anuraga karikkin vellam reenu

അനുരാഗ കരിക്കിൻ വെള്ളം…❤️ ഭാഗം 15

എഴുത്തുകാരി: റീനു

കുറച്ച് സമയം ഭീകരമായ നിശബ്ദതയായിരുന്നു അവിടെ അടക്കിവാണിരുന്നത്….. ഒരു നിമിഷം എന്ത് പറയണം എന്ന് സണ്ണിക്ക് പോലും അറിയില്ലായിരുന്നു….. ഏറെ ആഗ്രഹിച്ചതാണ് അലക്സിൽ നിന്നും ഇങ്ങനെ ഒരു മറുപടി….! പക്ഷേ പെട്ടന്ന് അലക്സ് അത് പറഞ്ഞപ്പോൾ ഉണ്ടായ ഞെട്ടലിൽ ആയിരുന്നു സണ്ണി പോലും….. വിശ്വസിക്കാനാവാതെ അലക്സിന്റെ മുഖത്തേക്ക് ആദ്യം നോക്കിയത് സണ്ണി ആണ് ….. പക്ഷേ അവൻ ഇവിടെയെങ്ങും അല്ല എന്നു തോന്നിയിരുന്നു….. ”

അലക്സ് എന്താ ഇപ്പൊൾ പറഞ്ഞത്…?? ഒരിക്കൽ കൂടി ഔസേപ്പ് എടുത്തു ചോദിച്ചു…. ” പെട്ടെന്ന് എടുത്ത തീരുമാനം തന്നെയാണ്, അച്ചായന്റെ വിഷമം കണ്ടിട്ട്….. ഇതല്ലാതെ മറ്റൊരു മാർഗവും എൻറെ മുൻപിൽ ഇല്ല, ഇതിനു പുറകിൽ ആരാണെന്ന് ഞാൻ കണ്ടുപിടിക്കുക തന്നെ ചെയ്യും…… അവനെ മുന്നിൽ കൊണ്ടുവന്ന് നിർത്തി ഞാൻ എല്ലാവരോടും വിളിച്ചു പറയാം, പക്ഷേ… അതിൻറെ പേരിൽ അച്ചായൻ പറഞ്ഞതുപോലെ അവർക്കുണ്ടായ കളങ്കം മാറും എന്ന് ഞാൻ വിശ്വസിക്കുന്നില്ല…..

സത്യം ഇതാണ് എന്ന് അറിഞ്ഞാലും അതല്ല സത്യം എന്ന് വിശ്വസിക്കുന്ന ചില ആളുകൾ എപ്പോഴും ഉണ്ടാകും…. ഒരു പെണ്ണിന്റെ നല്ല പേരിൽ എന്തെങ്കിലും ഒരു കളങ്കം വീണാൽ അത് മായാൽ ഒരുപാട് കാര്യങ്ങൾ എടുക്കും…. അത് അച്ഛനേക്കാൾ നന്നായി എനിക്കറിയാം, രണ്ടു പെങ്ങന്മാർ ഉള്ള ആളാണ് ഞാൻ…. കുട്ടിക്കാലത്തെ അപ്പച്ചൻ മരിച്ചിട്ട്, അവർക്കു വേണ്ടി ജീവിച്ച ഒരാളാണ് ഞാൻ…! അവരാരും ഒരിക്കലും ഒരു മോശം പേര് കേൾക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എൻറെ സ്ഥാനത്ത് തന്നെയാ ഞാൻ ഇപ്പൊൾ അച്ചായനെ കാണുന്നത്……

അച്ചായന്റെ വേദന മറ്റാരേക്കാൾ നന്നായി മനസ്സിലാക്കാൻ എനിക്ക് സാധിക്കും…. അതുകൊണ്ടുതന്നെ ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്….. ജീവിതത്തിൽ ഒരിക്കലും ഒരു വിവാഹത്തെപ്പറ്റി ഞാൻ ചിന്തിക്കുന്നത് ഉണ്ടായിരുന്നില്ല, അത്രമേൽ മുറിവേറ്റ മനസ്സുമായാണ് ജീവിക്കുന്നത്…… പക്ഷെ അച്ചായന്റെ കുടുംബത്തെ രക്ഷിക്കാൻ ഇതല്ലാതെ എൻറെ മുൻപിൽ മറ്റൊരു മാർഗ്ഗമില്ല…. അച്ചായന് സമ്മതമാണെങ്കിൽ ഞാൻ കെട്ടിക്കോളാം അവളേ….. പക്ഷേ അവളുടെ പൂർണ്ണ സമ്മതം എനിക്ക് വേണം….! നിങളുടെയും…..

ഒറ്റ ശ്വാസത്തിൽ പറഞ്ഞവനെ വിശ്വാസം വരാതെ സണ്ണി നോക്കി ” അലക്സി പറഞ്ഞതൊക്കെ ആത്മാർത്ഥമായിട്ടാണോ…? വിശ്വാസം വരാതെ ഔസപ്പ് ചോദിച്ചു… ” ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും എൻറെ ആത്മാർത്ഥതയിൽ അച്ചായനു സംശയം തോന്നുന്നുണ്ടോ…? ” അതുകൊണ്ട് അല്ല, അലക്സ് ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്ത് ഇംത്വ കൊച്ചിനെ കല്യാണം കഴിക്കാം എന്ന് പറഞ്ഞു, ആ ജീവിതം ശാശ്വതം ആയിരിക്കുമോ..? അലക്സിനെ പോലുള്ള ഒരാളെ കല്യാണം കഴിക്കാനും മാത്രം ഉള്ള യോഗ്യത ഒന്നും എൻറെ കുഞ്ഞിനെ ഇല്ല…

എനിക്ക് നന്നായി അറിയാം നിങ്ങളുടെ വീട്ടിലേക്ക് എത്തി നോക്കാനുള്ള യോഗ്യത പോലും ഇല്ല…. അങ്ങനെയുള്ള എൻറെ കൊച്ചിന്….. അയാൾ തന്റെ അവസ്ഥ പറഞ്ഞു…! ” അവൾക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണോ അച്ചായന്റെ ഭയം….? ഞാനങ്ങനെ മോശപ്പെട്ട ഒരാളാണെന്ന് അച്ചായന് തോന്നുന്നുണ്ടോ…? ഒരിക്കലും നിങ്ങൾ ആരും നിർബന്ധിച്ച് എന്നെക്കൊണ്ട് എടുപ്പിച്ച തീരുമാനം അല്ലല്ലോ…. ഞാനായി പറഞ്ഞതല്ലേ…? അവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല, ഉണ്ടാക്കില്ല ഞാൻ….. അതിനുമപ്പുറം മറ്റൊരു ഉറപ്പും ഈ നിമിഷം എനിക്ക് തരാൻ സാധിക്കില്ല….. ”

ഞാൻ കൊച്ചിനോട് ഒന്ന് ആലോചിച്ചു പറയാം അലക്സ്‌, എനിക്ക് നൂറ്റൊന്ന് വട്ടം സന്തോഷം ഉള്ളു… കാർ നിറഞ്ഞ മാനം തെളിഞ്ഞ പോലെ ആ വൃദ്ധന്റെ മുഖം തെളിയുന്നത് അലക്സ്‌ കണ്ടു…. ” അവൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട്, ആരെയും കാണിച്ചിട്ടില്ല ഇതുവരെ…. ” അച്ചായന്റെ മനസ്സിനൊരു ആശ്വാസത്തിനു വേണ്ടി ഞാൻ പറഞ്ഞെന്നേയുള്ളൂ…. ഇപ്പോൾ തന്നെ അവളോട് ഇതിനെ പറ്റി ഒന്നും സംസാരിക്കേണ്ട, മനസ്സ് നേരെയായി വരട്ടെ അതിനുശേഷം സംസാരിക്കാം…. അതിനുള്ളിൽ എനിക്കും കുറച്ച് കാര്യങ്ങളൊക്കെ ചെയ്തു തീർക്കാനുണ്ട്….

ഞാൻ ഒന്ന് കണ്ടോട്ടെ ഡോക്ടറുടെ പെർമിഷൻ സണ്ണിച്ചൻ വാങ്ങിയിട്ടുണ്ട്…. അലക്സ്‌ ചോദിച്ചു…! ” ചെല്ല് അലക്സ്‌…. ” ശരി സണ്ണിയുടെ മുഖത്തേക്ക് തിരിഞ്ഞ് അലക്സ് നോക്കിയപ്പോൾ അവൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു… ” അലക്സ് കയറിക്കോ ഞാനിവിടെ പുറത്ത് ഉണ്ടാകുംm… തലയാട്ടി സമ്മതം അറിയിച്ച ഐസിയുവിൽ അകത്തേക്ക് അവൻ കയറിയിരുന്നു… അവിടെ കിടക്കുന്ന രൂപം അവനെ അത്ഭുതപ്പെടുത്തിയിരുന്നു, കുറെ ചികിത്സാ സഹായ ഉപകരണങ്ങളുടെ സഹായത്തോടെ കിടക്കുന്ന ഒരു ജീവൻ….. അത്‌ അവൾ തന്നെ ആണെന്ന് മനസ്സിലാക്കാൻ തന്നെ ഏറെ സമയമെടുത്തു…..

അത്രത്തോളം അവൾ ക്ഷീണിച്ചു പോയിരുന്നു, വെളുപ്പും ചുവപ്പും മാത്രം ഇടകലർന്ന ആ മുഖം ഇന്ന് വിളറി വെളുത്തിരിക്കുന്നു…. കണ്ണുകൾ കറുപ്പിന്റെ ആവരണം തീർത്തിരിക്കുന്നു….. ഒരു നിമിഷം അലക്സിനെ കണ്ടപ്പോൾ അവളുടെ മുഖത്ത് വന്ന വ്യത്യാസങ്ങൾ അവന് മനസ്സിലായി എന്ന് ആ മുഖഭാവം സൂചിപ്പിച്ചു തന്നിരുന്നു…. ” ഒരുപാട് സംസാരിപ്പിക്കരുത്…! അത്രയും പറഞ്ഞാണ് നേഴ്സ് പോയപ്പോൾ സമ്മതം അറിയിച്ച അലക്സും അവൾക്ക് അരികിലുള്ള ചെയറിലേക്ക് ഒന്ന് ഇരുന്നു… ”

എന്നാ കാര്യത്തിന്റെ പേരിലാണെങ്കിലും കൊച്ചിങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ പാടില്ലായിരുന്നു….! നിന്നെ മാത്രം പ്രതീക്ഷിച്ചു ജീവിക്കുന്ന ആ അപ്പച്ചനും അമ്മച്ചിയും നീ എന്തുകൊണ്ട് ഓർത്തില്ല….നിനക്ക് എന്നായാലും പറ്റുവായിരുന്നെങ്കിൽ അവരെന്നാ ചെയ്തേനെ…? നിൻറെ കൂടെ വരാൻ ഒരുങ്ങി ഇരിക്കുകയായിരുന്നു അവർ…. രണ്ടുപേരും അത്രത്തോളം നിന്നെ സ്നേഹിക്കുന്നു….. ആ ആത്മാക്കളെ നീ വേദനിപ്പിക്കാൻ പാടില്ലായിരുന്നു കുട്ടി…. അവൻ അത്‌ പറഞ്ഞപ്പോൾ കണ്ണുനീർ ഊർന്നു തുടങ്ങുന്നത് അവൻ കണ്ടു….. ”

ഈ കഴിഞ്ഞ ദിവസം ഞാൻ അനുഭവിച്ച അവസ്ഥകൾ എന്തൊക്കെയാണെന്ന് ചേട്ടായിക്ക് അറിയില്ല, സത്യമായും ഞാൻ ആഗ്രഹിച്ചിരുന്നു മരിച്ചുപോയിരുന്നു എങ്കിൽ എന്ന്…. ഇടറി പോയിരുന്നു അവൾ…. ” എനിക്ക് മനസ്സിലായി…. ജീന എന്നോട് എല്ലാം പറഞ്ഞു…. അവനെ ഒന്ന് കാണാൻ വേണ്ടി പോവാ ഞാൻ, അവൻ തന്നെ വിളിച്ചിരുന്നോ അന്ന്…? പെട്ടന്ന് അലെക്സിന്റെ കണ്ണുകൾ ജാഗരൂകമായി… ” ഇല്ല ഞാൻ അങ്ങോട്ട് വിളിച്ചിരുന്നു, ചേട്ടായി ആണ് വരുന്നതെന്ന് ഞാനാ പറഞ്ഞത്….. ” അപ്പോൾ അവൻ എന്തെങ്കിലും പറഞ്ഞോ….? ഒന്നും പറഞ്ഞില്ല ഫോൺ കട്ട് ചെയ്തതേയുള്ളൂ, ”

ജീനയും അവളും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നേരത്തെ തനിക്ക് അറിയാമായിരുന്നോ…? ” ഇല്ല ചേട്ടായി അന്ന് അവൾ പറയുമ്പോൾ ഞാൻ ആദ്യമായിട്ട് ആ കാര്യം അറിയുന്നത്…! ” ഇത്രയും അടുത്ത സുഹൃത്ത് ആയിട്ടും തന്നോട് പോലും അത് പറഞ്ഞില്ലേ, ” ഇല്ല ” അത് അവർക്ക് വേണ്ടി വിരിച്ച വലയായിരുന്നു, അതായത് ജീനക്ക് വേണ്ടി, ആൻസി അതിൽ വന്നുപെട്ടു പോയതാ…. ഞാൻ കാരണം അലക്സ്‌ കുറ്റബോധത്തോടെ പറഞ്ഞു…. ” എൻറെ തലവര ഇങ്ങനെയായിരുന്നു ചേട്ടായി…. ” ഒരാളെയും സ്നേഹിച്ചിട്ടില്ല, ഇന്നുവരെ ഒരു മോശം പേരും കേൾപ്പിച്ചിട്ടില്ല…..

ആദ്യമായിട്ട് അങ്ങനെയൊക്കെ കുറെ പേര് പറഞ്ഞപ്പോൾ അത് സഹിക്കാൻ എനിക്ക് പറ്റിയില്ല…. പെട്ടന്ന് ഞാൻ ഒരു ചീത്ത പെണ്ണ് ആയതു പോലെ തോന്നി, അതുവരെ സ്നേഹത്തോടെ സംസാരിച്ചവർ ഒക്കെ മറ്റൊരു കണ്ണിലൂടെ കണ്ടപ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്തവർ പോലും മോശമായി ഒരുഇടപെട്ടപ്പോൾ സഹിക്കാൻ പറ്റിയില്ല, അതുകൊണ്ടാ ഞാൻ അങ്ങനെ ചെയ്തത് ” എനിക്ക് മനസ്സിലായി, ഇനിയും രക്ഷപ്പെട്ടല്ലോ, ഇനി എന്താ ഉദ്ദേശം….? ഒരിക്കൽ കൂടി ശ്രമിച്ചു നോക്കാൻ ആണോ..? ” ഇനി ഞാൻ ഒരിക്കലും ജീവൻ തിരിച്ചെടുക്കില്ല, പക്ഷേ എനിക്ക് ജീവിക്കണം എന്ന് തെല്ലും ആശ ഇല്ല…. പ്രതീക്ഷകളൊന്നും ഇല്ലാത്ത ഒരു ജീവിതം ആണ് ഞങ്ങളുടെ….

എന്നിട്ടും ഒരു പ്രതീക്ഷയും ഇല്ലാത്ത പ്രതീക്ഷകൾ ഒക്കെ എവിടെയൊക്കെ ഉണ്ടായിരുന്നു…. ഏതൊരു പെണ്ണിനേയും പോലെ, നല്ലൊരു ജീവിതം സ്വപ്നം കണ്ടിട്ടുണ്ടായിരുന്നു, പക്ഷെ ഇനി അതൊന്നും ഒരിക്കലും നടക്കില്ല എന്ന് എനിക്കറിയാം…. എൻറെ അപ്പച്ചനും അമ്മച്ചിക്കും വേണ്ടി ഇനിയുള്ള കാലം എങ്ങനെയെങ്കിലും ജീവിക്കണം എന്ന് മാത്രമേ എനിക്കുള്ളൂ…. ” ആ കാലമത്രയും എന്നോടൊപ്പം ജീവിക്കാൻ ആൻസി ഒരുക്കമാണോ…? ഒരു നിമിഷം അലക്സിന്റെ വാക്കുകൾ അല്പം അവിശ്വസനീയതയോടെ ആയിരുന്നു ആൻസിയുടെ കർണ്ണപുടങ്ങളിൽ തുളച്ചു കയറിയത്…..

പറയണം എന്ന് കരുതിയത് അല്ല അവനും…. അവളുടെ മുഖത്തെ ഞെട്ടൽ അവനും പ്രകടമായിരുന്നു…. അവളുടെ മറുപടി കേൾക്കാൻ ആയിരുന്നു ഒരു നിമിഷം അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നത്…. അവളുടെ മൗനം തന്നെ വല്ലാത്ത ഭീതിയിലാഴ്ത്തിയ പോലെ തോന്നി…… ” ചേട്ടായി പറയുന്നതിൻറെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല… ” ആൻസിയുടെ അപ്പച്ചൻ പറയുന്നത് ഇനി തനിക്ക് നല്ലൊരു വിവാഹാലോചന കിട്ടില്ലെന്ന്….. എന്റേത് അത്ര നല്ല ആലോചന ആണോ എന്നെനിക്കറിയില്ല, എന്റെ പെങ്ങൾ പെങ്കൊച്ചിന്റെ പ്രായമേ തനിക്ക് ഉള്ളു….

അതുകൊണ്ടു തന്നെ തന്നോട് പറയാൻ തന്നെ എനിക്ക് മടിയാ…. പക്ഷേ തന്നെയും തന്റെ കുടുംബത്തെയും രക്ഷിക്കാനും മാനക്കേടിൽ നിന്നും മോചിപ്പിക്കാനും ഇതല്ലാതെ മറ്റൊരു മാർഗവും എൻറെ മുൻപിൽ ഇല്ല…. ആൻസിക്ക് സമ്മതമാണെങ്കിൽ ഞാൻ തന്നെ കെട്ടു കല്യാണം കഴിക്കാം…. ശക്തമായ ഞെട്ടൽ അവളിൽ ഉണ്ടായത് അവൻ അറിഞ്ഞു… ” അങ്ങനെ സംഭവിചാൽ ഈ നാട്ടുകാർ പറഞ്ഞത് സത്യമാവില്ലേ ചേട്ടായി…? നമ്മൾ തമ്മിൽ മോശമായ ബന്ധമുണ്ട് എന്ന് അല്ലേ എല്ലാവരും കരുതുന്നത്. ഇത്രയും കാലം നമ്മൾ എന്ത് ആണോ തെറ്റാണെന്ന് തെളിയിക്കാൻ ഉദ്ദേശിച്ചത് അത് സത്യം ആയിരുന്നു എന്ന് പറയുന്നതു പോലെ ആയിരിക്കില്ലേ..? കാത്തിരിക്കൂ..?

ഇതിനു മുന്നത്തെ പാർട്ടുകൾവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Similar Posts

Leave a Reply

Your email address will not be published. Required fields are marked *