അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 12
എഴുത്തുകാരി: റീനു
” താൻ ഒട്ടും ക്ലാസ്സ് ശ്രദ്ധിക്കുന്നില്ല..! സ്കൂളിൽ ഇങ്ങനെ തന്നെയാണോ…? അതോ സ്കൂളിൽ ശ്രദ്ധിക്കുന്നത്രയും ട്യൂഷൻ ക്ലാസിൽ ശ്രദ്ധിക്കേണ്ട എന്ന് ഉള്ളതുകൊണ്ടാണോ..? അരികിലേക്ക് വന്ന് അലക്സ് പറഞ്ഞപ്പോഴും സംഗീതയുടെ മിഴികൾ അവൻറെ മുഖത്ത് തന്നെ ഉറച്ചു നിൽക്കുകയായിരുന്നു…. ” സോറി സർ പതിഞ്ഞ സ്വരത്തിൽ ഉള്ള മറുപടി… ” അച്ഛനോടും അമ്മയോടും പറയാം… അലക്സ് പറഞ്ഞു… ” അയ്യോ സോറി അറിയാതെ… ” അറിയാതയൊ…?
താൻ ക്ലാസ്സിൽ എപ്പോഴും ശ്രദ്ധിക്കാതെ ആണ് ഇരിക്കുന്നത്. നിങ്ങളുടെയൊക്കെ അച്ഛനമ്മമാരെ വെറുതെ ഇങ്ങോട്ട് വിടുന്നത് അല്ല, ഒരുപാട് കഷ്ടപ്പെട്ട് ഫീസ് അടച്ചിട്ടു ആണ് ഇങ്ങോട്ട് വിടുന്നത്… വേണമെങ്കിൽ നിങ്ങൾ സ്കൂളിൽ വച്ച് മാത്രം പഠിച്ചാൽ മതിയെന്ന് അവർക്ക് വിചാരിക്കാം, നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന് വിചാരിച്ചിട്ട് ട്യൂഷൻ ക്ലാസ്സ് വിടുന്നത്…. എന്നിട്ടിങ്ങനെ അശ്രദ്ധ കാണിക്കുന്നത് വളരെ മോശമാണ്….. ” സോറി സർ… ” ഇനി ആവർത്തിക്കരുത്…! ഗൗരവത്തോടെ പറഞ്ഞു വീണ്ടും തൻറെ ക്ലാസ് മനോഹരമായി മുൻപോട്ട് കൊണ്ടുപോയിരുന്നു അലക്സ്, ക്ലാസ് കഴിഞ്ഞ് തിരികെ ഓഫീസ് റൂമിൽ ഇരുന്ന് കാര്യമായി എന്തോ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സംഗീത കയറിവരുന്നത് കണ്ടത്…
ബാഗിൽ നിന്നും കാശ് എടുത്ത് അവൾ വച്ചു…. ” ട്യൂഷൻ ഫീസ്…. ” ക്ലാസ്സിൽ പഠിച്ചില്ലേങ്കിലും ഇതിനൊരു മുട്ടും വരുത്തുന്നില്ലല്ലോ, എന്തിനാടോ ഇങ്ങനെ അച്ഛന്റെ കാശ് വെറുതെ കളയുന്നത്…. ട്യൂഷൻ വരാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ, ഫീസ് വാങ്ങി ബുക്കിലേക്ക് എഴുതുന്നതിനിടയിൽ ഒരിക്കൽ കൂടി ആ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” എൻറെ താല്പര്യം കൊണ്ട് ആണ് ട്യൂഷന് വരുന്നത്… അല്പം മടിച്ചുമടിച്ചാണെങ്കിലും അവൾ പറഞ്ഞിരുന്നു… ” എന്നിട്ടാണോ ക്ലാസ്സിൽ ഇങ്ങനെ ഇരിക്കുന്നത് … ” അത്…. പിന്നെ… സാറിൻറെ ക്ലാസ് മാത്രമേ ഉള്ളൂ… അല്പം കുറുമ്പോടെ പറഞ്ഞവൾ… ”
അപ്പോൾ എൻറെ ക്ലാസ് ആണോ തനിക്ക് ഇഷ്ടമല്ലാത്തത്…. ” ങ്‌ഹേ .. അങ്ങനെ അല്ല ഇഷ്ടകേട് കൊണ്ടല്ല… കുസൃതി നിറഞ്ഞ കണ്ണുകളിൽ ഒരു നിമിഷം അലക്സ് മിഴികൾ കൊരുത്തു…. ” പിന്നെ….? ” അത്…. അത്…. പറഞ്ഞാൽ എന്നെ വഴക്ക് പറയല്ലേ…? ” അതെന്താ അങ്ങനെ വഴക്ക് പറയുന്ന ഒരു കാര്യം…? അവന്റെ കണ്ണുകൾ ചുരുങ്ങി… ” ഞാൻ നോക്കട്ടെ വഴക്കു പറയണോ വേണ്ടയോന്ന്… ” പറയാം പക്ഷേ എന്നെ വഴക്കു പറയരുത് .. ” ശരി…. കാര്യം പറ, ” സാറിൻറെ ക്ലാസ്സ് ഇരിക്കുമ്പോൾ എനിക്ക് ക്ലാസ്സ് ശ്രദ്ധിക്കാൻ പറ്റുന്നില്ല….. സാറിനെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കാൻ തോന്നുവാ….. ഒരു നിമിഷം അലക്സ് ഒന്ന് ഞെട്ടിയിരുന്നു…..
അവന്റെ മുഖഭാവം അത് വിളിച്ചു പറഞ്ഞു…. “തനിക്ക് എത്ര വയസ്സ് ഉണ്ട്…. ഗൗരവത്തോടെ കസേരയിൽ ഒന്ന് അമർന്നു ഇരുന്നു…. ” 15…. 15 വയസ്സ്…. ” അപ്പോൾ തോന്നും, ഇതല്ല ഇതിനപ്പുറം തോന്നുന്ന പ്രായം ആണ്…. കുഴപ്പം ഇല്ല മാറിക്കോളും, ” ഞാനും അങ്ങനെ ആണ് വിചാരിച്ചത്…. കുറെ കഴിയുമ്പോൾ മാറുമെന്ന്, പക്ഷേ എനിക്ക് ഇങ്ങനെ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു… അതുകൊണ്ട് ഞാൻ ട്യൂഷൻ വന്നത്…. അല്ലാതെ എനിക്ക് ട്യൂഷൻ വലിയ താൽപര്യമുണ്ടായിരുന്നില്ല…. ഞാൻ ഒത്തിരി വട്ടം കണ്ടിട്ടുണ്ട്, ബസ്റ്റാൻഡിൽ, പാർട്ടിയുടെ പരിപാടികൾക്ക് ഇടയിൽ വച്ച്.. അങ്ങനെ ഒരുപാട് സ്ഥലത്ത് വെച്ച്….
ഞാനും വിചാരിച്ചു പെട്ടെന്ന് ഞാൻ മറക്കുമെന്ന് പക്ഷേ എൻറെ മനസ്സിൽ നിന്നു പോകുന്നില്ല…. അവൾ ഉള്ളം തുറന്നു… ‘ തൻറെ പ്രശ്നം എന്താണ് എന്ന് അറിയാമോ…? ” എന്താ…? ” നല്ല അടി കിട്ടാത്തതിൻറെ പ്രശ്നം…. ” സത്യായിട്ടും അല്ല സർ വിചാരിക്കുന്നത് പോലെ എനിക്ക് ചുമ്മാതെ തോന്നിയ ഇഷ്ടം ഒന്നുമല്ല…. ഞാൻ ഒരുപാട് ആലോചിച്ചു, വീട്ടിൽ ചെന്നാൽ, പഠിക്കുമ്പോൾ,സ്കൂളിൽ പോകുമ്പോൾ അങ്ങനെ എപ്പോഴും ഈ ആളാണ് ഉള്ളിൽ, എനിക്ക് തന്നെ മനസ്സിലായി ” 15 വയസ്സുള്ള കുട്ടിക്ക് ഇത്രമാത്രം ഒരാളെ ഓർത്തിരിക്കാൻ പറ്റുമോ….?
എനിക്ക് തോന്നുന്നില്ല…. സംഗീത എനിക്ക് 25 വയസുണ്ട്, നമ്മൾ തമ്മിൽ 10 വയസ്സിന് വ്യത്യാസമുണ്ട്…. ഒരു മുതിർന്ന പുരുഷനോട് കൗമാരക്കാരിയായ ഒരു പെൺകുട്ടിക്ക് തോന്നുന്ന ഇഷ്ടം, സ്വാഭാവികം മാത്രമാണ്…. തനിക്കുള്ളത് ഇത്രയും പറഞ്ഞിട്ടും ഞാൻ തന്നെ ഒന്ന് വഴക്ക് പോലും പറയാത്തത്,തൻറെ പ്രായത്തിന് ആണ് ഈ പ്രശ്നം എന്ന് എനിക്ക് ഉറച്ച ബോധ്യമുള്ളതുകൊണ്ട് ആണ്…. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പോൾ തന്നെ വീട്ടിൽ വിളിച്ചു സംഭവങ്ങളൊക്കെ പറഞ്ഞെനെ… ” സാർ അങ്ങനെ പറയുന്നമെന്നാണോ പറയുന്നത്…. ” ഞാൻ ഒന്നും പറയുന്നില്ല….
പക്ഷേ അതൊന്നും മനസ്സിൽ വച്ചു നടക്കരുത്, അത്രേയുള്ളൂ… ” സാറിനെന്നെ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്… ” സംഗീത…! നിർത്ത്…. ഞാൻ തന്റെ അധ്യാപകനാണ്…… പഠിപ്പിക്കുന്നത് ട്യൂഷൻ ആണെങ്കിലും വിദ്യ പറഞ്ഞു നൽകുന്നത് ആരോ അവൻ അധ്യാപകൻ തന്നെയാണ്…. അധ്യാപകനും ശിഷ്യയും തമ്മിലുള്ള ബന്ധം വളരെ പവിത്രവും….. ഇത്രനേരം തന്റെ പ്രായത്തിലെ ഒരു കുസൃതിയായി കണ്ടതുകൊണ്ട് ഞാൻ ഒന്നും സംസാരിക്കാതെ ഇരുന്നത് ….. പക്ഷേ താൻ അതിരുവിടുന്നു….. അലക്സിനു ദേഷ്യം വന്നു തുടങ്ങി…. ”
എൻറെ മനസ്സിലുള്ളത് തുറന്നു പറഞ്ഞാൽ അതിരുവിടുന്നത് ആണോ സർ….നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം ഒക്കെ എനിക്കറിയാം…. ഞാൻ അതൊക്കെ തിരക്കിയായിരുന്നു… ” എങ്ങനെ തിരക്കി….? ” അത് ഇവിടെ ട്യൂഷന് വരുന്ന ഒരു സീനിയർ ഉണ്ട് ഞങ്ങൾടെ സ്കൂളിൽ പഠിക്കുന്ന. അവളോട് ചോദിച്ചിരുന്നു… അപ്പോൾ പ്രായം 25 എന്നൊക്കെ പറഞ്ഞിരുന്നു… അത്രയ്ക്ക് ഇഷ്ടം ആണ്…. ഇഷ്ടം അല്ലെന്ന് മാത്രം പറയല്ലേ സർ… നിഷ്കളങ്കതയുടെ പറയുന്നവളുടെ വാക്കുകൾ കേട്ട് ആദ്യം ഒരു കൗതുകമാണ് തോന്നിയത്… ” സംഗീത ചെല്ല് ചെന്ന് പഠിക്കു, ” ഇതിൽ ഒരു തീരുമാനം പറയില്ലേ…? ”
ഇതിൻറെ തീരുമാനം ഞാൻ തന്നോട് പറയണോ തന്റെ അച്ഛനോട് പറയണമോന്ന് ആലോചിക്കട്ടെ…. ” അയ്യോ അച്ഛനോട് അമ്മയോട് ഒന്നും പറയല്ലേ അവരെന്നെ ചിലപ്പോ ഇങ്ങോട്ട് വിടില്ല…. അതുകൊണ്ടാ, വഴക്ക് പറയുന്നത് അടിക്കുന്നതൊന്നും എനിക്ക് വിഷമമില്ല, അങ്ങനെ പറഞ്ഞെങ്കിലും പിന്നീട് പലവട്ടം ക്ലാസ് എടുക്കുമ്പോൾ തന്റെ മുഖത്തേക്ക് മാത്രം ദൃഷ്ടിയൂന്നിയവളുടെ മിഴികൾ എന്തൊക്കെയോ തന്നോട് വാചാലമാകുന്നത് പോലെ തോന്നിയിരുന്നു….. ഒരു ദിവസം ഉപദേശിക്കാനായാണ് അവളെ വിളിച്ചത്…. താൻ എന്തൊക്കെ പറഞ്ഞിട്ടും അവൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല, ” എല്ലാം പോട്ടെ നമ്മൾ രണ്ടു ജാതിയാണ്….
അതാണ് പ്രശ്നം.. അവസാനം പിന്തിരിപ്പിക്കാൻ അങ്ങനെ പറഞ്ഞു അലക്സ്… ” കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന സർ ഇങ്ങനെ പറയല്ലേ…. അതിൽ രണ്ടു ജാതിയെ ഉള്ളൂ ആണും പെണ്ണും എന്നല്ലേ, അങ്ങനെയൊക്കെ വിശ്വസിച്ച് സാർ ജാതിയെ പ്പറ്റി ഒക്കെ പറയുന്നത് മോശമാണ്…. ” കൊള്ളാലോ നീ…. എല്ലാം പഠിച്ചു വച്ചിരിക്കുവാണ്….. ” ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരനെ ഇഷ്ടപ്പെട്ടു പോയി… ” സംഗീത പ്രാക്ടിക്കൽ ആയിട്ട് ഞാൻ പറയുന്നത്, നടക്കാൻ സാധ്യതയില്ലാത്ത കാര്യമാണ്…. ഇഷ്ടകേടോടെ അല്ല, താൻ കുട്ടിയാണ് ഞാൻ ഒരു മുതിർന്ന പുരുഷൻ….
ഞാൻ ഒരിക്കലും തന്നെ തന്റെ ഇത്തരം സ്വഭാവത്തെ അംഗീകരിച്ചു തരാൻ പാടില്ല…. മാത്രമല്ല എൻറെ ട്യൂഷൻ സെൻററിൽ ഉള്ള ഒരു പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചാൽ എന്താകും ഈ സ്ഥാപനത്തിൻറെ റെപ്യൂട്ടേഷൻ…. ഞാനിത് തുടങ്ങിയിട്ടേയുള്ളൂ, താൻ എന്താ എന്നെ പറ്റി വിചാരിക്കാതെ… ” അപ്പൊൾ നല്ല ദുരഭിമാനം ആണ്… ” ദുരഭിമാനം അല്ല അത് ശരിയാവില്ല…. നമ്മൾ തമ്മിലുള്ള പ്രായവ്യത്യാസം ഏറ്റവും പ്രധാന പ്രശ്നം എനിക്ക്….അത് മാത്രമല്ല എനിക്ക് ഇപ്പോൾ 25 വയസ്സ് ഉണ്ട് തനിക്ക് 15 വയസ്സ് ഒരു പത്തിരുപത്തിയേഴ് വയസ്സ് ആകുമ്പോൾ എനിക്ക് എന്താണെങ്കിലും കല്യാണം കഴിക്കണം….
അപ്പോഴേക്കും തനിക്കൊരു 17 ആവും, പല മുടന്തൻ ന്യായങ്ങൾ നിരത്തി അവൻ… ” സാറിനെന്നെ ഇഷ്ടമാണെങ്കിൽ എത്രനാൾ വേണമെങ്കിലും സാർ എനിക്ക് വേണ്ടി കാത്തിരിക്കും…. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞിട്ടും തന്റെ നാവിൽ വിലങ്ങിട്ട അവളുടെ ഓരോ മറുപടികൾ… ” സംഗീത ഇനി ഇങ്ങനെ തന്നെ തുടരാൻ ആണെങ്കിൽ എനിക്ക് തൻറെ വീട്ടിൽ ഉള്ളവരോട് പറയേണ്ടിവരും… ” ഇനി ഇപ്പോൾ സാർ എന്നെ അത് പറഞ്ഞു പേടിപ്പിക്കണ്ട…. ” പേടിപ്പിക്കുന്നതല്ല ഞാൻ കാര്യമായിട്ട് പറഞ്ഞതാ…. ഞാൻ തന്റെ അച്ഛനോടും അമ്മയോടും കാര്യം പറയാൻ പോവാ… പെട്ടെന്നായിരുന്നു അത് സംഭവിച്ചത്…..
ഓടിവന്നു അവൾ തന്റെ കവിളിൽ ഉമ്മ വെച്ചു കഴിഞ്ഞു….. എന്നിട്ട് ഒരു പുഞ്ചിരിയോടെ തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു… ” അവർ അറിഞ്ഞാൽ, ഇനി ഇങ്ങോട്ട് വിടില്ല, അതോണ്ടാ….പിന്നെ ഇങ്ങനെ ഒരു അവസരം കിട്ടിയില്ലെങ്കിലോ….. മറ്റുള്ളവർക്ക് മുൻപിൽ വെറും നാണംകുണുങ്ങി ആയി നടന്ന ഒരു പെണ്ണ്, തൻറെ മുൻപിൽ മാത്രം വാചാലമാകുന്നത്… അവളുടെ ആദ്യത്തെ മുദ്രണം ആയിരുന്നു പിന്നീടങ്ങോട്ട് അവളെ ശ്രദ്ധിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകം…. പലവട്ടം ഒഴിഞ്ഞു മാറിയിട്ടും അവളുടെ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന തന്നോടുള്ള പ്രണയം, അത് തന്നിലേക്ക് അവളെ അടുപ്പിക്കുകയായിരുന്നു…..
ക്ലാസ് കഴിഞ്ഞ് നിമിഷമാണ് സംഗീത എഴുന്നേൽക്കാൻ പറഞ്ഞത്,.. ” ഓഫിസ് റൂമിലേക്ക് വരണം, എനിക്ക് സംസാരിക്കാനുണ്ട്….. ക്ലാസ്സിൽ വച്ചു തന്നെയാണ് പറഞ്ഞത്, ഗൗരവം നിറഞ്ഞ തൻറെ മുഖം കണ്ടിട്ടാവും ക്ലാസ്സ് കഴിഞ്ഞു ഓഫീസിലേക്ക് വന്നിരുന്നു… ആരുമുണ്ടായിരുന്നില്ല ഓഫീസിൽ… ” ഇന്നലെ താൻ എന്താ ചെയ്തത്…?എന്നിട്ട് ഈ നിമിഷം വരെ എന്താ ഒരു സോറി പോലും പറയാത്തത്… ഗൗരവത്തോടെ ചോദിച്ചു… ” തെറ്റ് ചെയ്തു എങ്കിൽ മാത്രമേ സോറി പറയേണ്ടത്… ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട ഒരാൾക്ക് ഒരു ഉമ്മ കൊടുത്തു….
അത് അത്ര വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല….. അതുകൊണ്ടാ പറയാത്തത്… കൂസലില്ലാത്ത മറുപടി… ” അപ്പോ സംഗീത തീരുമാനിച്ചതിൽ നിന്ന് മാറാൻ ഉദ്ദേശിക്കുന്നില്ല…. ” ഇല്ല…! ഉറച്ചതായിരുന്നു അവളുടെ മറുപടി… പെട്ടെന്ന് അവൻ ആ ചെയറിൽ നിന്നും ഒന്ന് എഴുന്നേറ്റ് അരികിലേക്ക് വന്നപ്പോൾ അവൾ ഒന്ന് ഭയന്നു എന്ന് തോന്നിയിരുന്നു….അവളുടെ കയ്യിൽ പിടിച്ച് വലിച്ചു തൻറെ നെഞ്ചോട് ചേർത്ത് ആ മുഖത്തേക്ക് നോക്കിയാണ് പിന്നെ പറഞ്ഞത്… ” എങ്കിൽ പിന്നേ നമുക്കിത് അങ്ങ് ഉറപ്പിക്കാം അല്ലേ.. കാത്തിരിക്കൂ…. പാസ്റ്റ് ആണ്…… കാത്തിരിക്കൂ…?