എയർപോർട്ട് അതോറിറ്റിയിൽ 53 സീനിയർ അസിസ്റ്റന്റ് ഒഴിവുകൾ

എയർപോർട്ട് അതോറിറ്റിയിൽ 53 സീനിയർ അസിസ്റ്റന്റ് ഒഴിവുകൾ

  എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോർത്തേൺ റീജണിലെ വിവിധ വിമാനത്താവളങ്ങളിൽ 53 ഒഴിവുകളുണ്ട്. നോൺ എക്സിക്യൂട്ടീവ് കേഡർ തസ്തികയായ സീനിയർ അസിസ്റ്റന്റ് ഒഴിവാണുള്ളത്. ഔദ്യോഗിക ഭാഷ, ഫിനാൻസ്, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് അവസരം. ഉയർന്ന പ്രായം: 30. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20. വിശദവിവരങ്ങൾക്ക് www.aai.aero/careers കാണുക.