനെ കുറ്റപ്പെടുത്തി… ” മോള് വീട്ടില് നേരത്തെ കഴിക്കുമായിരിക്കുമല്ലേ…

ആൻസിയോട് ആയി ചോദിച്ചു, ” അങ്ങനെയൊന്നുമില്ല അമ്മച്ചി, പ്രത്യേകിച്ച് ജോലിക്ക് പോകുന്നത് കൊണ്ട് പ്രേത്യക സമയം ഇല്ല, സമയം ഇല്ലാത്ത ദിവസം ആഹാരം കൊണ്ടുപോകും, ആൻസി പറഞ്ഞു.. ” വിശപ്പായാൽ കഴിക്കാൻ എന്നെ നോക്കി ഇരിക്കേണ്ട, താൻ കഴിച്ചോണം.. ആൻസിയുടെ മുഖത്തേക്ക് നോക്കി അലക്സ് പറഞ്ഞിരുന്നു. അപ്പോഴേക്കും സണ്ണിയും എത്തിയിരുന്നു.. . ” അലക്സേ ഞങ്ങൾ ഇന്ന് പോവാ, അലക്സിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് സണ്ണി പറഞ്ഞു.. ”

ഇപ്പോൾ പോവാണോ…? അതെന്നാ പോക്കാടാവ്വോ….ഇന്നലെ കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ, ഇന്ന് തന്നെ കെട്ടിയോളെ വിളിച്ചു കൊണ്ടു പോവാണോ..? നീ എന്താ ഇവിടെ കല്യാണത്തിന് കൂടാൻ വന്നതാണോ…? അലക്സ്‌ പരിഭവം പറഞ്ഞു.. ” ഞാനിവിടെ കല്യാണത്തിന് മുൻപ് തൊട്ട് ഉണ്ടായിരുന്നു, അത്‌ നീ മറന്നുപോയോ..? ഏകദേശം മൂന്നാഴ്ച ഞാൻ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട്,എനിക്കുണ്ട് അമ്മച്ചിയും അപ്പച്ചനും വീടും കുടുംബവും ഒക്കെ.. ഞാൻ എൻറെ വീട്ടുകാരെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ രണ്ടുമൂന്നു ആഴ്ച്ച ആയിട്ട് അളിയന്റെ കല്യാണം കൂടാൻ,

ഏറെ രസകരമായ രീതിയിൽ സണ്ണി അത് പറഞ്ഞപ്പോൾ അലക്സ് ഒന്ന് ചിരിച്ചിരുന്നു, രണ്ടുപേരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം അപ്പോൾതന്നെ ആൻസിക്ക് മനസ്സിലായിരുന്നു, അമ്മച്ചിക്ക് ആശുപത്രിയിൽ പോകേണ്ട,. ” ഉടനെ വീട്ടിലേക്ക് ചെന്നാലേ പറ്റത്തുള്ളൂ അലക്സേ . ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് തന്നെയങ്ങ്‌ പോയാലോന്നു വിചാരിക്കുവാ…. “നാളെ പോയാൽ പോരെ ഇച്ചായ… അല്പം മടിയോടെ ആശ ചോദിച്ചു, ” അല്ലെങ്കിലും ഇവിടെ വന്ന് രണ്ട് ദിവസം അടുപ്പിച്ച് നിന്നാൽ പിന്നെ മൂന്നാമത്തെ ദിവസം അങ്ങോട്ട് വരാൻ വലിയ ബുദ്ധിമുട്ടാണ്,

ഗ്രേസിയുടെ മുഖത്തേക്ക് നോക്കി ചിരിയോടെ ആണ് സണ്ണി അത് പറഞ്ഞത് ” അത് പിന്നെ എല്ലാ പെണ്ണുങ്ങൾക്കും അങ്ങനെയാ സണ്ണി, സ്വന്തം വീട്ടിൽ വന്ന് നിൽക്കുക എന്ന് പറയുന്നത് ഒരു പ്രത്യേക ഇഷ്ടം ഉള്ള കാര്യമാ, എൻറെ പാവം പിടിച്ച അമ്മച്ചി അവിടെ അവളോട് ഒരു പോരും എടുക്കുന്നില്ല അമ്മച്ചി… ചെറു ചിരിയോടെ സണ്ണി പറഞ്ഞു… ” നിന്നോട് ആരാണ് പറഞ്ഞത് പെൺപിള്ളാരെ കെട്ടിച്ചു വിട്ടാൽ പോര് ഉണ്ടെങ്കിൽ മാത്രമേ സ്വന്തം വീട്ടിൽ വന്ന് നിൽക്കാൻ ആഗ്രഹമുള്ളൂന്ന്…? അലെക്സിന്റെ ചോദ്യത്തിന് സണ്ണിക്ക് ഉത്തരമുണ്ടായിരുന്നില്ല… ”

അതു പറഞ്ഞപ്പോഴാ ഓർത്തത് നിങ്ങൾ എന്നാണ് ആൻസിയുടെ വീട്ടിൽ പോകുന്നത്, സണ്ണി തന്നെയാണ് ചോദ്യം ചോദിച്ചത്, സ്വന്തം വീട്ടിൽ പോകുന്ന കാര്യം പറഞ്ഞപ്പോൾ ആൻസിയുടെ കണ്ണുകൾ ഒന്ന് തിളങ്ങിയത്.അലക്സ് കണ്ടിരുന്നു… ” അതിപ്പോൾ ഇന്നോ നാളെയോ ആണ് പോകുന്നത്..! അമ്മച്ചി എങ്ങനെയാ അതിൻറെ ചടങ്ങ്, ഗ്രേസിയുടെ മുഖത്തേക്ക് നോക്കി അലക്സ് ചോദിച്ചു…. ” ചടങ്ങിന് നാളെ പോയി നാല് ദിവസം അവിടെ നിന്നിട്ട് വേണം തിരിച്ചു വരാൻ, ഗ്രേസി പറഞ്ഞു… ” എങ്കിൽ പിന്നെ ഇവർ പോയിട്ട് പോയാ പോരേ, ജീന സണ്ണിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു… ”

ഒരു നിർവാഹം ഇല്ലാഞ്ഞിട്ടാടി കൊച്ചേ, ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ പറയുമോ… സണ്ണി പറഞ്ഞപ്പോൾ കാര്യം അലക്സിനു മനസ്സിലായി, ” നീയൊരു കാര്യം ചെയ്യ് ഉച്ചയ്ക്ക് വിട്ടോ….. അലക്സ് പറഞ്ഞപ്പോൾ ആശയുടെ മുഖമൊന്ന് വാടി, എങ്കിലും സണ്ണി ഒന്ന് കണ്ണുരുട്ടിയപ്പോൾ അത് ശരിയായി…. പിന്നെ എല്ലാവരും ഭക്ഷണത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു,ആൻസി പ്ലേറ്റ് അവനു നേരെ നീട്ടി ചപ്പാത്തി ഇടാൻ തുടങ്ങിയപ്പോഴാണ് അലക്സ്‌ ഗ്രേസിയുടെ മുഖത്തേക്ക് നോക്കിയത്, ” ഞാൻ ഇത്‌ കഴിക്കതില്ലന്ന് അറിയത്തില്ലേ, പഴങ്കഞ്ഞി ഇരിപ്പുണ്ടോ…? അലക്സ് നിരാശയോടെ ഗ്രേസിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു, ”

ഇന്നലെ കല്യാണം ആയിട്ട് ഇവിടെ ഇന്നലെ എന്തെങ്കിലും ഉണ്ടാക്കിയിരുന്നൊ..?കേറ്ററിംഗുകാർ ബാക്കിയുണ്ടായിരുന്ന എന്തൊക്കെയോ സാധനം കൊണ്ടുവന്ന് തന്നിരുന്നു, അത് ഞാൻ കൊടുത്തു, പിന്നെ ഇന്നലെ വൈകിട്ടും ചപ്പാത്തിയാണ് ഉണ്ടാക്കിയത്, ഇന്നത്തേക്ക് നീ ഇത്‌ കഴിക്കടാ, രാത്രി ചപ്പാത്തി കഴിക്കാം രാവിലെ ചപ്പാത്തി കഴിക്കാൻ വയ്യ ഗ്രേസി പരിഭവത്തോടെ മകൻറെ മുഖത്തേക്ക് നോക്കി…. ആൻസി ആണെങ്കിൽ ചപ്പാത്തി ഇടണോ വേണ്ടിയൊന്നു ള്ള സംശയത്തിൽ നിൽക്കുകയാണ്, അവസാനം അവളുടെ മുഖത്തേക്ക് നോക്കി ഇടാൻ അലക്സ്‌ ആംഗ്യം കാണിച്ചു….

അപ്പോഴേക്കും രണ്ടെണ്ണം അവൾ എടുത്തിട്ടു, ചിക്കൻ കുറുമയും ഒഴിച്ചു, “ആൻസി ഓർക്കുന്നില്ലേ …? അവളുടെ മുഖത്തേക്ക് നോക്കി അവനത് ചോദിച്ചപ്പോൾ എല്ലാ മുഖങ്ങളും ഒരുപോലെ ഒന്ന് പ്രകാശിച്ചു, ” ഇപ്പോൾ തന്നെ ഭാര്യയുടെ കാര്യത്തിൽ വലിയ ശ്രദ്ധേയാണല്ലോ… ജീന പറഞ്ഞു… ” അങ്ങനെ വേണം, ആശ അത്‌ ഏറ്റുപിടിച്ചു… ” ഞാൻ അമ്മയുടെ കൂടെ ഇരുന്നോളാം, പതിഞ്ഞ സ്വരത്തിൽ ആൻസി പറഞ്ഞു… ” ഇവിടെ അങ്ങനെയൊന്നുമില്ല, എല്ലാവർക്കും കൂടി ഇരിക്കാൻ കസേര ഇല്ലാഞ്ഞിട്ടാണ് ഞാൻ ഇരിക്കാത്തത്….

താൻ ഇരിക്കെ, ആശ പറഞ്ഞപ്പോൾ ആൻസി അവന്റെ അരികിൽ വന്നിരുന്നു,ആശയാണ് അവൾക്ക് വിളമ്പി കൊടുത്തത്, ഭക്ഷണം കഴിക്കുന്നതിനിടയിൽ എല്ലാം സണ്ണിയും അലക്സും കാര്യമായി എന്തൊക്കെയോ സംസാരിച്ചിരുന്നു. സ്ത്രീകൾ അവരുടേതായ സംസാരങ്ങളിൽ മുഴുകുകയും ചെയ്തു,ജീനയാണെങ്കിൽ കുറച്ചുനേരം അവർക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിട്ട് പിന്നീട് പ്ലേറ്റുമായി എഴുന്നേറ്റ് ടിവിയുടെ അരികിലേക്ക് പോയി, ആ സമയത്ത് ആശ അവിടെ ഭക്ഷണം കഴിക്കുകയും ചെയ്തു, ഗ്രേസി കുട്ടികളെ കഴിപ്പിക്കുന്ന തിരക്കിലാണ്,

എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആശയും ആൻസിയും ഒരുമിച്ചാണ് പ്ലേറ്റുകൾ എല്ലാം എടുത്ത് അടുക്കളയിലേക്ക് ചെന്നത്, രണ്ടുപേരും ഒരുമിച്ച് അത് കഴുകിയതും, അതിനിടയിലും ഓരോ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. ഭക്ഷണം കഴിഞ്ഞ് അലക്സ് ജീനയുമായി കാര്യമായ സംസാരത്തിലാണ്, ” എന്നാ പിന്നെ ഞാൻ പോയി പെട്ടി അടുക്കട്ടെ, ജീന പറഞ്ഞപ്പോൾ ആൻസിയുടെ മുഖമൊന്നു മങ്ങിയിരുന്നു, ഇതിനോടകം തന്നെ ജീനേക്കാൾ കൂടുതൽ കൂട്ടായത് ആശയുമായി ആയിരുന്നു… അവൾ പോകുന്നുന്ന് കേട്ടപ്പോൾ ഒരു വേദന തോന്നിയിരുന്നു, ” ഇനി എന്നാ ചേച്ചി വരുന്നേ….

ആൻസി നിരാശയോടെ ചോദിച്ചു… ” ഇനിയും ഈസ്റ്ററിനോ പെരുന്നാളിനൊ ഒക്കെ വരാൻ പറ്റൂ കൊച്ചേ.അല്ലേൽ ഇവൾ കല്യാണം കഴിക്കണം, അങ്ങനെ ആണേൽ ഒരു രണ്ടാഴ്ച കൂടി വന്ന് നിൽക്കാൻ പറ്റും, ജീനയെ നോക്കി അത് പറഞ്ഞപ്പോൾ അവൾ കൂർപ്പിച്ച് ഒന്ന് നോക്കിയിരുന്നു, അതിനുവേണ്ടി ഏതായാലും പെട്ടന്ന് ഒന്നും വരേണ്ടി വരില്ല, ” അല്ലെങ്കിലും ഉടനെ വേണ്ട.. ഇപ്പോൾ തന്നെ ചേട്ടായിക്ക് നല്ലൊരു തുക കല്യാണത്തിനും മറ്റുമായി ചെലവായിട്ടുണ്ട്, ഇനി നീ കൂടി കല്യാണം കഴിച്ചാൽ ഇവിടെ എങ്ങും നിൽക്കില്ല…

എങ്ങനെയാണെങ്കിലും ഒരു മൂന്നാലു കൊല്ലം കൂടി കഴിഞ്ഞിട്ട് അതിനെക്കുറിച്ച് നീ ചിന്തിച്ചാൽ മതി, വിട്ടുകൊടുക്കാൻ ആശയും തയ്യാറായിരുന്നില്ല, രണ്ടുപേരുംകൂടി ഒന്നും പറഞ്ഞ രണ്ടും പറഞ്ഞ് വഴക്കുണ്ടാക്കുന്നത് ചെറുചിരിയോടെ ആണ് ആൻസി കണ്ടത്.. ” ആൻസി നിങ്ങടെ മുറിയിലെ അലമാരിയിൽ മുകളിലെ തട്ടിൽ എന്റെ ചുരിദാർ വച്ചിട്ടുണ്ട്, കല്യാണ തിരക്കിൽ മടക്കി വെച്ചത് ആണ്…. പിന്നീട് എടുക്കാൻ പറ്റിയില്ല, അത് ഒന്ന് എടുത്തു തരാമോ, ” ഇപ്പോൾ എടുത്തിട്ട് വരാം ചേച്ചി, ആൻസി മുറിയിലേക്ക് ചെന്നിരുന്നു,

അലക്സ്‌ ഇല്ല എന്ന ആശ്വാസത്തിൽ അകത്തേക്ക് കയറി, അലമാരി തുറന്നപ്പോൾ അവൾ പറഞ്ഞതുപോലെ ഏറ്റവും മുകളിലെ തട്ടിൽ രണ്ടുമൂന്നു ചുരിദാറുകൾ മടക്കി വച്ചിരിക്കുന്നത് കണ്ടു, പക്ഷേ വലിയ അലമാരി ആയതുകൊണ്ടു തന്നെ കൈ എത്തിയില്ല, പെട്ടെന്ന് അവൾ ഒരു കസേര വലിച്ചിട്ട് അതിനു മുകളിലേക്ക് കയറി നിന്ന് ചുരിദാറുകൾ എടുത്തു, തിരികെ ഇറങ്ങാൻ പോകുന്നതിനു മുൻപ് മുകളിലെ ഫാനിൽ നിന്നും എന്തോ ഒരു പൊടി അവളുടെ കണ്ണിലേക്ക് വീണു… എത്ര തിരുമ്മിയിട്ടും പോകുന്നുണ്ടായിരുന്നില്ല, വല്ലാത്ത വേദന അവൾക്ക് അനുഭവപ്പെടുകയും ചെയ്തു…

ഒരു വിധത്തിൽ അവൾ കസേരയിൽ നിന്നും താഴേക്കിറങ്ങി, അലമാരി അടച്ചു, കണ്ണ് തുറക്കാൻ പറ്റാത്ത അസഹനീയമായ വേദനയായിരുന്നു… ആ നിമിഷമാണ് അലക്സ്‌ മുറിയിലേക്ക് കയറി വരുന്നത്, ” എന്തുപറ്റി…? അവളുടെ മുഖം കണ്ടു കൊണ്ടാണ് അവൻ അത് ചോദിച്ചത്, ” പൊടി കണ്ണിൽ വീണു, ഭയങ്കര വേദന… കണ്ണുതിരുമ്മി കൊണ്ട് അവൾ പറഞ്ഞു, ” അങ്ങനെ തീരുമാതെ, വേദന എടുക്കും, ഞാൻ നോക്കാം… അതും പറഞ്ഞവൻ അരികിലേക്ക് വന്നിരുന്നു, നിറഞ്ഞു തുളുമ്പി നിൽക്കുന്നവളുടെ കണ്ണുകൾ വലിച്ചു തുറന്ന് അവൻ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, പിന്നെ വേഗം ഒന്നു ഊതി..അവന്റെ ചൂട് ശ്വാസം മുഖത്തേക്ക് അടിച്ച നിമിഷം ഒരു മിന്നൽപിണർ ആൻസിയിലൂടെ കടന്നു പോയി… കാത്തിരിക്കൂ…?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts

Leave a Reply

Your email address will not be published. Required fields are marked *