job

Kerala Jobs 06 February 2023: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 February 2023: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം.

ഫിസിയോ തെറാപ്പിസ്റ്റ് അഭിമുഖം: 13 ലേക്കു മാറ്റി

പാലക്കാട് കോട്ടത്തറ ഗവ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഫെബ്രുവരി ഏഴിനു നടത്താനിരുന്ന അഭിമുഖം 13 ലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അന്നു വൈകിട്ട് മൂന്നിന് യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം. ആദിവാസി മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8129543698, 9446031336.

താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി. എച്ച്.എന്‍) തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.arogyakeralam.gov.in സന്ദര്‍ശിക്കാം. ഫോണ്‍ – 0491-2504695

ഓഫീസ് മാനേജ്മെന്റ് ട്രെയിനി

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ് പരിധിയിലേക്കു ഓഫീസ് മാനേജ്മെന്റ്് ട്രെയിനി തസ്തികയിലേക്കു പട്ടികവര്‍ഗ യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ, 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കു ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15നു വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസ്, ചിറ്റൂര്‍, പാലക്കാട്, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കാം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0491-2505383. 0491-2910366, 04923291155, 8606092888

വാക്ക് ഇന്‍ ഇന്റര്‍വ്യു

തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഒഴിവുള്ള വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പ്രായപരിധി 50 വയസ് വരെ. ഒഴിവുകളുടെ എണ്ണം ഒന്ന്. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എല്‍ സി, ഐ ടി ഐ/ ഐ ടി സി.

പ്രവൃത്തിപരിചയം അഭിലഷണീയം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 25 നു രാവിലെ 11നു തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനു ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 0484- 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍നിന്നോ അറിയാം.

വാക്ക് ഇൻ ഇന്റർവ്യു 21ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്‌സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.

ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: www.keralasamakhya.org.

വാക്ക് ഇൻ ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17 വരെ അപേക്ഷ നൽകാം. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 11 മണിക്ക് നേരിട്ടെത്തണം. ബി.എ.എം.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഫോണ്‍നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected] എന്ന ഇ-മെയിലിലേക്ക് ഫെബ്രുവരി 15 വൈകിട്ട് അഞ്ചിനകം അയക്കണം. Application for the post of Casualty Medical Officer എന്ന് ഇ മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ഫോട്ടോകോപ്പിയും സഹിതം ഹാജരാകണം.

എസ് സി പ്രമോട്ടര്‍ ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ ബൈസണ്‍വാലി, അടിമാലി, അയ്യപ്പന്‍കോവില്‍ എന്നീ പഞ്ചായത്തുകളിലേക്ക് എസ്.സി. പ്രമോട്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി ഏഴിന് ഉച്ചയ്ക്ക് 12ന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ളസ് ടു/തത്തുല്ല്യ യോഗ്യത. പ്രായപരിധി 18 – 30 വയസ്.

ഉദ്യോഗാര്‍ത്ഥികള്‍ ബൈസണ്‍വാലി, അടിമാലി , അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. മുന്‍പ് പ്രൊമോട്ടര്‍മാരായി പ്രവര്‍ത്തിക്കുകയും അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ പരിഗണിക്കില്ല. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താഴെ പറയുന്ന രേഖകള്‍ സഹിതം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് ഇടുക്കി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം. ഹാജരാക്കേണ്ട രേഖകള്‍: വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ (പാസ്പോര്‍ട്ട് സൈസ് ഫൊട്ടോ സഹിതം), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ജനന സര്‍ട്ടിഫിക്കറ്റ്), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുമുള്ള സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്. ഫോണ്‍: 04862 296297.

ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യു

കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഒന്‍പതിനു രാവിലെ 10.30നു കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം.

പ്രോജക്ട് ഫെല്ലോ

കേരള വനഗവേഷണ സ്ഥാപനത്തില്‍ 2024 ജനുവരി 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് നോഡല്‍ സെന്റര്‍ ഓഫ് അലൈന്‍ ഇന്‍വേസിവ് സ്പീഷീസ് റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ല്‍ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവലേക്ക് നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: http://www.kfri.res.in.

മാര്‍ക്കറ്റിങ് മാനേജര്‍

കേരള വനഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്ടില്‍ ഒരു മാനേജര്‍ (മാര്‍ക്കറ്റിങ്) താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: http://www.kfri.res.in.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഇന്റര്‍വ്യു

വനിതാ ശിശുവികസന വകുപ്പ് – നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന പാമ്പാടുംപാറ പഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യു ഫെബ്രുവരി 13, 14 തീയതികളിലും ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ 15 നും നെടുംകണ്ടം പഞ്ചായത്തില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 16 നും കരുണാപുരം പഞ്ചായത്തില്‍ ഒഴിവുള്ള ഹെല്‍പ്പര്‍ തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 20 നും അതാത് പഞ്ചായത്ത് ഓഫീസുകളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കൃത്യസമയത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 7907558905.

കുക്ക് ഒഴിവ്

തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ എഫ്.ടി.എം ഒഴിവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനു ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10 നു ബയോഡേറ്റയും യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. ഒരു ഒഴിവാണുള്ളത്. യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. എല്ലാവിധ ഭക്ഷണ സാധനങ്ങളും പാചകം ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. വിലാസം: കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോണ്‍: 0471-2328184

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയില്‍ പമ്പ് ഓപ്പറേറ്റര്‍ കം മെക്കാനിക് (POCM) ട്രേഡിലേക്ക് നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ മുസ്ലിം കാറ്റഗറിയിലും മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ് (MABP) ട്രേഡില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവില്‍ ഓപ്പണ്‍ കാറ്റഗറിയിലും താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ ഡിഗ്രിയുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 10നു രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനു ഹാജരാകണം.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയ്ക്കു കീഴിലെ മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ടുവർഷ കാലാവധിയിൽ കരാർ വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യുജിസി മാനദണ്ഡപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

 

Similar Posts