അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 8
എഴുത്തുകാരി: റീനു
” ഇങ്ങനെ ഒക്കെ നടന്നോ…? എന്നിട്ടിപ്പോ ടിവിക്കാർ എന്തൊക്കെയാണ് കൊച്ചേ പറയുന്നത്….? അവർ വേദനയോടെ ചോദിച്ചു…! ” എനിക്ക് അറിയില്ല അമ്മച്ചി, ജീനയുടെ കണ്ണുകളും ഒന്ന് നിറഞ്ഞു…. ” നീ നമ്മുടെ സണ്ണിക്കുട്ടിയെ ഒന്ന് വിളിച്ചേ, നമുക്ക് പോലീസ് സ്റ്റേഷനിൽ ഒന്ന് പോകാം, അതുപോലെ തോമാച്ചനെ വിളിക്കഡി… ” ശരി…. ജീന പെട്ടെന്ന് തന്നെ ലാൻഡ് ഫോൺ എടുത്തു, ആശ ചേച്ചിയുടെ നമ്പർ ഡയൽ ചെയ്തു. പെട്ടന്ന് അപ്പുറത്ത് നിന്ന് ഫോണെടുത്തി രുന്നു… ”
ഹലോ…. അവിടെനിന്നും ആശയുടെ പരിഭ്രമം നിറഞ്ഞ സ്വരം വന്നു, ” ചേച്ചി…. ” എന്താടി അവിടെ, എന്തൊക്കെ ആണ് ടിവിയിൽ കാണിക്കുന്നത്…? ” ഞങ്ങൾക്കൊന്നും അറിയില്ല ചേച്ചി, അതുകൊണ്ട് അങ്ങോട്ട് വിളിച്ചത്, ” സണ്ണിച്ചായൻ എന്തിയേ…? ” തോമസ് സാറിനെ കാണാൻ പോയി, അവിടെ നിന്ന് സ്റ്റേഷനിലേക്ക് പൊയ്ക്കോളും…. ഒരു ആശ്വാസ വാർത്ത കേട്ട സമാധാനമായിരുന്നു ജീനയുടെ മുഖത്ത്, ” അമ്മച്ചി ഭയങ്കര കരച്ചിൽ ആണ് ചേച്ചി….. നടന്ന സംഭവങ്ങൾ ഒക്കെ ചുരുക്കി അവൾ ആശയോടെ പറഞ്ഞിരുന്നു, അലക്സിന്റെ ജേഷ്ഠത്തി ആണ് ആശ…. ”
ഞാൻ അങ്ങോട്ട് വരാം…. ഇത് ചേട്ടായിയോട് വിരോധം ഉള്ള ആരെങ്കിലും കുടിക്കിയത് ആയിരിക്കും….. ആ കൊച്ചിനെയും നമുക്കറിയാവുന്നത് അല്ലേ…? അങ്ങനെയൊന്നും ചെയ്യുന്ന കൂട്ടര് അല്ല, അത് തന്നെയാണ് ഞാനും പറയുന്നത്… ” ഇപ്പോൾ ആൻസിയുടെ വീട്ടിൽ അറിയുമ്പോൾ അവരൊക്കെ ചങ്ക് പൊട്ടി ചത്തു പോകും… ” എന്നാ ഒരു കാലക്കേട് ആണെന്നാ ഓർക്കുന്നത്…? ഇത്രത്തോളം നമ്മുടെ ചേട്ടായിയൊടെ ദേഷ്യമുള്ള ആരാണുള്ളത്..? ” എനിക്ക് അറിയില്ല ചേച്ചി, ഞാൻ കാരണം ആണല്ലോ എന്നോർക്കുമ്പോൾ എനിക്ക്…. ” നീ കാരണം എന്ത് ചെയ്തു, ഞാൻ അങ്ങോട്ട് വരാം…. എന്നിട്ട് സംസാരിക്കാം, ” ശരി ചേച്ചി….
ആശ പറഞ്ഞ കാര്യങ്ങൾ അതുപോലെ തന്നെ ജീന അമ്മയോടും പറഞ്ഞിരുന്നു… ഹോട്ടലിൽ നിൽക്കുമ്പോഴാണ് ടിവിയിൽ ഫ്ലാഷ് ന്യൂസ് പോകുന്നത് ഔസെപ്പും കണ്ടിരുന്നത്, ഒരുനിമിഷം അദ്ദേഹത്തിൻറെ കണ്ണുകളും നിറഞ്ഞിരുന്നു…. തൻറെ മകളെ പറ്റി ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്ത, പരിചിതനായ ചിലരൊക്കെ തന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്… എന്ത് സംസാരിക്കണം എന്നുപോലും അയാൾക്ക് അറിയില്ലായിരുന്നു, ” അത് അച്ചായന്റെ മോളല്ലേ…? പെട്ടെന്ന് ഹോട്ടലിന്റെ ഓണർ വന്നു അരികിൽ നിന്ന് പതുക്കെ ചോദിച്ചപ്പോൾ നിറകണ്ണുകളോടെയാണ് അയാൾ ആ മുഖത്തേക്ക് നോക്കിയത്..! ”
എനിക്ക് അറിയില്ല സാറേ, ” ഒരു കാര്യം ചെയ്യ് അച്ചായൻ പോലീസ് സ്റ്റേഷൻ വരെ ഒന്ന് ചെല്ല്, കാര്യം എന്താണെന്ന് അറിയാമല്ലോ….. പെട്ടെന്ന് തന്നെ അയാള് ന്യൂസ് മാറ്റി കളഞ്ഞിരുന്നു, ചലിക്കാൻ പോലുമാവാതെ ആണ് ഔസെപ്പ് പുറത്തേക്കിറങ്ങിയത്….. ഓട്ടോ പിടിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോയി ഇറങ്ങുമ്പോൾ തന്നെ കണ്ടിരുന്നു പോലീസ് സ്റ്റേഷൻറെ മുൻപിൽ ഒരു വലിയ മാധ്യമ പടയെ, അകത്തോട്ടു കയറാൻ പോലും കഴിയുന്നില്ല, ആ സമയം പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ മുറിയിലിരുന്ന് സംസാരിക്കുകയായിരുന്നു അലക്സ്.. ”
ഇത് ആരോ കരുതി കൂട്ടി ചെയ്തതാണ് സാറേ … ഇല്ലെങ്കിൽ ഇങ്ങനെ സംഭവിക്കുല്ലല്ലോ, അയാൾ അസ്വസ്ഥൻ ആയിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥന് മനസിലായി… ” കരുതിക്കൂട്ടി ചെയ്തതാണെങ്കിൽ അലക്സ് എന്തിനാണ് ആ വലയിൽ വന്നുവീണത്….. ” എൻറെ കഷ്ടകാലം…. നടന്ന കാര്യങ്ങളെല്ലാം അലക്സ് പോലീസ് ഓഫീസറോട് പറഞ്ഞു, ” അലക്സിന്റെ സഹോദരിക്ക് ഇതിനകത്ത് എന്തെങ്കിലും പറയാൻ സാധിക്കും എന്നാണ് എനിക്ക് തോന്നുന്നത്, ” വേണ്ട സാറെ അവളെ കൂടി ഇതിലേക്ക് വലിച്ചിഴക്കേണ്ട… ഇപ്പോൾതന്നെ ഞാൻ നാറി, ഇനി കുടുംബത്തിൽ ഇരിക്കുന്ന എല്ലാവരെയും കൂടി ഇതിലേക്ക് വലിച്ചിടണ്ട….
അവളോട് ഞാൻ ചോദിച്ചോളാം, പോലീസ് സ്റ്റേഷൻ വരെ കൊണ്ട് വരണ്ട… ” ഒക്കെ അലക്സിന്റെ ഇഷ്ടം, ഞാൻ പറഞ്ഞെന്നേയുള്ളൂ, പക്ഷെ എപ്പോൾ അലക്സ് ഉണ്ടാക്കിയ ഇത്രയും വർഷത്തെ പേര് പോയിട്ടുണ്ടാവും, ആരാണ് ഈ മീഡിയക്കാരെ ഒക്കെ അറിയിച്ചത് എന്ന് എനിക്കറിയില്ലട്ടോ…. ” അതാണ് ഞാൻ പറഞ്ഞത് ആരോ പ്ലാൻ ചെയ്തതാണ്, അടുത്ത പോസിജീയർ എന്താണ് സർ…? അലക്സ് ആരാഞ്ഞു.. ” മെഡിക്കൽ….മെഡിക്കൽ നടത്തിയിട്ട് ബാക്കി പ്രൊസീജർ നടത്താൻ പറ്റു, ഭൂമി പിളർന്നു പോകാൻ ആ ഒരു നിമിഷം ആൻസി ആഗ്രഹിച്ചു… ഒരു നിമിഷം ദയനീയമായി അലക്സ് അവളുടെ മുഖത്തേക്ക് നോക്കി…. ”
സാർ എന്താ ഉദ്ദേശിക്കുന്നത്…? അവളുടെ മുഖം കണ്ട് അലക്സ് ചോദിച്ചു…. ” അലക്സിന് അറിയാലോ നിയമം, ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരണ്ടല്ലോ….. ഇങ്ങനെ ഒരു കേസിൽ പിടിക്കുമ്പോൾ തീർച്ചയായും അടുത്ത സ്റ്റെപ്പ് എന്ന് പറയുന്നത് പെൺകുട്ടിയുടെ മെഡിക്കൽ നടത്തുകയാണ്, മെഡിക്കൽ റിസൾട്ട് വന്നതിനു ശേഷമേ അവർ തെറ്റ് ചെയ്തോ എന്നുള്ള കാര്യത്തിൽ ഉറപ്പ് പറയാൻ പറ്റൂ… ഇപ്പൊൾ ഈ കുട്ടിയെ വനിതാപോലീസിന്റെ ഒപ്പം ഹോസ്പിറ്റലിലേക്ക് വിടണം… അതാണ് അടുത്ത സ്റ്റേജ്… ആൻസി കരഞ്ഞു തുടങ്ങി… ”
ഇങ്ങനെ അപമാനിക്കരുത് സർ, ആ കൊച്ച് ഒരു തെറ്റും ചെയ്തിട്ടില്ല, ” എനിക്ക് മനസ്സിലാകും അലക്സ് , പക്ഷേ എല്ലാവരും നമുക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റില്ലല്ലോ, നിയമം അറിയാത്ത ആളല്ലല്ലോ അലക്സ്. ഇത്രയും പ്രശ്നം ആയ സ്ഥിതിക്ക് ഇത് ചെയ്യാതെ പറ്റില്ല, അത് ചെയ്യുന്നത് തന്നെയാണ് നല്ലത്…. നാളെ ഈ പെൺകുട്ടിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കുമല്ലോ….. ആൻസിയുടെ മുഖത്തേക്ക് അലക്സ് നോക്കി, ഇനി കരയാൻ പോലും കണ്ണുനീർ ആ കണ്ണുകളിൽ ബാക്കി എന്ന് തോന്നി….
കുറച്ചു സമയത്തിനു ശേഷം രണ്ട് വനിതാ പോലീസുകാർ അകത്തേക്ക് വന്നു, അവരോട് ആൻസിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാൻ പോലീസുകാരൻ ഉത്തരവിട്ടു… അതിനു മുൻപ് അലക്സ് അവളുടെ അരികിലേക്ക് വന്നു എന്ന് പറഞ്ഞു, ” ഇത് എനിക്ക് വേണ്ടി ഒരുക്കിയത് ആണ്, കൊച്ച് അതിൽ പെട്ടുപോയി, എങ്ങനെ മാപ്പ് പറയണം എന്നെനിക്കറിയില്ല, നമ്മൾ തെറ്റ് ചെയ്തിട്ടില്ല, അതുകൊണ്ട് ആരും പേടിക്കേണ്ട കാര്യമില്ല, സമാധാനമായിട്ട് പോയി വാ… ഇതിൻറെ പേരിൽ നിനക്ക് എന്ത് പ്രശ്നമുണ്ടായാലും അത് നേരിടാൻ ഞാനും കൂടെയുണ്ടാവും,.
നിസ്സഹായതയോടെ അവൾ തലയാട്ടി…. അപമാനഭാരത്താൽ ഉരുകുക ആയിരുന്നു അവൾ…. പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപ് ഒരു വനിതാ കോൺസ്റ്റബിൾ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, ” ഷോൾ എടുത്ത് മുഖം കെട്ടിക്കോ, മുഴുവൻ ടിവിക്കാരാണ്… ഒരു നിമിഷം അവൾക്ക് ഒന്ന് പൊട്ടിക്കരയാൻ തോന്നി…. ഒരു തെറ്റും ചെയ്യാതെ എന്തിനാണ് മുഖം മറക്കുന്നത് എന്നായിരുന്നു അവളുടെ മനസ്സിലെ ചോദ്യം….? പക്ഷേ അവര് പറഞ്ഞത് പോലെ തന്നെ അവൾ ചെയ്തു… പുറത്തിറങ്ങിയതും വലിയൊരു മീഡിയ സംഘം തന്നെ അവളെ വലഞ്ഞു…. ആ ജനക്കൂട്ടത്തിനിടയിൽ വീണു പോകുമോ എന്ന് പോലും അവർ ഭയന്നിരുന്നു….
അവരുടെ കണ്ണിലെ ഭയം തിരിച്ചറിഞ്ഞിട്ട് വനിതാ കോൺസ്റ്റബിൾ അവളുടെ കയ്യിൽ മുറുക്കി പിടിച്ചിട്ട് ഉണ്ടായിരുന്നു, പോലീസുകാരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ശരിയായ രീതിയിൽ നടക്കുന്നില്ല എന്നതായിരുന്നു സത്യം…. പോലീസ് വാഹനത്തിൽ കയറി പോകുമ്പോഴും അവൾ കണ്ടിരുന്നു ഒരു പൊട്ടുപോലെ ദൂരെ അച്ഛൻറെ മുഖം, ആ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന കണ്ണുനീർ, അത് അവളെ കൊല്ലാതെ കൊല്ലുന്ന പോലെയാണ് അവൾക്ക് തോന്നിയത്…. ഹോസ്പിറ്റലിൽ ടെസ്റ്റ് ഫലം പ്രതീക്ഷിച്ച് ഇരിക്കുമ്പോൾ നിർവികാരത ആയിരുന്നു അവളുടെ മുഖത്ത് നിറയെ…
നഴ്‌സ്മാർ അടക്കം ഉള്ളവർ എന്തോ വൃത്തികെട്ട ജീവിയെ കണ്ടപോലെ നോക്കുന്നു…. അടുത്തിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ കാര്യങ്ങളൊക്കെ അവളോട് ചോദിച്ചിരുന്നു, നടന്ന കാര്യം ജീനയുടെ ഭാഗം ഒഴികെയുള്ള എല്ലാം അവൾ സത്യമായി തന്നെ പറഞ്ഞു…. അവളുടെ അവസ്ഥയിൽ ഒരു നിമിഷം അവർക്ക് പോലും സഹതാപം തോന്നിയിരുന്നു… ആരുടെയൊക്കെയോ വിജയത്തിന് വേണ്ടിയുള്ള ഒരു യുദ്ധത്തിൽ കരുവാക് പെട്ടവളാണ് അവളെന്ന് മനസ്സിലായിരുന്നു…. ഒരു നിമിഷം അവളുടെ തോളിൽ തഴുകി ആശ്വസിപ്പിച്ചു അവർ… ” അലക്സ് കുടിക്കാൻ എന്തെങ്കിലും വേണോ….? പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു… ” ഒന്നും വേണ്ട..
കുറച്ചു കഴിഞ്ഞപ്പോഴാണ് സിദ്ധാർത്ഥ പോലീസ് സ്റ്റേഷനിലേക്ക് കടന്നുവന്നത്…. ” അലക്സ്‌ച്ചായ എന്താ ഇതൊക്കെ…? ആവലാതി ആകുന്നതും മുഖത്ത് വരുത്തിക്കൊണ്ടാണ് സിദ്ധാർത്ഥ് ചോദിച്ചത്…. ” എനിക്കൊന്നുമറിയില്ല സിദ്ധാർധേ ഇത് ആരുടെ പരിപാടികൾ ആണെന്ന്, ” സംഭവം വല്ലാതെ വൈറൽ ആയിട്ടുണ്ട്, മീഡിയ മുഴുവൻ പുറത്തുണ്ട്…. ടീവി മുഴുവൻ ന്യൂസ് കാണിച്ചു കൊണ്ടിരിക്കുകയാണ്…. കുറച്ചു കഴിഞ്ഞപ്പോഴേക്കും തോമസ് സാറും സണ്ണിയും എത്തിയിരുന്നു…. സണ്ണിയെ കണ്ടതോടെ അലക്സിന്റെ നിയന്ത്രണവും നഷ്ടം ആയി…
എല്ലാം മറന്ന് അലക്സ് സണ്ണിയുടെ അരികിൽ എത്തി പുണർന്നു… ആ സമയമത്രയും അനുഭവിച്ച ഹൃദയ വേദന മുഴുവൻ ആ ഒരു ആലിംഗനത്തിൽ ഉണ്ടെന്ന് മനസ്സിലായിരുന്നു….. അളിയനും അളിയനും തമ്മിലുള്ള ബന്ധം ആയിരുന്നില്ല ഇരുവരും തമ്മിൽ, സഹോദരങ്ങളെപ്പോലെ ആയിരുന്നു…. അതുകൊണ്ടുതന്നെ അലെക്സിന്റെ മാനസിക വിഷമം എത്രത്തോളമുണ്ടെന്ന് സണ്ണിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു…. ഒന്നും സംസാരിച്ചെങ്കിലും അവനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു, സണ്ണിക്ക് പറയാനുള്ളത് എല്ലാം അതിൽ ഉണ്ടല്ലോന്നു അലക്സിന് തോന്നിയിരുന്നു….
ദയനീയമായി അവൻറെ മുഖത്തേക്ക് നോക്കാൻ മാത്രമേ തോമസിനു സാധിച്ചിരുന്നുള്ളൂ, തോമസിനെ കണ്ടപ്പോഴേക്കും പോലീസുകാരൻ എഴുന്നേറ്റിരുന്നു…. ” ഇത് കേസ് ആക്കുന്നതിനു മുൻപ് എന്നെ ഒന്ന് വിളിക്ക് കൂടായിരുന്നോ മഹേഷേ….? അയാളുടെ മുഖത്തേക്ക് നോക്കി തോമസ് പറഞ്ഞു… ” ഒന്നും എന്റെ കൈയ്യിൽ ആയിരുന്നില്ല സാറേ, ഞാൻ നോക്കിയത് ആണ്, പക്ഷേ ഒരുപാട് നാട്ടുകാരെ അറിഞ്ഞ് വിഷയമായിരുന്നു… അതുകൊണ്ട് കേസ് ആകാതെ പറ്റില്ലായിരുന്നു….. ഇത്രയും ആളുകൾ അറിയുമ്പോൾ, ഞാൻ അവിടുന്ന് ഇവരെ വെറുതെ വിട്ടു പോന്നാൽ എന്തായിരിക്കും പിന്നെ.
ഇവരെ ഇവിടെ കൊണ്ടുവന്നപ്പോഴേക്കും ഇവിടെ മീഡിയ ഒക്കെയായി, ആരാണ് ന്യൂസ് ഫ്ലാഷ് ന്യൂസ് ചെയ്തത് എന്ന് അറിയില്ല…. ” അലക്സിന്റെ രാഷ്ട്രീയഭാവി മാത്രമല്ല ഇത്രയും കാലം ഉണ്ടാക്കിയെടുത്ത ഇമേജ് കൂടിയാണ് ഈ ഒരൊറ്റ കേസ് കാരണം പോയത്….. ഈ വട്ടം നമ്മുടെ പാർട്ടിയിൽ നിന്നും ഇലക്ഷനിൽ മത്സരിക്കുന്നത് അലക്സ് ആണ്, തോമസ് പറഞ്ഞിരുന്നു ” അതൊന്നും അല്ല സാറേ എൻറെ പ്രശ്നം, ഒന്നും അറിയാത്ത ഒരു പാവം പിടിച്ച പെൺകുട്ടിയുടെ ഭാവി ആണ് തകർന്നുപോയത്…. ഒരു കുടുംബത്തിലെ മുഴുവൻ പ്രതീക്ഷയായിരുന്നു ആ കുട്ടി… അലക്സ് പറഞ്ഞപ്പോഴാണ് തോമസ് അക്കാര്യം ഓർത്തത്… ” ആ കുട്ടി എവിടെ….? ”
മെഡിക്കൽ വേണ്ടി ഹോസ്പിറ്റലിലേക്ക് പോയി ….. കുറച്ചു കഴിഞ്ഞപ്പോൾ പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് ഒരു കോൾ വന്നു…. ” ഒക്കെ ശരി, ഫോൺ കട്ട് ചെയ്തു തോമസിന്റെ മുഖത്തേക്ക് നോക്കി, ” ഹോസ്പിറ്റലിൽ നിന്നാണ്, റിസൾട്ട് വന്നു, ഫിസികൽ റിലേഷൻ ഒന്നും ഇല്ല, കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു…. ” കുഴപ്പം ഒന്നും ഇല്ലന്ന് ഞാൻ പറഞ്ഞതല്ലേ….? അലസിനും ദേഷ്യം വന്നിരുന്നു… ” അതല്ല ഇനി ഇതൊക്കെ മീഡിയയോട് സംസാരിക്കാമല്ലോ, അലക്സ് തന്നെ സംസാരിച്ചോളൂ, മഹേഷ് പറഞ്ഞു… ” എനിക്ക് ഒന്നിനും പറ്റില്ല നിങ്ങൾ തന്നെ പറഞ്ഞാൽ മതി, സർവ്വവും തകർന്നത് പോലെ ഇരിക്കുന്ന അലക്സിനെ കണ്ട് സിദ്ധാർത്ഥിന് ഉള്ളിൽ ഒരു ഗൂഢസ്മിതം ഉണർന്നു…….. തുടരും…❤️