അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 35
എഴുത്തുകാരി: റീനു മൂന്നുവട്ടം ശക്തമായി അവളുടെ കണ്ണുകളിൽ ഊതിയതിനു ശേഷം അവളിൽ നിന്ന് അവന് അകന്നുമാറി, എന്നാൽ ആ നിമിഷവും മിഴികൾ തമ്മിൽ പിരിയാൻ വയ്യാത്ത പോലെ കോരുത്തിരിക്കുകയായിരുന്നു, ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ അവനും സൂക്ഷിച്ചുനോക്കി…. അവനെ അഭിമുഖീകരിക്കാൻ കഴിയാതെ ചുരിദാറും ആയവൾ പുറത്തേക്ക് നടന്നു, ആ സമയത്താണ് പുറത്തുനിൽക്കുന്ന സണ്ണിയെ അവൻ കണ്ടത്… സണ്ണിയുടെ മുഖഭാവം കണ്ടപ്പോൾ അവൻ തന്നെ എന്തോ തെറ്റ് ധരിച്ചതായി തോന്നിയിരുന്നു, ചെറുചിരിയോടെ മുറിയിലേക്ക് കയറിവന്നു സണ്ണി… ”…